മോഡലുകളുടെ വില കുത്തനെ കുറച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍; മൂന്ന് ലക്ഷം രൂപ വരെ വിലക്കുറവ്!
ബൈക്കുകളുടെ വില കുത്തനെ കുറച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിളും. വിപണിയില്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളുകളുടെ വില മൂന്ന് ലക്ഷം രൂപ വരെ കുറഞ്ഞു. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നതായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ അറിയിച്ചു.

എന്‍ട്രി ലെവല്‍ സ്‌കൗട്ട് സിക്‌സ്റ്റി മുതല്‍ റോഡ്മാസ്റ്റര്‍ വരെ നീളുന്നതാണ് രാജ്യത്തെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ നിര. വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഇരുപത്തഞ്ചു ശതമാനം തീരുവ കുറച്ച കേന്ദ്ര നടപടിയുടെ പശ്ചാത്തലത്തിലാണ് മോഡലുകളുടെ വില കുറയ്ക്കാനുള്ള അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം.

ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഇന്ത്യന്‍ റോഡ്മാസ്റ്ററില്‍ മൂന്ന് ലക്ഷം രൂപയാണ് കമ്പനി വെട്ടിക്കുറച്ചിരിക്കുന്നത്. ഇനി മുതല്‍ 10.99 ലക്ഷം രൂപയാണ് എന്‍ട്രി ലെവല്‍ ക്രൂയിസര്‍ സ്‌കൗട്ട് സിക്സ്റ്റിയുടെ എക്‌സ്‌ഷോറൂം വില.

മോഡലുകളുടെ പുതുക്കിയ വില —
| Models | Ex-Showroom Price |
| Indian Scout Sixty | Rs 10.99 Lakh |
| Indian Scout | Rs 12.69 Lakh |
| Indian Scout Bobber | Rs 11.99 Lakh |
| Indian Chief Dark Horse | Rs 18.81 Lakh |
| Indian Chief Classic | Rs 21.29 Lakh |
| Indian Chief Vintage | Rs 25.32 Lakh |
| Indian Chief Springfield | Rs 33.50 Lakh |
| Indian Chieftain | Rs 32.01 Lakh |
| Indian Roadmaster | Rs 39 Lakh |

39 ലക്ഷം രൂപ മുതലാണ് ഇന്ത്യന്‍ റോഡ്മാസ്റ്ററിന്റെ വില ആരംഭിക്കുന്നത്. നികുതിയിളവിന്റെ ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് മോഡലുകളുടെ വില കുറച്ചതെന്ന് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വ്യക്തമാക്കി.
Recommended Video


നേരത്തെ ഹാര്‍ലി ഡേവിഡ്‌സണും ഡ്യുക്കാട്ടിയും ഇറക്കുമതി മോഡലുകളുടെ വില കുറച്ചിരുന്നു. അതേസമയം ബൈക്കുകളെ തായ്‌ലാന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിനാല്‍ ഡ്യുക്കാട്ടി ബൈക്കുകളുടെ വിലയില്‍ കാര്യമായ മാറ്റങ്ങളില്ല.

ഇന്ത്യയും തായ്‌ലാന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറാണ് ഇതിന് കാരണം. അമ്പതു ശതമാനമാണ് ഇപ്പോള്‍ ഇറക്കുമതി മോട്ടോര്‍സൈക്കിളുകള്‍ക്ക് മേല്‍ ചുമത്തുന്ന ഇറക്കുമതി തീരുവ.

നേരത്തെ 800 സിസി അതില്‍ താഴെയുള്ള ഇറക്കുമതി മോട്ടോര്‍സൈക്കിളുകള്‍ക്ക് അറുപത് ശതമാനം നികുതിയായിരുന്നു കേന്ദ്രം ചുമത്തിയിരുന്നത്.

എഴുപത്തഞ്ച് ശതമാനമായിരുന്നു 800 സിസി എഞ്ചിന് ശേഷിക്ക് മുകളിലുള്ള മോഡലുകളില്‍ ചുമത്തിയിരുന്ന നികുതിയും. എന്നാല്‍ ഫെബ്രുവരി 12 മുതല്‍ പൂര്‍ണ ഇറക്കുമതി മോട്ടോര്‍സൈക്കിളുകളില്‍ അമ്പത് ശതമാനം നികുതി ചുമത്താന്‍ കേന്ദ്രം തീരുമാനിച്ചു.

വരും ദിനങ്ങളില്‍ അപ്രീലിയ, യമഹ, എംവി അഗസ്റ്റ, മോട്ടോ ഗുസ്സി പോലുള്ള കമ്പനികളും മോഡലുകളുടെ വില കുറയ്ക്കുമെന്നാണ് സൂചന.


Click it and Unblock the Notifications








