പുതിയ നിറത്തില്‍ മഹീന്ദ്ര മോജോ XT300

By Dijo Jackson

പുതിയ നിറത്തില്‍ മോജോ XT300 വിപണിയില്‍. ഇനി മുതല്‍ ഓഷ്യന്‍ ബ്ലൂ - വൈറ്റ് നിറശൈലിയിലും മഹീന്ദ്ര മോജോ XT300 വിപണിയില്‍ അണിനിരക്കും. മോഡലിന്റെ വിലയില്‍ മാറ്റമില്ല. 1.79 ലക്ഷം രൂപയാണ് മഹീന്ദ്ര മോജോ XT300 -യുടെ എക്‌സ്‌ഷോറൂം വില (ദില്ലി). വിപണിയില്‍ ഏറ്റവും ഉയര്‍ന്ന XT300 വകഭേദത്തെ വൊള്‍ക്കാനൊ റെഡ് - സില്‍വര്‍ നിറശൈലിയിലും മഹീന്ദ്ര കാഴ്ചവെക്കുന്നുണ്ട്.

പുതിയ നിറത്തില്‍ മഹീന്ദ്ര മോജോ XT300

അതേസമയം മോജോയില്‍ ലഭ്യമായിരുന്ന കറുപ്പു നിറം കമ്പനി പിന്‍വലിച്ചു. 295 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് മഹീന്ദ്ര മോജോ XT300 -യില്‍ തുടിക്കുന്നത്. എഞ്ചിന് 26 bhp കരുത്തും 30 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

പുതിയ നിറത്തില്‍ മഹീന്ദ്ര മോജോ XT300

അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും മോണോഷോക്ക് സസ്‌പെന്‍ഷനും ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. ബ്രേക്കിംഗിന് വേണ്ടി മുന്നിലും പിന്നിലും യഥാക്രമം 320 mm, 240 mm ഡിസ്‌ക് ബ്രേക്കുകളാണ് ഇടംപിടിക്കുന്നത്. 110/17, 150/60 പിറെലി ഡയാബ്‌ളോ റോസോ ടൂ ടയറുകളാണ് മുന്‍ പിന്‍ ചക്രങ്ങളില്‍.

പുതിയ നിറത്തില്‍ മഹീന്ദ്ര മോജോ XT300

ഫീച്ചറുകളും മഹീന്ദ്ര മോജോ XT300 -യുടെ മുഖ്യാകര്‍ഷണമാണ്. ഇരട്ട പോഡ് ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഇരട്ട എക്‌സ്‌ഹോസ്റ്റ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, 21 ലിറ്റര്‍ ഇന്ധനടാങ്ക് എന്നിവ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

പുതിയ നിറത്തില്‍ മഹീന്ദ്ര മോജോ XT300

ഈ വര്‍ഷമാദ്യം മോജോയുടെ കുഞ്ഞന്‍ വകഭേദം UT300 -യെയും മഹീന്ദ്ര വിപണിയില്‍ കൊണ്ടുവന്നിരുന്നു. കുഞ്ഞനെന്ന വിശേഷണമുള്ളതു കൊണ്ടു XT300 -യിലുള്ള പല ഫീച്ചറുകളും UT300 -യ്ക്ക് നഷ്ടമായി. എന്നാല്‍ എഞ്ചിന്‍ XT300 -യുടേത് തന്നെയാണ്.

പുതിയ നിറത്തില്‍ മഹീന്ദ്ര മോജോ XT300

1.49 ലക്ഷം രൂപയാണ് മഹീന്ദ്ര മോജോ UT300 -യുടെ എക്‌സ്‌ഷോറൂം വില (ദില്ലി). വൊള്‍ക്കാനൊ റെഡ്, ഓഷ്യന്‍ ബ്ലൂ നിറങ്ങള്‍ UT300 -യില്‍ ലഭ്യമാണ്. പുതിയ ഇരട്ട നിറശൈലി XT300 -യുടെ പ്രചാരം കൂട്ടുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര. കെടിഎം 390 ഡ്യൂക്ക്, ടിവിഎസ് അപാച്ചെ RR 310, ഹോണ്ട CBR250R മോഡലുകളാണ് വിപണിയില്‍ മഹീന്ദ്ര മോജോ XT300 -യുടെ എതിരാളികള്‍.

More from DriveSpark

Article Published On: Friday, June 15, 2018, 15:27 [IST]
English summary
Mahindra Mojo XT300 Receives New Colour Options. Read in Malayalam.
കൂടുതല്‍... #mahindra two wheeler
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X