ബജാജ് ഡോമിനാറിന് ഭീഷണി — ഹോണ്ട CB300R ഇന്ത്യയില്‍ പേറ്റന്റ് നേടി

By Dijo Jackson

പുതിയ CB300R -നെ ഇന്ത്യയില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണോ ഹോണ്ട? ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട തങ്ങളുടെ നെയ്ക്കഡ് CB300R മോഡലിനെ ഇന്ത്യയില്‍ പേറ്റന്റ് ചെയ്‌തെന്നറിഞ്ഞതു മുതല്‍ ബൈക്ക് പ്രേമികള്‍ ആകാംഷയിലാണ്. 2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പിറന്ന ബൈക്ക് ഇത്രപെട്ടെന്നു ഇന്ത്യന്‍ സാധ്യതകള്‍ തേടുമെന്നു ആരും കരുതിയില്ല.

ബജാജ് ഡോമിനാറിന് ഭീഷണി — ഹോണ്ട CB300R ഇന്ത്യയില്‍ പേറ്റന്റ് നേടി

പേറ്റന്റ് നേടിയ സ്ഥിതിക്ക് CB300R -നെ ഇനി വിപണിയില്‍ പ്രതീക്ഷിക്കാം. സ്‌പോര്‍ട്‌സ് ക്രൂയിസര്‍ ബജാജ് ഡോമിനാര്‍ 400 -ന് ഒത്ത എതിരാളിയാണ് ഹോണ്ട CB300R. പ്രശസ്ത CBR 300R മോഡലിന്റെ നെയ്ക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ പതിപ്പായി ഒരുങ്ങുന്ന CB300R, രൂപത്തിലും ഭാവത്തിലും അക്രമണോത്സുകത നിറഞ്ഞ ശൈലിയാണ് പുലര്‍ത്തുന്നത്.

ബജാജ് ഡോമിനാറിന് ഭീഷണി — ഹോണ്ട CB300R ഇന്ത്യയില്‍ പേറ്റന്റ് നേടി

പ്രാരംഭ പെര്‍ഫോര്‍മന്‍സ് ബൈക്കായി ഇന്ത്യയില്‍ തിളങ്ങാനുള്ള എല്ലാ ഗുണങ്ങളും ബൈക്കിന് മുതല്‍ക്കൂട്ടായുണ്ട്. ക്ലാസിക് ഭാവം വെളിപ്പെടുത്തുന്ന വട്ടത്തിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പും വലിയ ഇന്ധനടാങ്കും CB300R -ല്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ധാരാളം.

ബജാജ് ഡോമിനാറിന് ഭീഷണി — ഹോണ്ട CB300R ഇന്ത്യയില്‍ പേറ്റന്റ് നേടി

ഒരല്‍പം ചെരിഞ്ഞുയര്‍ന്നാണ് എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍. 286 സിസി നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിന് ലിക്വിഡ് കൂളിംഗ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങളുടെ പിന്‍ബലമുണ്ട്. നാലു വാല്‍ ഹെഡും ഇരട്ട ഓവര്‍ഹെഡ് ക്യാംഷാഫ്റ്റുകളും എഞ്ചിന്റെ സവിശേഷതയാണ്.

ബജാജ് ഡോമിനാറിന് ഭീഷണി — ഹോണ്ട CB300R ഇന്ത്യയില്‍ പേറ്റന്റ് നേടി

30.5 bhp കരുത്തും 27.5 Nm torque ഉം ബൈക്കിലുള്ള 286 സിസി എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. സിംഗിള്‍ പീസ് ഹാന്‍ഡില്‍ബാര്‍ റൈഡിംഗ് പൊസിഷനെ കാര്യമായി സ്വാധീനിക്കും.

ബജാജ് ഡോമിനാറിന് ഭീഷണി — ഹോണ്ട CB300R ഇന്ത്യയില്‍ പേറ്റന്റ് നേടി

മുന്നില്‍ 41 mm അപ്‌സൈഡ് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് ഷോക്ക് അബ്‌സോര്‍ബറുകളുമാണ് മോഡലില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുക. ഇരുടയറുകളിലും പെറ്റല്‍ ഡിസ്‌ക്കുകള്‍ ഇരട്ട ചാനല്‍ എബിഎസിന്റെ പിന്തുണയോടെ ബ്രേക്കിംഗ് നിര്‍വഹിക്കും.

ബജാജ് ഡോമിനാറിന് ഭീഷണി — ഹോണ്ട CB300R ഇന്ത്യയില്‍ പേറ്റന്റ് നേടി

റെട്രോ ശൈലിയും ആധുനിക ഫീച്ചറുകളും തമ്മിലുള്ള മികച്ച സമന്വയം ഹോണ്ട CB300R -ല്‍ കാണാം. നിലവില്‍ ഇന്ത്യയില്‍ ഹോണ്ടയ്ക്ക് നെയ്ക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ മോഡലില്ല. ആകെ CBR250R മാത്രമാണ് കമ്പനിയുടെ പെര്‍ഫോര്‍മന്‍സ് ബൈക്ക് നിരയിലുള്ളത്.

Source: GaadiWaadi

Most Read Articles

Malayalam
കൂടുതല്‍... #honda motorcycle
English summary
Honda CB300R Patented In India — To Rival Bajaj Dominar 400. Read in Malayalam.
Story first published: Tuesday, August 28, 2018, 10:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X