ഇറങ്ങിത്തിരിച്ചത് ഡ്യൂക്കില്‍ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍; പക്ഷെ വഴിയില്‍ ബൈക്ക് കത്തി നശിച്ചു!

Written By: Staff

കെടിഎം 390 ഡ്യൂക്കില്‍ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍ ഇറങ്ങി തിരിച്ചതായിരുന്നു രൂപേഷ് ബാദുല. സോനു സ്പീഡ്‌സ്‌ട്രൈക്കേര്‍സ് എന്നു പറഞ്ഞാലാകും ഈ ഉത്തര്‍പ്രദേശ് റൈഡറെ ബൈക്ക് പ്രേമികള്‍ തിരിച്ചറിയുക. ബൈക്ക് മോഡിഫിക്കേഷന്‍ രംഗത്ത് സോനുവിന്റെ സ്പീഡ്‌സ്‌ട്രൈക്കേര്‍സ് കസ്റ്റംസ് ഏറെ പ്രശസ്തമാണ്.

ഇറങ്ങിത്തിരിച്ചത് ഡ്യൂക്കില്‍ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍; പക്ഷെ വഴിയില്‍ ബൈക്ക് കത്തി നശിച്ചു!

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് ഉള്‍പ്പെടെ ഒരുപിടി നേട്ടങ്ങള്‍ വെട്ടിപ്പിടിച്ച ആത്മവിശ്വസത്തിലാണ് സോനുവും സുഹൃത്തും സുവര്‍ണ ചതുരം കീഴടക്കാന്‍ കെടിഎം 390 ഡ്യൂക്കുമായി കഴിഞ്ഞ ദിവസം ഇറങ്ങിയത്.

ഇറങ്ങിത്തിരിച്ചത് ഡ്യൂക്കില്‍ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍; പക്ഷെ വഴിയില്‍ ബൈക്ക് കത്തി നശിച്ചു!

ദില്ലി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ ഇന്ത്യയിലെ നാലു പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാതകളുടെ ശൃഖലയാണ് സുവര്‍ണ ചതുരം.

ഇറങ്ങിത്തിരിച്ചത് ഡ്യൂക്കില്‍ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍; പക്ഷെ വഴിയില്‍ ബൈക്ക് കത്തി നശിച്ചു!

മോട്ടോര്‍സൈക്കിളില്‍ അതിവേഗം സുവര്‍ണ ചതുരം ചുറ്റി റെക്കോര്‍ഡ് സൃഷ്ടിക്കുകയായിരുന്നു സോനുവിന്റെ ലക്ഷ്യം. പക്ഷെ യാത്രാമധ്യേയുണ്ടായ അപകടത്തില്‍ സോനുവിന്റെ 390 ഡ്യൂക്ക് പൂര്‍ണമായും കത്തി നശിച്ച വാര്‍ത്തയാണ് പിന്നാലെ കേട്ടത്.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
ഇറങ്ങിത്തിരിച്ചത് ഡ്യൂക്കില്‍ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍; പക്ഷെ വഴിയില്‍ ബൈക്ക് കത്തി നശിച്ചു!

സുവര്‍ണ ചതുരത്തിലൂടെ കുതിക്കവെ ചെന്നൈയ്ക്ക് സമീപം വെച്ചു സോനുവിന്റെ ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. റെക്കോര്‍ഡ് ലക്ഷ്യമിട്ട കുതിപ്പിനിടെ വഴിയില്‍ നായ കുറുകെ ചാടിയതാണ് അപകടകാരണം.

ഇറങ്ങിത്തിരിച്ചത് ഡ്യൂക്കില്‍ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍; പക്ഷെ വഴിയില്‍ ബൈക്ക് കത്തി നശിച്ചു!

നായയെ ഇടിക്കാതിരിക്കാന്‍ പൊടുന്നനെ ബ്രേക്ക് പിടിച്ചതോടെയാണ് 390 ഡ്യൂക്ക് റോഡില്‍ നിന്നും തെന്നിമാറി നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞത്.

