പുതിയ ഹോണ്ട സിബി ഷൈന്‍ എസ്പി എത്തി; വില 62,032 രൂപ മുതല്‍
Recommended Video

2018 ഹോണ്ട സിബി ഷൈന്‍ എസ്പി ഇന്ത്യയില്‍ പുറത്തിറങ്ങി. 62,032 രൂപ മുതലാണ് പുതിയ സിബി ഷൈന്‍ എസ്പിയുടെ എക്‌സ്‌ഷോറൂം വില. അടുത്തിടെ സമാപിച്ച 2018 ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട കാഴ്ചവെച്ച പുതിയ സിബി ഷൈന്‍ എസ്പിയാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

ബജാജ് ഡിസ്‌കവര്‍ 125, ഹീറോ ഗ്ലാമര്‍ എഫ്‌ഐ മോഡലുകളാണ് പുതിയ ഹോണ്ട ബൈക്കിന്റെ എതിരാളികള്‍. ഡ്രം, ഡിസ്‌ക്, സിബിഎസ് എന്നീ മൂന്ന് വ്യത്യസ്ത വകഭേദങ്ങളിലായാണ് ഹോണ്ട സിബി ഷൈന്‍ എസ്പി ലഭ്യമാവുക.

| Variant Name | Price |
| CB Shine SP (Drum) | Rs 62,032 |
| CB Shine SP (Disc) | Rs 64,518 |
| CB Shine SP (CBS) | Rs 66,508 |

62,032 രൂപയാണ് സിബി ഷൈന്‍ എസ്പി ഡ്രം ബ്രേക്ക് പതിപ്പിന്റെ വില. ഡിസ്‌ക് ബ്രേക്ക്, സിബിഎസ് പതിപ്പുകള്‍ക്ക് യഥാക്രമം 64,518 രൂപ, 66,508 രൂപ എന്നിങ്ങനെയാണ് പ്രൈസ് ടാഗ് ഒരുങ്ങിയിട്ടുള്ളത്.

124.73 സിസി എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് 2018 ഹോണ്ട സിബി ഷൈന്‍ എസ്പിയുടെ ഒരുക്കം. 7,500 rpm ല്‍ 10.16 bhp കരുത്തും 5,500 rpm ല്‍ 10.30 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

10.5 ലിറ്ററാണ് ബൈക്കിന്റെ ഇന്ധനശേഷി. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ട്വിന്‍ ഷോക്ക് പിന്നിലും ബൈക്കില്‍ സസ്‌പെന്‍ഷന്‍ ഒരുക്കും.

130 mm ഡ്രം ബ്രേക്കുകള്‍ ബേസ് വേരിയന്റില്‍ ഇടംപിടിക്കുമ്പോള്‍, 240 mm ഡിസ്‌കാണ് മറ്റു രണ്ടു വേരിയന്റുകളിലും ബ്രേക്കിംഗ് കര്‍ത്തവ്യം നിറവേറ്റുന്നത്.

കൂടുതല്‍ ഇന്ധനക്ഷമതയ്ക്ക് വേണ്ടി 80 സെക്ഷന്‍ ലോ റെസിസ്റ്റന്‍സ് ടയറുകളാണ് 18 ഇഞ്ച് സ്‌പോക്ക് അലോയ് വീലുകളിലുള്ളതും. കാഴ്ചയിലും ഒരുപിടി മാറ്റങ്ങള്‍ പുതിയ സിബി ഷൈന്‍ എസ്പി കൈവരിച്ചിട്ടുണ്ട്.

പരിഷ്‌കരിച്ച നീണ്ട ഫ്യൂവല്‍ ടാങ്ക് ഡിസൈനും, ഡീക്കലുകള്‍ക്ക് ലഭിച്ച പുതിയ ഗ്രാഫിക്‌സും മാറ്റങ്ങളില്‍ എടുത്തുപറയാം. സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലും ഇക്കുറി മാറ്റങ്ങള്‍ കാണാനുണ്ട്.

സര്‍വീസ് ഇന്‍ഡിക്കേറ്ററും ക്ലോക്കും പുതുക്കിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലെ വിശേഷങ്ങളാണ്. അഞ്ചു വ്യത്യസ്ത നിറങ്ങളിലാണ് ഹോണ്ട സിബി ഷൈന്‍ എസ്പിയുടെ വരവ്.

ബ്ലാക്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, ജെനി ഗ്രെയ് മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് പുതിയ സിബി ഷൈന്‍ എസ്പി ലഭ്യമാവുക.


Click it and Unblock the Notifications