TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഇനി ഇല്ല നിഞ്ച 300, പകരം പുതിയ കവാസാക്കി നിഞ്ച 400 ഇന്ത്യയില്‍; വില 4.69 ലക്ഷം രൂപ
കവാസാക്കി നിഞ്ച 400 ഇന്ത്യയില്‍ പുറത്തിറങ്ങി. 4.69 ലക്ഷം രൂപയാണ് പുതിയ പൂര്‍ണ ഫെയേര്‍ഡ് നിഞ്ച 400 ന്റെ എക്സ്ഷോറൂം വില (ദില്ലി). 2017 മിലാന് മോട്ടോര്‍സൈക്കിള്‍ ഷോയില്‍ വെച്ചാണ് പുതിയ നിഞ്ച 400 നെ കവാസാക്കി ആദ്യമായി അവതരിപ്പിച്ചത്.
399 സിസി പാരലല്‍ ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് കവാസാക്കി നിഞ്ച 400 ന്റെ ഒരുക്കം. 10,000 rpm ല്‍ 48.3 bhp കരുത്തും 8,000 rpm ല്‍ 38 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും.
സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയുള്ള ആറു സ്പീഡ് ഗിയര്‍ബോക്സാണ് പുതിയ നിഞ്ചയില്‍. ഡ്രൈവിംഗ് ഡൈനാമിക്സിനെ കാര്യമായി സ്വാധീനിക്കുന്ന സ്റ്റീല്‍ ട്രെലിസ് ഫ്രെിമാണ് കവാസാക്കി നിഞ്ച 400 ന് അടിസ്ഥാനം.
168 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. നിഞ്ച 300 നെക്കാളും ആറും കിലോഗ്രാം ഭാരം കുറച്ചാണ് പുതിയ നിഞ്ച 400 ന്റെ വരവ്. അക്രമണോത്സുകത നിറഞ്ഞ നോട്ടവും, മസിലന്‍ മുഖഭാവവും. ആദ്യ നോട്ടത്തില്‍ തന്നെ പുതിയ നിഞ്ച 400 കാഴ്ചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കും.
വീതിയേറിയ ഫ്യൂവല്‍ ടാങ്കാണ് ബൈക്കില്‍. ഫീച്ചറുകളുടെ കാര്യത്തില്‍ നിഞ്ച 300 നെക്കാളും ഒരുപടി മേലെയാണ് നിഞ്ച 400. പ്രീമിയം ഡിജിറ്റല്‍ ഡിസ്പ്ലേയോട് കൂടിയ പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ തന്നെ ഇതിന് ഉദ്ദാഹരണം.
മുന്നില്‍ 41 mm ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനുമാണ് കവാസാക്കി നിഞ്ച 400 ല്‍. ശ്രേണിയിലെ ഏറ്റവും വലിയ മുന്ഡിസ്ക് ബ്രേക്കാണ് ബൈക്കിന്.
310 mm ഡിസ്ക് മുന്നിലും 220 mm ഡിസ്ക് പിന്നിലും ബ്രേക്കിംഗ് നിറവേറ്റും. സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ് എബിഎസ്. എല്‍ഇഡി ടെയില്‍ലൈറ്റും പുതിയ എക്സ്ഹോസ്റ്റ് ഘടനയും കവാസാക്കി നിഞ്ച 400 ല്‍ എടുത്തുപറയണം.
കവാസാക്കിയുടെ പതിവ് സിഗ്നേച്ചര്‍ ഗ്രീന്‍, ബ്ലാക് നിറങ്ങളിലാണ് നിഞ്ച 400 ലഭ്യമാവുക. പില്യണ്‍ സീറ്റ് കൗണ്, ഹെല്‍മറ്റ് ലോക്ക്, റേഡിയേറ്റര്‍ സ്ക്രീന്‍, ടാങ്ക് ബാഗ്, ടാങ്ക് പാഡ് പോലുള്ള ആക്സസറികളുടെ നീണ്ട നിരയും ബൈക്കിനൊപ്പം ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.
അതേസമയം നിഞ്ച 400 ന് വില കൂടുതലാണെന്ന ആക്ഷേപം വിപണിയില്‍ ഉയര്‍ന്നു കഴിഞ്ഞു. ബൈക്കില്‍ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ പോലും നല്‍കിയിട്ടില്ലെന്നതാണ് ആരാധകരുടെ പ്രധാന നിരാശ.
യമഹ YZF-R3, കെടിഎം RC390, ടിവിഎസ് അപാച്ചെ RR 310, ബെനലി 302R എന്നിവരാണ് ഇന്ത്യയില്‍ കവാസാക്കി നിഞ്ച 400 ന്റെ പ്രധാന എതിരാളികള്‍.