കാത്തിരിപ്പു അവസാനിച്ചു, ഹോണ്ട എക്‌സ്-ബ്ലേഡ് വിപണിയില്‍ എത്തി; വില 78,500 രൂപ

By Dijo Jackson

കാത്തിരിപ്പു അവസാനിച്ചു. ഹോണ്ട എക്‌സ്-ബ്ലേഡ് ഇന്ത്യയില്‍ പുറത്തിറങ്ങി. 78,500 രൂപയാണ് പുതിയ ഹോണ്ട എക്‌സ്-ബ്ലേഡിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). ഹോണ്ട നിരയില്‍ നിന്നുള്ള സ്‌പോര്‍ടി സ്‌റ്റൈലിഷ് കമ്മ്യൂട്ടര്‍ ബൈക്കാണ് എക്‌സ്-ബ്ലേഡ്.

കാത്തിരിപ്പു അവസാനിച്ചു, ഹോണ്ട എക്‌സ്-ബ്ലേഡ് വിപണിയില്‍ എത്തി; വില 78,500 രൂപ

ഓട്ടോ എക്‌സ്‌പോയില്‍ തികച്ചും അപ്രതീക്ഷിതമായി ഹോണ്ട അവതരിപ്പിച്ച എക്‌സ്-ബ്ലേഡ് കമ്മ്യൂട്ടര്‍ ബൈക്കുകള്‍ക്കും പ്രീമിയം മുഖം കൈവരിക്കാമെന്നതിനുള്ള ഉദ്ദാഹരണമാണ്.

കാത്തിരിപ്പു അവസാനിച്ചു, ഹോണ്ട എക്‌സ്-ബ്ലേഡ് വിപണിയില്‍ എത്തി; വില 78,500 രൂപ

പേരു സൂചിപ്പിക്കുന്നത് പോലെ റേസര്‍ ഷാര്‍പ്പ് ഡിസൈനാണ് എക്‌സ്-ബ്ലേഡിന്. ആകപ്പാടെയുള്ള അഗ്രസീവ് മുഖഭാവത്തോട് ചേര്‍ന്നു നില്‍ക്കാന്‍ മൂര്‍ച്ചയേറിയ ഹെഡ്‌ലാമ്പിന് സാധിക്കുന്നുണ്ട്.

കാത്തിരിപ്പു അവസാനിച്ചു, ഹോണ്ട എക്‌സ്-ബ്ലേഡ് വിപണിയില്‍ എത്തി; വില 78,500 രൂപ

ശ്രേണിയിലെ ആദ്യ എല്‍ഇഡി ഹെഡ്‌ലാമ്പിന് ഉടമയാണ് എക്‌സ്-ബ്ലേഡ്. ഇതേ എല്‍ഇഡി ഹെഡ്‌ലാമ്പിന്റെ പശ്ചാത്തലത്തില്‍ ഒരു റോബ്ബോട്ടിക് മുഖഭാവം ബൈക്കിന് തോന്നാം.

കാത്തിരിപ്പു അവസാനിച്ചു, ഹോണ്ട എക്‌സ്-ബ്ലേഡ് വിപണിയില്‍ എത്തി; വില 78,500 രൂപ

മൂര്‍ച്ചയേറിയ എല്‍ഇഡി ടെയില്‍ ലൈറ്റ്, പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഡിജിറ്റല്‍ ക്ലോക്ക്, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഹസാര്‍ഡ് ലൈറ്റ് സ്വിച്ച്, ചെത്തി ഒരുക്കിയ ഫ്യൂവല്‍ ടാങ്ക് എന്നിവ എക്‌സ്-ബ്ലേഡിന്റെ മറ്റു വിശേഷങ്ങളാണ്.

കാത്തിരിപ്പു അവസാനിച്ചു, ഹോണ്ട എക്‌സ്-ബ്ലേഡ് വിപണിയില്‍ എത്തി; വില 78,500 രൂപ

വ്യത്യസ്തമായ ഗ്രാബ് റെയിലുകളും എക്‌സ്-ബ്ലേഡില്‍ എടുത്തുപറയണം. ബൈക്കിന്റെ സ്‌പോര്‍ടി പരിവേഷത്തോട് നീതിപുലര്‍ത്താന്‍ ഡ്യൂവല്‍ ഔട്ട്‌ലെറ്റ് മഫ്‌ളറിനും സാധിച്ചിട്ടുണ്ട്.

