കൈനറ്റിക്കുമായി കൂട്ടുകൂടി — ഹ്യോസങ് മിറേജ് 250 വരുന്നൂ, ഈ മാസം വിപണിയില്‍

By Staff

ഇന്ത്യന്‍ ബൈക്ക് വിപണിയില്‍ വീണ്ടും കാലുറപ്പിക്കാന്‍ ഹ്യോസങ്. ദക്ഷിണ കൊറിയന്‍ ബൈക്ക് നിര്‍മ്മാതാക്കള്‍ പുതിയ മിറേജ് 250 ക്രൂയിസര്‍ മോഡലുമായി ഈ മാസം വിപണിയില്‍ വരും. ഡിഎസ്‌കെയുമായുള്ള കൂട്ടുകെട്ടു ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഹ്യോസങ് ഇന്ത്യയില്‍ ഇടക്കാലത്ത് നിറംമങ്ങിയത്.

കൈനറ്റിക്കുമായി കൂട്ടുകൂടി — ഹ്യോസങ് മിറേജ് 250 വരുന്നൂ, ഈ മാസം വിപണിയില്‍

എന്നാല്‍ കൈനറ്റിക് ഗ്രൂപ്പുമായി ചേര്‍ന്നു രാജ്യത്തു പുതുവഴികള്‍ വെട്ടിത്തെളിക്കാന്‍ കമ്പനി തീരുമാനിച്ച അടിസ്ഥാനത്തില്‍ ഹ്യോസങ് മിറേജ് 250 സെപ്തംബറില്‍ ഇന്ത്യന്‍ തീരമണയും. ഈ വര്‍ഷമാദ്യം സ്‌പെയിനിലാണ് മിറേജ് 250 ക്രൂയിസര്‍ മോഡലിനെ ഹ്യോസങ് അവതരിപ്പിച്ചത്.

കൈനറ്റിക്കുമായി കൂട്ടുകൂടി — ഹ്യോസങ് മിറേജ് 250 വരുന്നൂ, ഈ മാസം വിപണിയില്‍

അക്വില 250 DR എന്നും ബൈക്കിന് പേരുണ്ട്. ഇന്ത്യയില്‍ മുമ്പുണ്ടായിരുന്ന അക്വില 250 മോഡലിന് പകരക്കാരനായാണ് പുതിയ മിറേജ് 250 വിപണിയിലെത്തുക. ഇന്ത്യയില്‍ പ്രാരംഭ പ്രീമിയം ക്രൂയിസര്‍ പ്രതിച്ഛായ ബൈക്ക് കൈവരിക്കും.

കൈനറ്റിക്കുമായി കൂട്ടുകൂടി — ഹ്യോസങ് മിറേജ് 250 വരുന്നൂ, ഈ മാസം വിപണിയില്‍

അക്വിലയില്‍ നിന്നും വേറിട്ട ഡിസൈന്‍ ഭാഷയാണ് മിറേജില്‍ ഹ്യോസങ് സ്വീകരിക്കുന്നത്. പഴയ ക്ലാസിക് ക്രൂയിസര്‍ ശൈലി മിറേജിനില്ല. എന്നാല്‍ മിതത്വം പാലിക്കുന്ന ആധുനിക സവിശേഷതകള്‍ ബൈക്കിലേക്ക് ശ്രദ്ധപിടിച്ചിരുത്തും.

കൈനറ്റിക്കുമായി കൂട്ടുകൂടി — ഹ്യോസങ് മിറേജ് 250 വരുന്നൂ, ഈ മാസം വിപണിയില്‍

15 ലിറ്റര്‍ ശേഷിയുള്ള ഇന്ധനടാങ്ക് ടിയര്‍ഡ്രോപ് ശൈലിയില്‍തുടങ്ങും മോഡലിന്റെ വിശേഷങ്ങള്‍. മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളും നീളംകുറഞ്ഞ മുന്‍ പിന്‍ മഡ്ഗാര്‍ഡുകളും ഹ്യോസങ് മിറേജിന്റെ ഡിസൈനില്‍ എടുത്തുപറയണം.

കൈനറ്റിക്കുമായി കൂട്ടുകൂടി — ഹ്യോസങ് മിറേജ് 250 വരുന്നൂ, ഈ മാസം വിപണിയില്‍

ഒറ്റ പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ക്രൂയിസറിലുള്ളത്. എല്‍ഇഡി പൊസിഷന്‍ ലാമ്പുകളും വടത്തിലുള്ള ചെറിയ ഹെഡ്‌ലാമ്പും മിറേജിനെ ക്രൂയിസര്‍ വിശേഷണത്തോടു ചേര്‍ന്നുനില്‍ക്കാന്‍ സഹായിക്കും. സ്‌പോര്‍ടി റൈഡിംഗ് പൊസിഷനാണ് ഹ്യോസങ് സമര്‍പ്പിക്കുന്നത്.

കൈനറ്റിക്കുമായി കൂട്ടുകൂടി — ഹ്യോസങ് മിറേജ് 250 വരുന്നൂ, ഈ മാസം വിപണിയില്‍

താഴ്ന്നിറങ്ങിയ സീറ്റും മുന്നോട്ടാഞ്ഞ ഫൂട്ട്‌പെഗുകളും വീതിയേറിയ ഹാന്‍ഡില്‍ബാറും ബൈക്കില്‍ ക്രൂയിസര്‍ റൈഡിംഗ് ഉറപ്പുവരുത്തും. സീറ്റ് ഉയരം 710 mm. 250 സിസി V-Twin എഞ്ചിനാണ് ഹ്യോസങ് മിറേജിന്റെ ഹൃദയം.

കൈനറ്റിക്കുമായി കൂട്ടുകൂടി — ഹ്യോസങ് മിറേജ് 250 വരുന്നൂ, ഈ മാസം വിപണിയില്‍

യൂറോ IV നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന എഞ്ചിന് 25.8 bhp കരുത്തും 21.7 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. അക്വില 250 മോഡലിനെക്കാള്‍ അധിക ടോര്‍ഖ് മിറേജിനുണ്ട്. എഞ്ചിന്‍ മികവിന്റെ കാര്യത്തിലും മിറേജ് അക്വിലയെക്കാള്‍ ബഹുദൂരം മുന്നിലായിരിക്കും.

കൈനറ്റിക്കുമായി കൂട്ടുകൂടി — ഹ്യോസങ് മിറേജ് 250 വരുന്നൂ, ഈ മാസം വിപണിയില്‍

19 ഇഞ്ച്, 16 ഇഞ്ച് ടയറുകളിലാണ് ഹ്യോസങ് മിറേജിന്റെ ഒരുക്കം. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിറവേറ്റും. മുന്‍ പിന്‍ ടയറുകളില്‍ ഡിസ്‌ക്കുകളാണ് ബ്രേക്കിംഗിന് ഇടംപിടിക്കുന്നത്.

കൈനറ്റിക്കുമായി കൂട്ടുകൂടി — ഹ്യോസങ് മിറേജ് 250 വരുന്നൂ, ഈ മാസം വിപണിയില്‍

ഇരട്ട ചാനല്‍ എബിഎസ് മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണുതാനും. ഏകദേശം മൂന്നുലക്ഷം രൂപ ഹ്യോസങ് മിറേജ് 250 -യ്ക്ക് ഇന്ത്യയില്‍ പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Saturday, September 1, 2018, 14:29 [IST]
English summary
Hyosung To Re-Enter Indian Market With The Mirage 250 Cruiser. Read in Malayalam.
കൂടുതല്‍... #hyosung
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X