ക്ലാസിക് തനിമ, ബുള്ളറ്റിന് പകരക്കാരനാവാന്‍ പുതിയ ജാവ ബൈക്ക്

By Staff

മോജോ പരാജയപ്പെട്ടിടത്ത് ജാവ ബൈക്കുകളെ പരീക്ഷിക്കാന്‍ മഹീന്ദ്ര ഒരുക്കങ്ങള്‍ തുടങ്ങി. റോയല്‍ എന്‍ഫീല്‍ഡിന്റെ പത്രാസിനോടു കിടിപ്പിടിക്കാന്‍ ജാവ ബൈക്കുകള്‍ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. നവംബര്‍ 15 -ന് മഹീന്ദ്രയുടെ നേതൃത്വത്തില്‍ ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനി ജാവ ബൈക്കുകളെ ഇന്ത്യയില്‍ വില്‍പനയ്ക്കു കൊണ്ടുവരുമ്പോള്‍, ബുള്ളറ്റുകള്‍ക്ക് പകരക്കാരനില്ലെന്ന പരാതി വിപണിയില്‍ കെട്ടടങ്ങും.

ബുള്ളറ്റിന് പകരക്കാരനാവാന്‍ പുതിയ ജാവ ബൈക്ക്

എണ്‍പതു, തൊണ്ണൂറുകളില്‍ ബുള്ളറ്റിനോളം പേരും പെരുമയുമുണ്ടായിരുന്നു ജാവയ്ക്ക്. എന്നാല്‍ കടബാധ്യത കാരണം 1996 -ല്‍ കച്ചവടംപൂട്ടി കമ്പനി ചെക്കോസ്ലോവാക്കിയയിലേക്കു മടങ്ങിയതോടെ ഇന്ത്യയില്‍ ജാവാ യുഗം അസ്തമിച്ചു.

ബുള്ളറ്റിന് പകരക്കാരനാവാന്‍ പുതിയ ജാവ ബൈക്ക്

ഇപ്പോള്‍ മഹീന്ദ്രയുടെ സഹായത്താല്‍ ജാവ വീണ്ടും ഇന്ത്യന്‍ മണ്ണിലെത്തുകയാണ്. ബൈക്ക് പ്രേമികള്‍ ഏറെനാളായി സ്വപ്‌നം കണ്ട രംഗം. നവംബര്‍ 15 -ന് ജാവ ബൈക്കുകള്‍ രാജ്യത്തു അവതരിക്കുമ്പോള്‍ വിപണി പിടിക്കാന്‍ വമ്പന്‍ പദ്ധതികള്‍ മഹീന്ദ്ര ആവിഷ്‌കരിച്ചിട്ടുണ്ട്.

ബുള്ളറ്റിന് പകരക്കാരനാവാന്‍ പുതിയ ജാവ ബൈക്ക്

എന്തായാലും ഔദ്യോഗികമായി വരാനിരിക്കെ ഇന്ത്യന്‍ നിരത്തില്‍ നിന്നും ക്യാമറ പകര്‍ത്തിയ പുതിയ ജാവ ബൈക്കിന്റെ ചിത്രം ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിക്കഴിഞ്ഞു.

Most Read: പത്തിലേറെ വര്‍ഷം പഴക്കമുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ വിലക്ക്

ബുള്ളറ്റിന് പകരക്കാരനാവാന്‍ പുതിയ ജാവ ബൈക്ക്

എതിരാളി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണെന്നു ഉറക്കെ പ്രഖ്യാപിക്കുന്ന റെട്രോ ക്ലാസിക് തനിമ വരാന്‍ പോകുന്ന ജാവ ബൈക്കിനുണ്ട്. പുറത്തുവന്ന ചിത്രങ്ങളും ഇക്കാര്യം അടിവരയിട്ടു പറയുന്നു. വട്ടത്തിലുള്ള ഹെഡ്‌ലാമ്പും സ്‌പോക്ക് വീലുകളും മണ്‍മറഞ്ഞ ജാവാ യുഗത്തിലേക്കൊരു തിരനോട്ടം നടത്തും.

ബുള്ളറ്റിന് പകരക്കാരനാവാന്‍ പുതിയ ജാവ ബൈക്ക്

ക്ലാസിക് ബൈക്കുകളിലെ 'ടിയര്‍ഡ്രോപ്' ഇന്ധനടാങ്ക് ശൈലി ജാവയും തെറ്റിക്കുന്നില്ല. ഇരട്ട പുകക്കുഴലുകളും ഒറ്റ സീറ്റ് ഘടനയും രണ്ടാംവരവില്‍ ജാവ ബൈക്കുകളുടെ സവിശേഷതയായി മാറും.