കാത്തിരിപ്പു അവസാനിച്ചു, ഹോണ്ട എക്‌സ്-ബ്ലേഡ് വിപണിയില്‍ എത്തി; വില 78,500 രൂപ

അഞ്ചു നിറങ്ങളിലാണ് ഹോണ്ട എക്‌സ്-ബ്ലേഡ് ഒരുങ്ങുന്നത്. മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ഫ്രോസന്‍ സില്‍വര്‍ മെറ്റാലിക്, പേള്‍ സ്പാര്‍ടന്‍ റെഡ്, പേള്‍ ഇഗ്നീയസ് ബ്ലാക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നിവയാണ് പുതിയ എക്‌സ്-ബ്ലേഡില്‍ ലഭ്യമായ നിറങ്ങള്‍.

Recommended Video - Watch Now!
Honda X-Blade - Details, Full Specifications, Colours & Expected Price - DriveSpark
കാത്തിരിപ്പു അവസാനിച്ചു, ഹോണ്ട എക്‌സ്-ബ്ലേഡ് വിപണിയില്‍ എത്തി; വില 78,500 രൂപ

162.71 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് എക്‌സ്-ബ്ലേഡിന്റെ വരവ്. എഞ്ചിന് 8,500 rpm ല്‍ 13.93 bhp കരുത്തും 6,000 rpm ല്‍ 13.9 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

കാത്തിരിപ്പു അവസാനിച്ചു, ഹോണ്ട എക്‌സ്-ബ്ലേഡ് വിപണിയില്‍ എത്തി; വില 78,500 രൂപ

അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് ബൈക്കില്‍. കൃത്യതയേറിയ ഗിയര്‍ ഷിഫ്റ്റിന് വേണ്ടി ലിങ്ക് ടൈപ് ഗിയര്‍ ഷിഫ്റ്ററാണ് എക്‌സ്-ബ്ലേഡിലുള്ളത്.

കാത്തിരിപ്പു അവസാനിച്ചു, ഹോണ്ട എക്‌സ്-ബ്ലേഡ് വിപണിയില്‍ എത്തി; വില 78,500 രൂപ

ഡയമണ്ട് ഫ്രെയിം ഷാസിയെ അടിസ്ഥാനപ്പെടുത്തിയുള്ള എക്‌സ്-ബ്ലേഡില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും മോണോഷോക്ക് റിയര്‍ യൂണിറ്റുമാണ് സസ്‌പെന്‍ഷന്‍ നിറവേറ്റുക.

കാത്തിരിപ്പു അവസാനിച്ചു, ഹോണ്ട എക്‌സ്-ബ്ലേഡ് വിപണിയില്‍ എത്തി; വില 78,500 രൂപ

17 ഇഞ്ച് അലോയ് വീലുകളാണ് ബൈക്കില്‍ ഒരുങ്ങുന്നത്. ബ്രേക്കിംഗിന് വേണ്ടി സിംഗിള്‍ ഡിസ്‌ക് ബ്രേക്ക് മുന്നിലും ഡ്രം ബ്രേക്ക് പിന്നിലും സാന്നിധ്യമറിയിക്കുന്നുണ്ട്.

കാത്തിരിപ്പു അവസാനിച്ചു, ഹോണ്ട എക്‌സ്-ബ്ലേഡ് വിപണിയില്‍ എത്തി; വില 78,500 രൂപ

160 സിസി ശ്രേണിയിലേക്കുള്ള ഹോണ്ടയുടെ രണ്ടാമത്തെ സമര്‍പ്പണമാണ് എക്‌സ്-ബ്ലേഡ്. ബജാജ് പള്‍സര്‍ NS160, ഹോണ്ട സിബി ഹോര്‍ണറ്റ് 160R, ടിവിഎസ് അപാച്ചെ RTR 160, സുസൂക്കി ജിക്‌സര്‍ എന്നിവരാണ് എക്‌സ്-ബ്ലേഡിന്റെ പ്രധാന എതിരാളികള്‍.

കാത്തിരിപ്പു അവസാനിച്ചു, ഹോണ്ട എക്‌സ്-ബ്ലേഡ് വിപണിയില്‍ എത്തി; വില 78,500 രൂപ

രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ എക്‌സ്-ബ്ലേഡിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. അയ്യായിരം രൂപയാണ് ഹോണ്ട എക്‌സ്-ബ്ലേഡിന്റെ ബുക്കിംഗ് തുക.

Most Read Articles

Malayalam
കൂടുതല്‍... #new launch #honda motorcycle
English summary
Honda X-Blade Launched In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X