കവാസാക്കി നിഞ്ച 300 ന് വില കുറഞ്ഞു; 41,000 രൂപ വരെ വിലക്കിഴിവ്!

By Staff

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസമാണ് ബിഎസ് IV മാനദണ്ഡങ്ങള്‍ പാലിച്ചുള്ള നിഞ്ച 300 നെ കവാസാക്കി ഇന്ത്യയില്‍ അണിനിരത്തിയത്. നിഞ്ച 300 എത്തിയത് 3.64 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ (ദില്ലി).

കവാസാക്കി നിഞ്ച 300 ന് വില കുറഞ്ഞു; 41,000 രൂപ വരെ വിലക്കിഴിവ്!

ശേഷമാണ് നിരയിലേക്ക് പുതിയ നിഞ്ച 400 നെ കമ്പനി അടുത്തിടെ അവതരിപ്പിച്ചത്. നിഞ്ച 400 ന്റെ വരവോട് കൂടി 'പഴയ' നിഞ്ച 300 നെ വില കുറച്ചു വില്‍ക്കാന്‍ കവാസാക്കി ഡീലര്‍മാര്‍ ആരംഭിച്ചു.

കവാസാക്കി നിഞ്ച 300 ന് വില കുറഞ്ഞു; 41,000 രൂപ വരെ വിലക്കിഴിവ്!

41,000 രൂപയാണ് കവാസാക്കി നിഞ്ച 300 ൽ ഡീലര്‍മാര്‍ ലഭ്യമാക്കുന്ന വിലക്കിഴിവ്. ഇതിന് പുറമെ സൗജന്യ റൈഡിംഗ് ജാക്കറ്റും നിഞ്ച 300 വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

കവാസാക്കി നിഞ്ച 300 ന് വില കുറഞ്ഞു; 41,000 രൂപ വരെ വിലക്കിഴിവ്!

വിലക്കിഴിവിന് മുമ്പ് 4.52 ലക്ഷം രൂപയായിരുന്നു നിഞ്ച 300 ന്റെ ഓണ്‍റോഡ് വില (ബംഗളൂരു). 4.69 ലക്ഷം രൂപയാണ് പുതിയ നിഞ്ച 400 ന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

കവാസാക്കി നിഞ്ച 300 ന് വില കുറഞ്ഞു; 41,000 രൂപ വരെ വിലക്കിഴിവ്!

296 സിസി ലിക്വിഡ് കൂള്‍ഡ് നാലു സ്‌ട്രോക്ക് പാരലല്‍ ട്വിന്‍ എഞ്ചിനാണ് നിഞ്ച 300 ല്‍. എഞ്ചിന് പരമാവധി 38 bhp കരുത്തും 27 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

കവാസാക്കി നിഞ്ച 300 ന് വില കുറഞ്ഞു; 41,000 രൂപ വരെ വിലക്കിഴിവ്!

സുഗമമായ ഗിയര്‍മാറ്റം സാധ്യമാക്കുന്ന സ്ലിപ്പര്‍ ക്ലച്ചും ബൈക്കിലുണ്ട്. അതേസമയം നിരയില്‍ പുതുതായി എത്തിയ നിഞ്ച 400 ല്‍ 399 സിസി പാരലല്‍ ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണുള്ളത്.

കവാസാക്കി നിഞ്ച 300 ന് വില കുറഞ്ഞു; 41,000 രൂപ വരെ വിലക്കിഴിവ്!

48.3 bhp കരുത്തും 38 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. സ്ലിപ്പര്‍ ക്ലച്ച് പിന്തുണയുള്ള ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ബൈക്കില്‍.

കവാസാക്കി നിഞ്ച 300 ന് വില കുറഞ്ഞു; 41,000 രൂപ വരെ വിലക്കിഴിവ്!

ഡ്രൈവിംഗ് ഡൈനാമിക്സിനെ കാര്യമായി സ്വാധീനിക്കുന്ന സ്റ്റീല്‍ ട്രെലിസ് ഫ്രെിമാണ് കവാസാക്കി നിഞ്ച 400 ന് അടിസ്ഥാനം. എന്നാല്‍ നിഞ്ച 400 ന് വില കൂടുതലാണെന്ന ആക്ഷേപം വിപണിയില്‍ ഉയര്‍ന്നു കഴിഞ്ഞു.

കവാസാക്കി നിഞ്ച 300 ന് വില കുറഞ്ഞു; 41,000 രൂപ വരെ വിലക്കിഴിവ്!

ബൈക്കില്‍ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ പോലും നല്‍കിയിട്ടില്ലെന്നതാണ് ആരാധകരുടെ പ്രധാന നിരാശ. യമഹ YZF-R3, കെടിഎം RC390, ടിവിഎസ് അപാച്ചെ RR 310, ബെനലി 302R എന്നിവരാണ് ഇന്ത്യയില്‍ കവാസാക്കി നിഞ്ച 400 ന്റെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #kawasaki
English summary
Kawasaki Ninja 300 Becomes Cheaper. Read in Malayalam.
Story first published: Wednesday, April 11, 2018, 10:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X