ഉറപ്പിച്ചു, കെടിഎം 390 അഡ്വഞ്ചര്‍ ഇന്ത്യയിലേക്ക് — ഭീഷണി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്

By Dijo Jackson

കഴിഞ്ഞ അഞ്ചു വര്‍ഷമായി ബൈക്ക് പ്രേമികള്‍ ചോദിക്കുന്നു; കെടിഎം 390 അഡ്വഞ്ചര്‍ എന്നാണ് ഇങ്ങോട്ടു വരിക? ഇന്ത്യന്‍ നിര്‍മ്മിത 390 അഡ്വഞ്ചര്‍ വിപണിയില്‍ വരുമെന്ന കാര്യം കേട്ടതു മുതല്‍ രാജ്യം ആകാംഷയിലാണ്. എന്തായാലും കാത്തിരിപ്പിനു വിരാമമായി. കെടിഎം 390 അഡ്വഞ്ചര്‍ ഇന്ത്യയിലേക്ക്.

ഉറപ്പിച്ചു, കെടിഎം 390 അഡ്വഞ്ചര്‍ ഇന്ത്യയിലേക്ക് — ഭീഷണി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്

അടുത്തവര്‍ഷം ആദ്യപാദം കെടിഎം 390 അഡ്വഞ്ചറിനെ വിപണിയില്‍ കൊണ്ടുവരുമെന്നു ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. പുതിയ അഡ്വഞ്ചര്‍ നിരയ്ക്ക് 390 അഡ്വഞ്ചര്‍ ഇന്ത്യയില്‍ തുടക്കം കുറിക്കും. നിലവില്‍ വിപണിയില്‍ സ്ട്രീറ്റ്‌ഫൈറ്റര്‍ ഡ്യൂക്ക്, സ്‌പോര്‍ട് RC മോഡലുകള്‍ മാത്രമാണ് കമ്പനിക്കുള്ളത്.

ഉറപ്പിച്ചു, കെടിഎം 390 അഡ്വഞ്ചര്‍ ഇന്ത്യയിലേക്ക് — ഭീഷണി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്

കെടിഎമ്മിന്റെ റാലി റേസ് പാരമ്പര്യം മുറുക്കെ പിടിച്ചാണ് പുതിയ 390 അഡ്വഞ്ചര്‍ വിപണിയില്‍ വരിക. രൂപഭാവത്തില്‍ 390 അഡ്വഞ്ചര്‍ മുതിര്‍ന്ന കെടിഎം 1290 അഡ്വഞ്ചറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളും. അതേസമയം 390 മോഡലുകളിലുള്ള എഞ്ചിന്‍ പുതിയ 390 അഡ്വഞ്ചറിലും തുടരും.

ഉറപ്പിച്ചു, കെടിഎം 390 അഡ്വഞ്ചര്‍ ഇന്ത്യയിലേക്ക് — ഭീഷണി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്

373 സിസി ലിക്വിഡ് കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് 44 bhp കരുത്തും 35 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്. അഡ്വഞ്ചര്‍ പതിപ്പായതിനാല്‍ തന്നെ നീളമേറിയ ട്രാവല്‍ സംവിധാനം മോഡലില്‍ പ്രതീക്ഷിക്കാം.

ഉറപ്പിച്ചു, കെടിഎം 390 അഡ്വഞ്ചര്‍ ഇന്ത്യയിലേക്ക് — ഭീഷണി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്

ഡിസ്‌ക് ബ്രേക്കുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, റൈഡ് ബൈ വയര്‍ എന്നിവ 390 അഡ്വഞ്ചറില്‍ ഇടംപിടിക്കും. ഒരുപക്ഷെ ഒന്നിലധികം റൈഡിംഗ് മോഡുകളും മോഡലില്‍ ഒരുങ്ങും.

ഉറപ്പിച്ചു, കെടിഎം 390 അഡ്വഞ്ചര്‍ ഇന്ത്യയിലേക്ക് — ഭീഷണി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്

നിലവിലുള്ള 390 മോഡലുകള്‍ക്ക് സമാനമായ ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ഡിസ്‌പ്ലേ 390 അഡ്വഞ്ചറിലും സാന്നിധ്യമറിയിക്കുമെന്നാണ് വിവരം. അപ്‌സൈഡ് ഡൗണ്‍ ഡബ്ല്യുപി മുന്‍ ഫോര്‍ക്കുകള്‍ മുന്നിലും ഡബ്ല്യുപി മോണോഷോക്ക് അബ്‌സോര്‍ബര്‍ പിന്നിലും സസ്‌പെന്‍ഷന്‍ നിറവേറ്റും.

ഉറപ്പിച്ചു, കെടിഎം 390 അഡ്വഞ്ചര്‍ ഇന്ത്യയിലേക്ക് — ഭീഷണി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്

സ്ലിപ്പര്‍ ക്ലച്ച് പിന്തുണയും മോഡല്‍ അവകാശപ്പെടും. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, വരാനുള്ള ബിഎംഡബ്ല്യു G310 GS മോഡലുകളാണ് വിപണിയില്‍ കെടിഎം 390 അഡ്വഞ്ചറിന്റെ മുഖ്യ എതിരാളികള്‍. അടുത്തവര്‍ഷം ഫെബ്രുവരിയോടെ കെടിഎം 390 അഡ്വഞ്ചറിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

Malayalam
കൂടുതല്‍... #ktm
English summary
KTM 390 Adventure India Launch Details Confirmed. Read in Malayalam.
Story first published: Thursday, June 14, 2018, 19:14 [IST]
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 
X

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more