ഇറങ്ങിത്തിരിച്ചത് ഡ്യൂക്കില്‍ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍; പക്ഷെ വഴിയില്‍ ബൈക്ക് കത്തി നശിച്ചു!

എന്നാല്‍ അപകടത്തില്‍ 390 ഡ്യൂക്ക് കത്താനിടയായ സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിൽ ചര്‍ച്ച ചെയ്യപ്പെട്ടു. വാദപ്രതിവാദങ്ങള്‍ അരങ്ങേറവെ യാത്രയിൽ കൂടെയുണ്ടായിരുന്ന സുഹൃത്താണ് കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തി രംഗത്തെത്തിയത്.

ഇറങ്ങിത്തിരിച്ചത് ഡ്യൂക്കില്‍ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍; പക്ഷെ വഴിയില്‍ ബൈക്ക് കത്തി നശിച്ചു!

യാത്രയിൽ ഇന്ധനം ക്യാനുകളിലാക്കി കരുതിയതാണ് അപകടത്തിൽ ബൈക്കിന് തീപിടിക്കാൻ കാരണം. വീഴ്ചയിൽ ക്യാന്‍ തകര്‍ന്ന് ബൈക്കിലേക്ക് പെട്രോൾ മറിയുകയായിരുന്നു. പിന്നാലെ തീപടരുന്നതിലേക്കും ഇതു നയിച്ചു.

ഇറങ്ങിത്തിരിച്ചത് ഡ്യൂക്കില്‍ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍; പക്ഷെ വഴിയില്‍ ബൈക്ക് കത്തി നശിച്ചു!

അപകടത്തെ തുടർന്ന് പൂർണമായും കത്തി നശിച്ച നിലയിലാണ് സോനുവിന്റെ കെടിഎം 390 ഡ്യൂക്ക്. അതേസമയം ബൈക്കില്‍ നിന്നും തെറിച്ചു വീണതിനാല്‍ സോനുവിന് ഗുരുതരമായ പരുക്കുകള്‍ ഏറ്റില്ലെന്ന് സുഹൃത്ത് വ്യക്തമാക്കി.

ഇറങ്ങിത്തിരിച്ചത് ഡ്യൂക്കില്‍ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍; പക്ഷെ വഴിയില്‍ ബൈക്ക് കത്തി നശിച്ചു!

ദേശീയപാതകളില്‍ സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

1. നഗരത്തിലൂടെയോ, ഗ്രാമത്തിലൂടെയോ കടന്നുപോകുന്ന ദേശീയപാതകളില്‍ റൈഡര്‍മാര്‍ ജാഗരൂകരായിരിക്കണം. തെറ്റായ ദിശയില്‍ കൂടി പ്രദേശവാസികള്‍ കടന്നുവരാനുള്ള സാധ്യത ഇവിടങ്ങളില്‍ കൂടുതലാണ്.

ഇറങ്ങിത്തിരിച്ചത് ഡ്യൂക്കില്‍ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍; പക്ഷെ വഴിയില്‍ ബൈക്ക് കത്തി നശിച്ചു!

2. ഇനി രാത്രികാലമാണ് സഞ്ചാരമെങ്കില്‍ റോഡില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ അപകടഭീഷണി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. വേഗത കുറച്ച് ഇത്തരം സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഇറങ്ങിത്തിരിച്ചത് ഡ്യൂക്കില്‍ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍; പക്ഷെ വഴിയില്‍ ബൈക്ക് കത്തി നശിച്ചു!

3. റോഡ് മുറിച്ച് കടക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നത് കണ്ടാല്‍ വേഗത കുറച്ച് ആശയക്കുഴപ്പം ഒഴിവാക്കാം. അല്ലാത്തപക്ഷം ആശയക്കുഴപ്പം കാരണം ഇത്തരക്കാര്‍ വാഹനത്തിന് മുന്നിലേക്ക് അപ്രതീക്ഷിതമായി കടന്നുകയറാന്‍ സാധ്യതയുണ്ട്.

കൂടുതല്‍... #off beat
English summary
KTM 390 Duke Catches Fire. Read in Malayalam.
Story first published: Saturday, March 10, 2018, 17:23 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark