സൂപ്പര്‍ബൈക്കുകളുടെ വില കുത്തനെ കുറച്ച് ഹോണ്ട; രണ്ടര ലക്ഷം രൂപ വരെ വിലക്കുറവ്!

Written By:

ഇന്ത്യയില്‍ CBR1000RR ന്റെ വില കുത്തനെ കുറച്ച് ഹോണ്ട. 2.01 ലക്ഷം രൂപയാണ് CBR1000RR ല്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ കുറച്ചത്. 14.78 ലക്ഷം രൂപയാണ് സൂപ്പര്‍ബൈക്കിന്റെ പുതുക്കിയ വില. നേരത്തെ 16.79 ലക്ഷം രൂപയായിരുന്നു ഹോണ്ട CBR1000RR ന്റെ പ്രൈസ്ടാഗ്.

സൂപ്പര്‍ബൈക്കുകളുടെ വില കുത്തനെ കുറച്ച് ഹോണ്ട; രണ്ടര ലക്ഷം രൂപ വരെ വിലക്കുറവ്!

CBR1000RR ന് പുറമെ CBR1000RR SP യുടെ വിലയും ഹോണ്ട വെട്ടിച്ചുരുക്കി. CBR1000RR SP യുടെ വിലയില്‍ 2.54 ലക്ഷം രൂപയാണ് ഹോണ്ട കുറച്ചത്.

സൂപ്പര്‍ബൈക്കുകളുടെ വില കുത്തനെ കുറച്ച് ഹോണ്ട; രണ്ടര ലക്ഷം രൂപ വരെ വിലക്കുറവ്!

21.22 ലക്ഷം രൂപയ്ക്ക് എത്തിയിരുന്ന CBR1000RR SP യ്ക്ക് ഇനി മുതല്‍ 18.68 ലക്ഷം രൂപയാണ് വില. വിലകളെല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

സൂപ്പര്‍ബൈക്കുകളുടെ വില കുത്തനെ കുറച്ച് ഹോണ്ട; രണ്ടര ലക്ഷം രൂപ വരെ വിലക്കുറവ്!

കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റ് മോഡലുകളുടെ ഇറക്കുമതി തീരുവ കുറഞ്ഞതാണ് CBR1000RR ബൈക്കുകളുടെ വില കുറയ്ക്കാനുള്ള കമ്പനിയുടെ തീരുമാനത്തിന് പിന്നില്‍.

സൂപ്പര്‍ബൈക്കുകളുടെ വില കുത്തനെ കുറച്ച് ഹോണ്ട; രണ്ടര ലക്ഷം രൂപ വരെ വിലക്കുറവ്!

ഇറക്കുമതി മോഡലുകളില്‍ 25 ശതമാനം തീരുവയാണ് കേന്ദ്രം കുറച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റു നിര്‍മ്മാതാക്കളും ഇറക്കുമതി മോഡലുകളുടെ വില കുറച്ചിരുന്നു.

സൂപ്പര്‍ബൈക്കുകളുടെ വില കുത്തനെ കുറച്ച് ഹോണ്ട; രണ്ടര ലക്ഷം രൂപ വരെ വിലക്കുറവ്!

പോയ വര്‍ഷമാണ് പുതുതലമുറ CBR1000RR നിരയെ ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിച്ചത്. 999 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിനിലാണ് CBR1000RR ബൈക്കുകളുടെ ഒരുക്കം.

സൂപ്പര്‍ബൈക്കുകളുടെ വില കുത്തനെ കുറച്ച് ഹോണ്ട; രണ്ടര ലക്ഷം രൂപ വരെ വിലക്കുറവ്!

എഞ്ചിന് പരമാവധി 189 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്‍തലമുറകളെക്കാളും കരുത്തുറ്റതും വേഗമേറിയതും ഭാരം കുറഞ്ഞതുമായ CBR1000RR നിരയാണ് ഇപ്പോള്‍ വിപണിയില്‍.

സൂപ്പര്‍ബൈക്കുകളുടെ വില കുത്തനെ കുറച്ച് ഹോണ്ട; രണ്ടര ലക്ഷം രൂപ വരെ വിലക്കുറവ്!

195 കിലോയാണ് മോഡലിന്റെ ഭാരം. ജൈറോസ്‌കോപിക് എബിഎസ്, റൈഡ് ബൈ വയര്‍, ഒമ്പത് ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, സെലക്ടബിള്‍ എഞ്ചിന്‍ ബ്രേക്കിംഗ്, ഇലക്ട്രോണിക് സ്റ്റീയറിംഗ് ഡാമ്പര്‍, പവര്‍ സെലക്ടര്‍ എന്നിങ്ങനെ നീളും CBR1000RR ന്റെ വിശേഷങ്ങള്‍.

സൂപ്പര്‍ബൈക്കുകളുടെ വില കുത്തനെ കുറച്ച് ഹോണ്ട; രണ്ടര ലക്ഷം രൂപ വരെ വിലക്കുറവ്!

ഓലിന്‍സ് ഇലക്ട്രോണിക് കണ്‍ട്രോള്‍ സസ്‌പെന്‍ഷനോടെയുള്ള അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് ബൈക്കിന്റെ മുന്നില്‍. പിന്നില്‍ മോണോഷോക്ക് യൂണിറ്റും. ക്വിക്ക് ഷിഫ്റ്റര്‍, ഡൗണ്‍ഫിഫ്റ്റ് അസിസ്റ്റ് എന്നീ ഫീച്ചറുകളുടെ പിന്തുണയും CBR1000RR നുണ്ട്.

കൂടുതല്‍... #honda motorcycles
English summary
2018 Honda CBR1000RR Prices Reduced By Up To Rs 2.54 Lakh. Read in Malayalam.
Story first published: Tuesday, April 10, 2018, 11:39 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark