കവാസാക്കി നിഞ്ച 300 –ന് ഉടന്‍ വില കുറയും, കാരണമിതാണ്
ഇന്ത്യന്‍ വിപണിയില്‍ കവാസാക്കി നിഞ്ച 300 -ന് വില കുറയും. ഘടകങ്ങളുടെ പ്രാദേശിക സമാഹരണം കൂട്ടി നിഞ്ച 300 മോഡലിന്റെ വില കുറയ്ക്കാന്‍ കവാസാക്കി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 2013 -ലാണ് കവാസാക്കി നിഞ്ച 300 ഇന്ത്യയില്‍ എത്തിയത്. ശേഷം അടുത്തിടെ നിരയില്‍ പുതിയ നിഞ്ച 400 -നെയും കമ്പനി കൊണ്ടുവന്നു.

കുഞ്ഞന്‍ നിഞ്ച 300 -നെ കവസാക്കി പിന്‍വലിക്കുമെന്നു ആദ്യം കരുതിയെങ്കിലും മോഡലിനെ ഇന്ത്യയില്‍ നിലനിര്‍ത്താന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. നിലവില്‍ 3.60 ലക്ഷം രൂപയാണ് കവാസാക്കി നിഞ്ച 300 -ന് എക്‌സ്‌ഷോറൂം വില (ദില്ലി).

തദ്ദേശീയമായി നിര്‍മ്മിക്കാന്‍ തുടങ്ങിയാല്‍ നിഞ്ച 300 -ന്റെ വില ഗണ്യമായി കുറയും. കെടിഎം RC390, ടിവിഎസ് അപാച്ചെ RR310 എന്നിവര്‍ക്ക് ശക്തമായ ഭീഷണി മുഴക്കാന്‍ കുറഞ്ഞ വിലയില്‍ എത്തുന്ന കവാസാക്കി നിഞ്ച 300 -യ്ക്ക് കഴിയുമെന്ന കാര്യം ഉറപ്പ്.

ഇന്ത്യന്‍ നിര്‍മ്മിത നിഞ്ച 300 -ന് ഏകദേശം 2.5 മുതല്‍ 2.7 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. 396 സിസി പാരലല്‍ ട്വിന്‍ എഞ്ചിനിലാണ് നിഞ്ച 300 -നെ കവാസാക്കി ഒരുക്കുന്നത്. എഞ്ചിന് 39 bhp കരുത്തും 27 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

മോഡലില്‍ ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം നല്‍കാന്‍ കവാസാക്കി ഇതുവരെ തയ്യാറായിട്ടില്ല. എന്തായാലും അടുത്ത വര്‍ഷം ഏപ്രിലിനകം ബൈക്കില്‍ എബിഎസ് നല്‍കാന്‍ കമ്പനി നിര്‍ബന്ധിതമാകും.

വരാനുള്ള ഉത്സവകാലത്തിന് മുന്നോടിയായി ഇന്ത്യന്‍ നിര്‍മ്മിത നിഞ്ച 300 -കളെ കവാസാക്കി വിപണിയില്‍ കൊണ്ടുവരുമെന്നാണ് വിവരം. മോഡലിന്റെ തദ്ദേശീയ ഉത്പാദനം തുടങ്ങിയാല്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലയും കുറയും.

ഇക്കാരണത്താല്‍ നിഞ്ച 300 -ന്റെ പരിപാലന ചെലവുകൡും ഗണ്യമായ കുറവു രേഖപ്പെടുത്തും. വിപണിയില്‍ അവതരിക്കാന്‍ പോകുന്ന ബിഎംഡബ്ല്യു G310 R മോഡലുമായും കവാസാക്കി നിഞ്ച 300 അങ്കം കുറിക്കും.
Source: Autocar India


Click it and Unblock the Notifications