വാങ്ങാന്‍ ആളില്ല, നവിയുടെ വില്‍പന പൂട്ടിക്കെട്ടാന്‍ ഒരുങ്ങി ഹോണ്ട

Written By:

ഹോണ്ട നവി വിപണിയില്‍ എത്തിയിട്ട് രണ്ടു വര്‍ഷം തികഞ്ഞില്ല. സ്‌കൂട്ടറാണോ ബൈക്കാണോ നവി; കുഞ്ഞന്‍ ഹോണ്ട സ്‌കൂട്ടറിനെ വിപണി എതിരേറ്റത് പുരികമുയര്‍ത്തി. ഒരുക്കം പതിവ് സ്‌കൂട്ടര്‍ സങ്കല്‍പങ്ങളെ തെറ്റിച്ച്.

പക്ഷെ കൗതുകം പെട്ടെന്ന് കെട്ടടങ്ങി. ഹോണ്ട നവി അകാലചരത്തോട് അടുത്തെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

വാങ്ങാന്‍ ആളില്ല, നവിയുടെ വില്‍പന പൂട്ടിക്കെട്ടാന്‍ ഒരുങ്ങി ഹോണ്ട

വില്‍പനയില്ലാത്തതാണ് കാരണം. മാര്‍ച്ച് മാസം ഒരൊറ്റ നവിയെ പോലും ഹോണ്ട വിറ്റിട്ടില്ല. ആക്ടിവ വില്‍പന കുതിക്കുമ്പോഴാണ് ആക്ടിവയെ അടിസ്ഥാനപ്പെടുത്തിയ നവിയുടെ ഈ ദാരുണാവസ്ഥ.

വാങ്ങാന്‍ ആളില്ല, നവിയുടെ വില്‍പന പൂട്ടിക്കെട്ടാന്‍ ഒരുങ്ങി ഹോണ്ട

വില്‍പന ഇല്ലാത്തതിന്റെ പശ്ചാത്തലത്തില്‍ നവിയെ കമ്പനി നിശബ്ദമായി പിന്‍വലിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്‌കൂട്ടറിന്റെയും ബൈക്കിന്റെയും ഒരു സങ്കരയിനമാണ് നവി. ആഗോള വിപണിയിലുള്ള ഹോണ്ട ഗ്രോം 125 ന് പകരക്കാരന്‍.

വാങ്ങാന്‍ ആളില്ല, നവിയുടെ വില്‍പന പൂട്ടിക്കെട്ടാന്‍ ഒരുങ്ങി ഹോണ്ട

എണ്‍പതുകളില്‍ പുറത്തിറങ്ങിയ രാജ്ദൂത് ബോബി ജിടിഎസിന് ശേഷം ഇന്ത്യ കണ്ട ആദ്യ മിനി ബൈക്ക്. വിശേഷണങ്ങള്‍ ഒരുപാടാണ് ഹോണ്ട നവിക്ക്. 2016 ഓട്ടോ എക്‌സ്‌പോയിലൂടെയാണ് ഹോണ്ട നവി ഇവിടെ എത്തിയത്.

വാങ്ങാന്‍ ആളില്ല, നവിയുടെ വില്‍പന പൂട്ടിക്കെട്ടാന്‍ ഒരുങ്ങി ഹോണ്ട

ജനതയില്‍ കൗതുകമുണര്‍ത്തിയ നവി ആദ്യ വര്‍ഷം വില്‍പന കെങ്കേമമാക്കി. കമ്പനി പ്രതീക്ഷിച്ചത് അമ്പതിനായിരം യൂണിറ്റുകളുടെ വില്‍പന, നേടിയത് അറുപതിനായിരത്തിന് മേലെയും. എന്നാല്‍ തുടര്‍ന്നങ്ങോട്ട് നവിക്ക് ചുവടു പിഴച്ചു.

വാങ്ങാന്‍ ആളില്ല, നവിയുടെ വില്‍പന പൂട്ടിക്കെട്ടാന്‍ ഒരുങ്ങി ഹോണ്ട

2018 ജനുവരിയില്‍ വില്‍പന 1003 യൂണിറ്റ്, ഫെബ്രുവരിയില്‍ 620 യൂണിറ്റ്; മാര്‍ച്ച് എത്തിയപ്പോഴേക്കും വില്‍പന പൂജ്യം. ക്രോം, അഡ്വഞ്ചര്‍ പതിപ്പുകളെ നല്‍കി നവിയുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ ഹോണ്ട ശ്രമിച്ചെങ്കിലും നടന്നില്ല.

വാങ്ങാന്‍ ആളില്ല, നവിയുടെ വില്‍പന പൂട്ടിക്കെട്ടാന്‍ ഒരുങ്ങി ഹോണ്ട

കമ്പനി പരീക്ഷിച്ചു വിജയിച്ച 110 സിസി നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിനിലാണ് നവിയുടെ ഒരുക്കം. ആക്ടിവയില്‍ നിന്നുള്ള എഞ്ചിനാണ് നവിയില്‍.

വാങ്ങാന്‍ ആളില്ല, നവിയുടെ വില്‍പന പൂട്ടിക്കെട്ടാന്‍ ഒരുങ്ങി ഹോണ്ട

8 bhp കരുത്തും 9 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. ഇന്ധനശേഷി 3.8 ലിറ്റര്‍. അറുപതു കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നവിയില്‍ ഹോണ്ട നല്‍കിയ വാഗ്ദാനം.

വാങ്ങാന്‍ ആളില്ല, നവിയുടെ വില്‍പന പൂട്ടിക്കെട്ടാന്‍ ഒരുങ്ങി ഹോണ്ട

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് യൂണിറ്റുമാണ് സ്‌കൂട്ടറില്‍ സസ്‌പെന്‍ഷന്‍ നല്‍കുന്നത്. സ്ട്രീറ്റ്, അഡ്വഞ്ചര്‍, ഓഫ്‌റോഡ് എന്നീ മൂന്ന് വകഭേദങ്ങളാണ് നവിയില്‍ അവസാനമായി കണ്ടത്.

വാങ്ങാന്‍ ആളില്ല, നവിയുടെ വില്‍പന പൂട്ടിക്കെട്ടാന്‍ ഒരുങ്ങി ഹോണ്ട

റെഡ്, ഗ്രീന്‍, വൈറ്റ്, ഓറഞ്ച്, ബ്ലാക് എന്നീ അഞ്ചു നിറഭേദങ്ങളാണ് നവിയില്‍. ലളിതമാര്‍ന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും പുറമെയുള്ള ഫ്യൂവല്‍ ഫില്ലര്‍ ക്യാപും നവിയുടെ പ്രത്യേകതയാണ്.

കൂടുതല്‍... #honda motorcycles
English summary
Honda Navi Sells Zero Units In March 2018. Read in Malayalam.
Story first published: Saturday, April 21, 2018, 17:04 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark