ആര്‍സി 390 'ആര്‍' എഡിഷനുമായി കെടിഎം; വേഗത പോരെന്ന പരാതി ഇനി ഇല്ല!

Written By:
Recommended Video - Watch Now!
Ducati 959 Panigale Crashes Into Buffalo - DriveSpark

ലിമിറ്റഡ് എഡിഷന്‍ ആര്‍സി 390 മോട്ടോര്‍സൈക്കിളുമായി ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍. കെടിഎം ആര്‍സി 390 'ആര്‍' എഡിഷന്‍ ഉടന്‍ അവതരിക്കും. സാധാരണ ആര്‍സി 390 യുടെ റേസ് ട്രാക്ക് പതിപ്പാണ് ആര്‍സി 390 ആര്‍.

ആര്‍സി 390 'ആര്‍' എഡിഷനുമായി കെടിഎം; വേഗത പോരെന്ന പരാതിക്ക് പരിഹാരം!

ആകെമൊത്തം അഞ്ഞൂറു ആര്‍സി 390 ആര്‍ എഡിഷനുകളെയാണ് ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍ രാജ്യാന്തര തലത്തില്‍ അവതരിപ്പിക്കുക. ഡിസൈന്‍ മുഖത്തും മെക്കാനിക്കല്‍ മുഖത്തും കാര്യമായ മാറ്റങ്ങള്‍ കൈവരിച്ചാണ് പുതിയ ആര്‍സി 390 ആര്‍ എഡിഷന്റെ വരവ്.

ആര്‍സി 390 'ആര്‍' എഡിഷനുമായി കെടിഎം; വേഗത പോരെന്ന പരാതിക്ക് പരിഹാരം!

പൂര്‍ണമായും ക്രമീകരിക്കാന്‍ സാധിക്കുന്ന ഡബ്ല്യുപി സസ്‌പെന്‍ഷന്‍, പുതിയ ടോപ് യോക്ക്, ഹാന്‍ഡില്‍ബാര്‍ കിറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ആര്‍സി 390 ആര്‍ എഡിഷന്റെ പ്രധാന വിശേഷങ്ങള്‍.

ആര്‍സി 390 'ആര്‍' എഡിഷനുമായി കെടിഎം; വേഗത പോരെന്ന പരാതിക്ക് പരിഹാരം!

കൂടുതല്‍ അഗ്രസീവായ റൈഡിംഗ് പൊസിഷന്‍ നല്‍കാന്‍ പുതിയ ഹാന്‍ഡില്‍ബാര്‍ കിറ്റ് സഹായിക്കും. ഒപ്പം വീഴ്ചയില്‍ തകരാത്ത ഫോള്‍ഡിംഗ് ക്ലച്ചും ബ്ലേക്ക് ലെവറുകളും പുതിയ ആര്‍സി 390 ആര്‍ എഡിഷന്റെ ഫീച്ചറുകളാണ്.

ആര്‍സി 390 'ആര്‍' എഡിഷനുമായി കെടിഎം; വേഗത പോരെന്ന പരാതിക്ക് പരിഹാരം!

പുതിയ മോട്ടോര്‍സൈക്കിളിന്റെ എഞ്ചിനിലും അപ്‌ഡേറ്റുകള്‍ ഇടംപിടിക്കുന്നുണ്ട്. റേസ് ട്രാക്ക് വേഗതയ്ക്ക് അനുയോജ്യമായി വീതിയേറിയ പവര്‍ ബാന്‍ഡ് കാഴ്ചവെക്കുന്ന ചെറിയ ഇന്‍ടെയ്ക്ക് ട്രംപറ്റാണ് ആര്‍സി 390 ആര്‍ എഡിഷന്റെ പ്രധാന ആകര്‍ഷണം.

ആര്‍സി 390 'ആര്‍' എഡിഷനുമായി കെടിഎം; വേഗത പോരെന്ന പരാതിക്ക് പരിഹാരം!

8,500 യൂറോയാണ് യുകെ വിപണിയില്‍ പുതിയ കെടിഎം ആര്‍സി 390 ആര്‍ എഡിഷന്റെ വില (ഏകദേശം 7.65 ലക്ഷം രൂപ). ഇനി ആര്‍സി 390 ആര്‍ എഡിഷന്‍ കാഴ്ചവെക്കുന്ന വേഗതയില്‍ തൃപ്തിപ്പെടാത്ത ഉപഭോക്താക്കള്‍ക്ക് വേണ്ടി പ്രത്യേക റേസ് കിറ്റിനെയും മോട്ടോര്‍സൈക്കിളില്‍ കെടിഎം ലഭ്യമാക്കും.

ആര്‍സി 390 'ആര്‍' എഡിഷനുമായി കെടിഎം; വേഗത പോരെന്ന പരാതിക്ക് പരിഹാരം!

യഥാര്‍ത്ഥ റേസ് ബൈക്കുകളില്‍ ഇടംപിടിക്കുന്ന റേസിംഗ് കിറ്റിനെയാണ് ഓപ്ഷനലായി ആര്‍സി 390 ആര്‍ എഡിഷനില്‍ കെടിഎം നല്‍കുക. 230 ലേറെ വ്യക്തിഗത പാര്‍ട്‌സുകള്‍ അടങ്ങിയ SSP300 റേസ് കിറ്റാണ് ആര്‍സി 390 ആര്‍ എഡിഷനില്‍ കെടിഎം കരുതിവെച്ചിരിക്കുന്നത്.

ആര്‍സി 390 'ആര്‍' എഡിഷനുമായി കെടിഎം; വേഗത പോരെന്ന പരാതിക്ക് പരിഹാരം!

റേസ്-സ്‌പെക്ക് ഇസിയു, ടൈറ്റാനിയം അക്രോപോവിച്ച് എക്‌സ്‌ഹോസ്റ്റ്, എസ്ടിഎം സ്ലിപ്പര്‍ ക്ലച്ച്, ക്വിക്ക് ഷിഫ്റ്റര്‍, മികവാര്‍ന്ന എഞ്ചിന്‍ കൂൡഗ് എന്നിങ്ങനെ നീളുന്നതാണ് SSP300 റേസ് കിറ്റ്.

ആര്‍സി 390 'ആര്‍' എഡിഷനുമായി കെടിഎം; വേഗത പോരെന്ന പരാതിക്ക് പരിഹാരം!

സാധാരണ ആര്‍സി 390 യ്ക്കും SSP300 റേസ് കിറ്റ് അനുയോജ്യമാണെന്നതാണ് ഏറ്റവും ശ്രദ്ധേയം. അതേസമയം പ്രതിവര്‍ഷം 50 റേസിംഗ് കിറ്റുകളെ മാത്രമാണ് കെടിഎം ഉത്പാദിപ്പിക്കുക.

ആര്‍സി 390 'ആര്‍' എഡിഷനുമായി കെടിഎം; വേഗത പോരെന്ന പരാതിക്ക് പരിഹാരം!

രാജ്യാന്തര തലത്തില്‍ 500 യൂണിറ്റുകള്‍ മാത്രം ലഭ്യമാകുന്നതിനാല്‍ ആര്‍സി 390 ആര്‍ എഡിഷന്‍ ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിക്കില്ല. എന്നാല്‍ ഡ്യൂക്ക് 390 യ്ക്ക് സമാനമായി 2018 ആര്‍സി 390 യെ കമ്പനി വിപണിയില്‍ ഉടന്‍ അവതരിപ്പിക്കും.

കൂടുതല്‍... #ktm #കെടിഎം
English summary
KTM Announces RC 390 ‘R’ Edition. Read in Malayalam.
Story first published: Sunday, January 28, 2018, 14:29 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark