ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളാകാന്‍ കെടിഎം — പൂര്‍ണ്ണ പിന്തുണയേകി ബജാജ്

By Dijo Jackson

വര്‍ഷം 2007. ഓസ്ട്രിയന്‍ ബൈക്ക് കമ്പനി കെടിഎം AG -യില്‍ 14.5 ശതമാനം ഓഹരി ബജാജ് ഓട്ടോ വാങ്ങിയപ്പോള്‍ വിപണി പരിഹസിച്ചു. പ്രതിവര്‍ഷം 67,000 ബൈക്കുകള്‍ മാത്രം വില്‍ക്കുന്ന കെടിഎമ്മില്‍ പണം മുടക്കിയത് വിഢിത്തമായി എതിരാളികള്‍ വിധിയെഴുതി. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ചിത്രമാണിത്. അന്നു പ്രീമിയം ബൈക്കുകളിലെ രാജാവായി അറിയപ്പെട്ട ഹാര്‍ലി ഡേവിഡ്‌സണ്‍ വിറ്റിരുന്നത് പ്രതിവര്‍ഷം മൂന്നു ലക്ഷത്തിന് മേലെ മോഡലുകള്‍.

ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളാകാന്‍ കെടിഎം — പൂര്‍ണ്ണ പിന്തുണയേകി ബജാജ്

11 വര്‍ഷം കഴിഞ്ഞു, 2018 -ല്‍ എത്തിനില്‍ക്കുമ്പോള്‍ ചിത്രം മാറിമറഞ്ഞു. കെടിഎം AG -യില്‍ ബജാജിന്റെ നിക്ഷേപം 48 ശതമാനമായി ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളെന്ന പട്ടം ഹാര്‍ലിയില്‍ നിന്നും തട്ടിയെടുക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഈ ഓസ്ട്രിയന്‍ കമ്പനി.

ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളാകാന്‍ കെടിഎം — പൂര്‍ണ്ണ പിന്തുണയേകി ബജാജ്

സ്ഥിതിയിതെങ്കില്‍ ഈ വര്‍ഷാവസാനം തന്നെ ഈ നേട്ടം കെടിഎം സ്വന്തമാക്കും. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ബജാജ് പയറ്റിയ കൗശലതന്ത്രങ്ങള്‍ കെടിഎമ്മിന്റെ തലവര തന്നെ മാറ്റി. 2018 അവാസനത്തോടെ 2.7 ലക്ഷം ബൈക്കുകള്‍ വില്‍ക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ കെടിഎം.

ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളാകാന്‍ കെടിഎം — പൂര്‍ണ്ണ പിന്തുണയേകി ബജാജ്

ഹാര്‍ലി ഡേവിഡ്‌സണിന്റെ കാര്യമെടുത്താലോ, 2013 മുതല്‍ അമേരിക്കന്‍ കമ്പനിയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയാണ്. ഓരോ വര്‍ഷവും നാലു ശതമാനം വരെ വില്‍പന ഹാര്‍ലിയ്ക്ക് ഇടിയുകയാണ്. കെടിഎമ്മാണെങ്കില്‍ 13 ശതമാനം വളര്‍ച്ചയാണ് വര്‍ഷാവര്‍ഷം കാഴ്ചവെക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളാകാന്‍ കെടിഎം — പൂര്‍ണ്ണ പിന്തുണയേകി ബജാജ്

ഈ വര്‍ഷം കെടിഎം വില്‍ക്കാനുദ്ദേശിക്കുന്ന 2.7 ലക്ഷം ബൈക്കുകളില്‍ ഒരുലക്ഷം യൂണിറ്റ് ഇതിനകം ബജാജിന്റെ പൂനെ നിര്‍മ്മാണശാലയില്‍ നിന്നും പുറത്തുവന്നു കഴിഞ്ഞു. കെടിഎമ്മിന്റെ പ്രാരംഭ ബൈക്കുകളെ ബജാജ് ഓട്ടോയാണ് നിര്‍മ്മിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളാകാന്‍ കെടിഎം — പൂര്‍ണ്ണ പിന്തുണയേകി ബജാജ്

ഡ്യൂക്ക് 125, ഡ്യൂക്ക് 200, ഡ്യൂക്ക് 250, ഡ്യൂക്ക് 390, RC200, RC250, RC390 മോഡലുകളുടെ ഇതില്‍പ്പെടും. ഈ വര്‍ഷാവസാനം മുതല്‍ കെടിഎമ്മിന് കീഴിലുള്ള ഹസ്ഖ്‌വര്‍ണ ബൈക്കുകളെയും ബജാജ് നിര്‍മ്മിക്കും.

ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളാകാന്‍ കെടിഎം — പൂര്‍ണ്ണ പിന്തുണയേകി ബജാജ്

ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്താന്‍ പോകുന്ന ഹസ്ഖ്‌വര്‍ണ വിറ്റ്പിലന്‍ 401, സ്വാര്‍ട്ട്പിലന്‍ 401 മോഡലുകളെ ബജാജാണ് പുറത്തിറക്കുക. കെടിഎം 390 ഡ്യൂക്കിന്റെ അടിത്തറയില്‍ നിന്നും ഒരുങ്ങുന്ന ഹസ്‌ക്കി ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങി കഴിഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളാകാന്‍ കെടിഎം — പൂര്‍ണ്ണ പിന്തുണയേകി ബജാജ്

ഇന്ത്യന്‍ വിപണിയ്ക്ക് പുറമെ വിദേശരാജ്യങ്ങളിലും ബജാജ് നിര്‍മ്മിത ഹസ്‌ക്കി ബൈക്കുകള്‍ വില്‍പനയ്‌ക്കെത്തും. എന്തായാലും പ്രാരംഭ 200 സിസി, 390 സിസി ബൈക്കുകളിലൂടെയാണ് കെടിഎം - ബജാജ് കൂട്ടായ്മ വന്‍നേട്ടങ്ങള്‍ക്കുള്ള അടിത്തറ പാകിയത്.

ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളാകാന്‍ കെടിഎം — പൂര്‍ണ്ണ പിന്തുണയേകി ബജാജ്

രാജ്യാന്തര വിപണിയില്‍ ശക്തമായി തിരിച്ചുവരാന്‍ കെടിഎമ്മിന് കഴിഞ്ഞതും ഇതേ പ്രാരംഭ ബൈക്കുകളിലൂടെയാണ്. എതിരാളികള്‍ക്കും ഇക്കാര്യം അറിയാം. ബജാജ് - കെടിഎം മാതൃക പിന്തുടര്‍ന്നാണ് ബിഎംഡബ്ല്യുവും ടിവിഎസും ഇന്ത്യയില്‍ കൈകോര്‍ത്തത്.

ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളാകാന്‍ കെടിഎം — പൂര്‍ണ്ണ പിന്തുണയേകി ബജാജ്

ഫലമോ G310R, G310GS, അപാച്ചെ RR310 മോഡലുകളുടെ പിറവിക്ക് ബൈക്ക് ലോകം സാക്ഷ്യം വഹിച്ചു. കെടിഎമ്മിന് പുറമെ ട്രയംഫുമായും ബജാജ് കൈകോര്‍ത്തിട്ടുണ്ട്. ട്രയംഫുമായി ചേര്‍ന്നു ബജറ്റ് വിലയില്‍ 500 സിസിയ്ക്ക് താഴെയുള്ള ഒറ്റ സിലിണ്ടര്‍ ബൈക്കുകളെ നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് ബജാജ്.

ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളാകാന്‍ കെടിഎം — പൂര്‍ണ്ണ പിന്തുണയേകി ബജാജ്

സമവാക്യങ്ങള്‍ മാറുന്നതു കണ്ടു കൈയ്യുംകെട്ടി നോക്കിയിരിക്കാന്‍ ഹാര്‍ലി ഡേവിഡ്‌സണും തയ്യാറല്ല. ഏഷ്യന്‍ ബൈക്ക് നിര്‍മ്മാതാക്കളുമായി (പേരു വെളിപ്പെടുത്തിയിട്ടില്ല) സഹകരിച്ചു 250-500 സിസി ബൈക്ക് ശ്രേണിയില്‍ ചുവടുവെയ്ക്കാനള്ള മുന്നൊരുക്കത്തിലാണ് ഹാര്‍ലി. ഹീറോ മോട്ടോകോര്‍പ്പുമായി ഹാര്‍ലി കൈകോര്‍ക്കുമെന്നാണ് നിലവില്‍ ഉയരുന്ന അഭ്യൂഹം.

Source: MoneyControl

Most Read Articles

Malayalam
കൂടുതല്‍... #ktm
English summary
Thanks to Bajaj, KTM will beat Harley Davidson. Read in Malayalam.
Story first published: Thursday, August 2, 2018, 15:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X