കവാസാക്കിയുടെ 'പഴഞ്ചന്‍' മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ എത്തി; വില 15.30 ലക്ഷം രൂപ

By Dijo Jackson

കവാസാക്കി Z900RS ഇന്ത്യയില്‍ പുറത്തിറങ്ങി. 15.30 ലക്ഷം രൂപയാണ് റെട്രോ നെയ്ക്കഡ് കവാസാക്കി Z900RS മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില. കവാസാക്കി Z900 യെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ Z900RS ഒരുങ്ങുന്നതെങ്കിലും എഴുപതുകളില്‍ പേരുകേട്ട Z1 മോട്ടോര്‍സൈക്കിളാണ് റെട്രോ സ്‌റ്റൈലിംഗ് ശൈലിയ്ക്കുള്ള പ്രചോദനം.

കവാസാക്കിയുടെ 'പഴഞ്ചന്‍' മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ എത്തി; വില 15.30 ലക്ഷം രൂപ

ക്യാന്‍ഡിടോണ്‍ ബ്രൗണ്‍, ക്യാന്‍ഡിടോണ്‍ ഓറഞ്ച് എന്നീ രണ്ടു നിറങ്ങളിലാണ് പുതിയ Z900RS ലഭ്യമാകുന്നത്. 948 സിസി ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനിലാണ് Z900RS ന്റെ ഒരുക്കം.

കവാസാക്കിയുടെ 'പഴഞ്ചന്‍' മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ എത്തി; വില 15.30 ലക്ഷം രൂപ

8,500 rpm ല്‍ 109.48 bhp കരുത്തും 6,500 rpm ല്‍ 98.5 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. നിശ്ചലാവസ്ഥയിലും കുറഞ്ഞ വേഗതയിലും മികവേറിയ എക്‌സ്‌ഹോസ്റ്റ് ശബ്ദം പുറപ്പെടുവിക്കാന്‍ പുതിയ Z900RS ന് സാധിക്കുമെന്നാണ് കവാസാക്കിയുടെ അവകാശവാദം.

കവാസാക്കിയുടെ 'പഴഞ്ചന്‍' മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ എത്തി; വില 15.30 ലക്ഷം രൂപ

മുന്നില്‍ 41 mm അപ്‌ഡൈഡ് ഡൗണ്‍ ഫോര്‍ക്കുകളും, പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്ക് യൂണിറ്റും മോട്ടോര്‍സൈക്കിളില്‍ സസ്‌പെന്‍ഷന്‍ ഒരുക്കും.

കവാസാക്കിയുടെ 'പഴഞ്ചന്‍' മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ എത്തി; വില 15.30 ലക്ഷം രൂപ

ബ്രേക്കിംഗിന് വേണ്ടി 300 mm ട്വിന്‍ ഡിസ്‌ക്കുകള്‍ മുന്‍ ടയറിലും, 250 mm ഡിസക് പിന്‍ടയറിലും സാന്നിധ്യമറിയിക്കുന്നു. ഇരു ടയറുകള്‍ക്കും എബിഎസ് പിന്തുണയുമുണ്ട്.

കവാസാക്കിയുടെ 'പഴഞ്ചന്‍' മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ എത്തി; വില 15.30 ലക്ഷം രൂപ

വട്ടത്തിലുള്ള ക്ലാസിക് ഹെഡ്‌ലാമ്പ്, ടിയര്‍ഡ്രോപ് ഫ്യൂവല്‍ ടാങ്ക്, പരന്ന സീറ്റ് എന്നിവ കവാസാക്കി Z900RS ന്റെ വിശേഷങ്ങളാണ്. മോട്ടോര്‍സൈക്കിളിന്റെ റെട്രോ ലുക്കിനോട് നീതിപുലര്‍ത്തുന്ന സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എക്‌സ്‌ഹോസ്റ്റും ഡിസൈന്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

കവാസാക്കിയുടെ 'പഴഞ്ചന്‍' മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ എത്തി; വില 15.30 ലക്ഷം രൂപ

ഡിജിറ്റല്‍ ഡിസ്‌പ്ലേ നടുവിലായി ഒരുങ്ങുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രമെന്‍ഡ ക്ലസ്റ്ററാണ് കവാസാക്കി Z900RS ന്റെ മറ്റൊരു ആകര്‍ഷണം. ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഫ്യൂവല്‍ മീറ്റര്‍, ഇന്ധന ഉപഭോഗം, താപം പോലുള്ള വിവരങ്ങള്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ ലഭ്യമാക്കും. പൂര്‍ണ ക്ലാസിക് ലുക്കാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ ഊരിമാറ്റാനുള്ള സൗകര്യവുമുണ്ട്.

Article Published On: Friday, February 23, 2018, 17:25 [IST]
English summary
Kawasaki Z900RS Launched At Rs 15.30 Lakh In India. Read in Malayalam.
കൂടുതല്‍... #kawasaki #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X