Most Read: ടാറ്റയുടെ 'ലാന്‍ഡ് റോവര്‍' മോഡല്‍, ഇതാണ് ഹാരിയര്‍ എസ്‌യുവി

ബുള്ളറ്റിന് പകരക്കാരനാവാന്‍ പുതിയ ജാവ ബൈക്ക്

പരീക്ഷണയോട്ടം തുടരുന്നതിനാല്‍ ബൈക്കിലെ ജാവ ബാഡ്ജ് കമ്പനി പൂര്‍ണ്ണമായി മറച്ചു. എന്തായാലും ഇന്ധനടാങ്കിലും മുന്‍ പിന്‍ മഡ്ഗാര്‍ഡിലും ജാവ ബാഡ്ജുകള്‍ പതിയും. നിലവില്‍ ബുള്ളറ്റിന് പകരം മറ്റൊരു മോഡല്‍ വിപണിയില്‍ തെരഞ്ഞെടുക്കാനില്ല.

ബുള്ളറ്റിന് പകരക്കാരനാവാന്‍ പുതിയ ജാവ ബൈക്ക്

ജാവയുടെ വരവ് ഈ സ്ഥിതിക്ക് പരിഹാരം കണ്ടെത്തും. ഇന്ത്യന്‍ വരവിനു മുന്നോടിയായി ആദ്യ ജാവ മോഡലിന് നിശ്ചയിച്ചിരിക്കുന്ന എഞ്ചിനെ കമ്പനി മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള 293 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ ആദ്യ ജാവ മോഡലില്‍ തുടിക്കും.

ബുള്ളറ്റിന് പകരക്കാരനാവാന്‍ പുതിയ ജാവ ബൈക്ക്

മോജോയില്‍ നിന്നുള്ള ബോറും സ്ട്രോക്കുമായിരിക്കും ജാവ എഞ്ചിന്‍ പങ്കിടുക. എഞ്ചിന് 27 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കാനാവും. ഭാരത് സ്റ്റേജ് ഢക മലിനീകരണ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ആദ്യ എഞ്ചിനുകളില്‍ ഒന്നുകൂടിയാണിത്.

ബുള്ളറ്റിന് പകരക്കാരനാവാന്‍ പുതിയ ജാവ ബൈക്ക്

2020 ഓടെ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമാകും. ഇടത്തരം ആര്‍പിഎമ്മില്‍ എഞ്ചിന്‍ അത്ഭുതമികവു കാട്ടുമെന്നാണ് കമ്പനിയുടെ അവകാശവാദം. മാത്രമല്ല, മണ്‍മറഞ്ഞ ജാവ ബൈക്കുകളെ ഓര്‍മ്മപ്പെടുത്തുന്ന ഘനഗാംഭീര്യത എഞ്ചിന്‍ പുറപ്പെടുവിക്കും.

ബുള്ളറ്റിന് പകരക്കാരനാവാന്‍ പുതിയ ജാവ ബൈക്ക്

അഞ്ചു സ്പീഡാകും ഗിയര്‍ബോക്സ്. വില നിയന്ത്രിച്ചുനിര്‍ത്താന്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഇരട്ട ഷോക്ക് അബ്സോര്‍ബറുകളും മതിയെന്നു കമ്പനി തീരുമാനിച്ചേക്കാം. ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കുന്നതിനുപുറമെ ഇരട്ട ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഉറപ്പുവരുത്താനും കമ്പനി ശ്രദ്ധിക്കും.

ബുള്ളറ്റിന് പകരക്കാരനാവാന്‍ പുതിയ ജാവ ബൈക്ക്

റെട്രോ ക്ലാസിക്കെന്നു വിശേഷണം കൈയ്യടക്കുമെങ്കിലും ബൈക്കില്‍ ആധുനിക സംവിധാനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ഭംഗം സംഭവക്കില്ല. ഒന്നര മുതല്‍ രണ്ടുലക്ഷം രൂപ വരെ പുതിയ ജാവ ബൈക്കുകള്‍ക്ക് വില പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Thursday, November 1, 2018, 16:14 [IST]
English summary
Jawa Motorcycle Spotted Testing In India — To Rival Royal Enfield. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X