കറുപ്പഴകില്‍ കവാസാക്കി Z900RS ഇന്ത്യയില്‍ എത്തി

By Dijo Jackson

റെട്രോ ക്ലാസിക് Z900RS ബൈക്കിന് പുതിയ നിറഭേദവുമായി കവാസാക്കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയില്‍ എത്തിയ കവാസാക്കി Z900RS ഇനി മുതല്‍ പുതിയ കറുപ്പ് നിറത്തിലും വിപണിയില്‍ ലഭ്യമാകും. ക്യാന്‍ഡി ടോണ്‍ ഓറഞ്ച് നിറത്തില്‍ മാത്രമായിരുന്നു മോഡല്‍ ഇതുവരെ ഒരുങ്ങിയിരുന്നത്.

കറുപ്പഴകില്‍ കവാസാക്കി Z900RS ഇന്ത്യയില്‍ എത്തി

15.30 ലക്ഷം രൂപയാണ് പുതിയ കറുപ്പ് നിറത്തിലുള്ള Z900RS -ന്റെ വില. കവാസാക്കി Z900 മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ Z900RS ഒരുങ്ങുന്നതെങ്കിലും എഴുപതുകളില്‍ പേരുകേട്ട Z1 ആണ് Z900RS -ന്റെ റെട്രോ സ്റ്റൈലിംഗ് ശൈലിയ്ക്കുള്ള പ്രചോദനം.

കറുപ്പഴകില്‍ കവാസാക്കി Z900RS ഇന്ത്യയില്‍ എത്തി

ബൈക്കിലുള്ള 948 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന് 109.48 bhp കരുത്തും 98.5 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. നിശ്ചലാവസ്ഥയിലും കുറഞ്ഞ വേഗത്തിലും ഗാംഭീര്യമുള്ള ശബ്ദം പുറപ്പെടുവിക്കാന്‍ Z900RS -ന് കഴിയും.

കറുപ്പഴകില്‍ കവാസാക്കി Z900RS ഇന്ത്യയില്‍ എത്തി

മുന്നില്‍ 41 mm അപ്ഡൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്ക് യൂണിറ്റുമാണ് മോഡലില്‍ സസ്‌പെന്‍ഷന്‍ ഒരുക്കുക. 300 mm ഇരട്ട ഡിസ്‌ക് മുന്‍ ടയറിലും 250 mm ഡിസ്‌ക് പിന്‍ ടയറിലും ബ്രേക്കിംഗ് നിറവേറ്റും.

കറുപ്പഴകില്‍ കവാസാക്കി Z900RS ഇന്ത്യയില്‍ എത്തി

ഇരുടയറുകളിലും എബിഎസ് പ്രവര്‍ത്തിക്കും. കവാസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍ ഫീച്ചറും ബൈക്കിലുണ്ട്. വട്ടത്തിലുള്ള ക്ലാസിക് ഹെഡ്‌ലാമ്പ്, ടിയര്‍ഡ്രോപ് ശൈലി പിന്തുടരുന്ന ഇന്ധനടാങ്ക്, പരന്ന സീറ്റ എന്നിവയെല്ലാം Z900RS -ന്റെ പ്രത്യേകതകളില്‍പ്പെടും.

കറുപ്പഴകില്‍ കവാസാക്കി Z900RS ഇന്ത്യയില്‍ എത്തി

റെട്രോ പരിവേഷത്തോട് ചേര്‍ന്നുനില്‍ക്കാന്‍ ബൈക്കിലെ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ എക്‌സ്‌ഹോസ്റ്റിന് കഴിയുന്നുണ്ട്. ഹെഡ്‌ലാമ്പിന് മുകളില്‍ ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ ഒട്ടും പിന്നിലല്ല.

കറുപ്പഴകില്‍ കവാസാക്കി Z900RS ഇന്ത്യയില്‍ എത്തി

ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഫ്യൂവല്‍ മീറ്റര്‍, ഇന്ധന ഉപഭോഗം, എഞ്ചിന്‍ താപം തുടങ്ങിയ വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുള്ള ഡിസ്‌പ്ലേ വെളിപ്പെടുത്തും. ഊരി മാറ്റാവുന്ന തരത്തിലാണ് ഡിജിറ്റല്‍ ഡിസ്‌പ്ലേയുടെ ഘടന. രാജ്യത്തുടനീളമുള്ള കവാസാക്കി ഡീലര്‍ഷിപ്പുകളില്‍ പുതിയ മോഡല്‍ ലഭ്യമാണ്.

Article Published On: Wednesday, July 18, 2018, 11:53 [IST]
English summary
Kawasaki Z900RS In Black Colour Launched In India. Read in Malayalam.
കൂടുതല്‍... #kawasaki #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X