2018 കവാസാക്കി നിഞ്ച ZX-10R ബുക്കിംഗ് തുടങ്ങി

By Dijo Jackson

2018 കവാസാക്കി നിഞ്ച ZX-10R ബുക്കിംഗ് തുടങ്ങി. കവാസാക്കി ഡീലര്‍ഷിപ്പുകളില്‍ നിന്നും മൂന്നു ലക്ഷം രൂപ മുന്‍കൂര്‍ പണമടച്ചു പുതിയ സൂപ്പര്‍ബൈക്കിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. നിഞ്ച ZX-10R വിപണിയില്‍ എന്നെത്തുമെന്ന കാര്യത്തില്‍ കവാസാക്കി വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ ജൂലായ് രണ്ടാം പാദത്തോടെ മോഡലിനെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം. ആഗോളതലത്തില്‍ ഏറ്റവും പേരുകേട്ട സൂപ്പര്‍ബൈക്കുകളില്‍ ഒന്നാണ് കവാസാക്കി നിഞ്ച ZX-10R.

2018 കവാസാക്കി നിഞ്ച ZX-10R ബുക്കിംഗ് തുടങ്ങി

ഇതുവരെയും പൂര്‍ണ ഇറക്കുമതി മോഡലായാണ് നിഞ്ച ZX-10R നെ കമ്പനി ഇന്ത്യയില്‍ കൊണ്ടുവന്നത്. എന്നാല്‍ ഇത്തവണ ചിത്രം വ്യത്യസ്തമാണ്. പ്രാദേശികമായി അസംബിള്‍ ചെയ്ത നിഞ്ച ZX-10R സൂപ്പര്‍ബൈക്കുകളാണ് വിപണിയില്‍ വന്നെത്തുക.

2018 കവാസാക്കി നിഞ്ച ZX-10R ബുക്കിംഗ് തുടങ്ങി

പൂനെ നിര്‍മ്മാണശാലയില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ ഇന്ത്യന്‍ നിര്‍മ്മിത കവാസാക്കി നിഞ്ച ZX-10R -ല്‍ ഇടംപിടിക്കും. ചുരുക്കി പറഞ്ഞാല്‍ സികെഡി (കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍) മോഡലാണ് പുതിയ ZX-10R.

2018 കവാസാക്കി നിഞ്ച ZX-10R ബുക്കിംഗ് തുടങ്ങി

ഇക്കാരണത്താല്‍ ബൈക്കിന്റെ വില ഗണ്യമായി കുറയും. പുതിയ കവാസാക്കി നിഞ്ച ZX-10R -ന് 18 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. 998 സിസി ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിനാണ് നിഞ്ച ZX-10R -ല്‍. 194 bhp കരുത്തും 114 Nm torque ഉം എഞ്ചിന് പരമാവധിയുണ്ട്.

2018 കവാസാക്കി നിഞ്ച ZX-10R ബുക്കിംഗ് തുടങ്ങി

ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. അലൂമിനിയം പെരിമീറ്റര്‍ ഫ്രെയിമില്‍ ഒരുങ്ങുന്ന ZX-10R -ല്‍ യഥാക്രമം 120/70 ZR17, 190/55 ZR17 ടയറുകള്‍ മുന്നിലും പിന്നിലും ഇടംപിടിക്കും. മോട്ടോ ജിപി മോഡലുകള്‍ ഉപയോഗിക്കുന്ന ഷോവ 43 mm ബാലന്‍സ് ഫ്രീ ഫോര്‍ക്ക് സസ്‌പെന്‍ഷനാണ് ബൈക്കില്‍.

2018 കവാസാക്കി നിഞ്ച ZX-10R ബുക്കിംഗ് തുടങ്ങി

മുന്നില്‍ 330 mm ബ്രെമ്പോ സെമി - ഫ്‌ളോട്ടിംഗ് ഡിസ്‌ക്കുകള്‍ ബ്രേക്കിംഗ് ഒരുക്കും; പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കും. കവാസാക്കി ഇന്റലിജന്റ് ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും സൂപ്പര്‍ബൈക്കിലുണ്ട്.

2018 കവാസാക്കി നിഞ്ച ZX-10R ബുക്കിംഗ് തുടങ്ങി

സ്‌പോര്‍ട് കവാസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍, കവാസാക്കി ലോഞ്ച് കണ്‍ട്രോള്‍ മോഡല്‍, കവാസാക്കി എഞ്ചിന്‍ ബ്രേക്കിംഗ് കണ്‍ട്രോള്‍, കവാസാക്കി ക്വിക്ക് ഷിഫ്റ്റര്‍, കവാസാക്കി കോര്‍ണര്‍ മാനേജ്‌മെന്റ് ഫംങ്ഷന്‍, ബോഷ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് എന്നിവയുടെ പിന്തുണയും ZX-10R അവകാശപ്പെടും.

2018 കവാസാക്കി നിഞ്ച ZX-10R ബുക്കിംഗ് തുടങ്ങി

പവര്‍ മോഡുകളാണ് മോഡലിന്റെ മറ്റൊരു വിശേഷം. ഫുള്‍, മിഡില്‍, ലോ എന്നീ മൂന്നു പവര്‍ മോഡുകള്‍ യഥാക്രമം നൂറ്, എണ്‍പത്, അറുപത് ശതമാനം കരുത്തുത്പാദനം കാഴ്ചവെക്കും. രാജ്യാന്തര വിപണികളില്‍ മൂന്നു വകഭേദങ്ങളാണ് നിഞ്ച ZX-10R -ന്.

2018 കവാസാക്കി നിഞ്ച ZX-10R ബുക്കിംഗ് തുടങ്ങി

ഓരോ വകഭേദങ്ങളിലും നിറശൈലി വ്യത്യസ്തം. ZX-10R എബിഎസ് (സാറ്റിന്‍ സില്‍വര്‍), ZX-10R SE (ബ്ലാക്), ZX-10R കെആര്‍ടി എഡിഷന്‍ (ഗ്രീന്‍) എന്നിവയാണ് വകഭേദങ്ങള്‍. ബിഎംഡബ്ല്യു S1000RR, യമഹ YZF-R1, ഹോണ്ട CBR1000RR മോഡലുകളാണ് കവാസാക്കി നിഞ്ച ZX-10R -ന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Wednesday, June 13, 2018, 10:05 [IST]
English summary
2018 Kawasaki Ninja ZX-10R Bookings Open. Read in Malayalam.
കൂടുതല്‍... #kawasaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X