ഇതാണ് ഇന്ത്യ കണ്ട ഏറ്റവും കരുത്തന്‍ ബജാജ് ഡോമിനാര്‍!

By Dijo Jackson

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark

ഡോമിനാറിന് കരുത്ത് പോരെന്ന പരാതിയുണ്ടോ? ബംഗളൂരു ആസ്ഥാനമായ ട്യൂണിംഗ് സ്ഥാപനം റേസ് കോണ്‍സെപ്റ്റ്‌സിന്റെ ഗരാജില്‍ ഒരു കരുത്തന്‍ ബജാജ് ഡോമിനാര്‍ 400 കിടപ്പുണ്ട്. പറഞ്ഞു വരുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും കരുത്തന്‍ ഡോമിനാറാണ് ഇവരുടെ പക്കലുള്ളത്.

ഇതാണ് ഇന്ത്യ കണ്ട ഏറ്റവും കരുത്തന്‍ ബജാജ് ഡോമിനാര്‍!

പതിവ് ബജാജ് ഡോമിനാറുകളെക്കാളും ഇരുപതു ശതമാനം കൂടുതല്‍ കരുത്തും ചക്രവീര്യവും റേസ് കോണ്‍സെപ്റ്റ്‌സിന്റെ ഡോമിനാറിനുണ്ട്. അപ്പോള്‍ പിന്നെ ഇന്ത്യയുടെ കരുത്തന്‍ ഡോമിനാര്‍ എന്ന് ഇവരുടെ മോട്ടോര്‍സൈക്കിളിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.

ഇതാണ് ഇന്ത്യ കണ്ട ഏറ്റവും കരുത്തന്‍ ബജാജ് ഡോമിനാര്‍!

പ്രധാനമായും നാല് മാറ്റങ്ങളോടെയാണ് ഡോമിനാറിനെ റേസ് കോണ്‍സെപ്റ്റ്‌സ് പുതുക്കി പണിഞ്ഞത്. ആദ്യം എഞ്ചിന്‍ ഹെഡില്‍ രൂപമാറ്റം വരുത്തി, ശേഷം ഇസിയുവും റീമാപ്പ് ചെയ്തു.

ഇതാണ് ഇന്ത്യ കണ്ട ഏറ്റവും കരുത്തന്‍ ബജാജ് ഡോമിനാര്‍!

പിന്നാലെ ഇവര്‍ നല്‍കിയ ഫ്രീ ഫ്‌ളോ എക്‌സ്‌ഹോസ്റ്റും പവര്‍ ഫില്‍ട്ടറും ഡോമിനാറില്‍ എടുത്തു പറയേണ്ട വിശേഷങ്ങളാണ്. ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഡോമിനാറിന്റെ ചക്രങ്ങളിലേക്ക് 33 bhp കരുത്താണ് എത്തുന്നത്.

ഇതാണ് ഇന്ത്യ കണ്ട ഏറ്റവും കരുത്തന്‍ ബജാജ് ഡോമിനാര്‍!

സാധാരണ 27 bhp കരുത്താണ് ബജാജ് ഡോമിനാറുകളുടെ ചക്രങ്ങളിലേക്ക് എത്താറ്. ടോര്‍ഖിന്റെ കാര്യത്തിലും റേസ് കസ്റ്റംസിന്റെ അവതാരം മറ്റു ഡോമിനാറുകളെക്കാളും മുന്നിലാണ്.

ഇതാണ് ഇന്ത്യ കണ്ട ഏറ്റവും കരുത്തന്‍ ബജാജ് ഡോമിനാര്‍!

സാധാരണ ഡോമിനാറുകളുടെ ചക്രങ്ങള്‍ക്ക് 27 Nm torque ആണ് ലഭിക്കുന്നതെങ്കില്‍ 32 Nm torque ആണ് ഈ കസ്റ്റം ഡോമിനാര്‍ അവകാശപ്പെടുന്നത്.

ഇതാണ് ഇന്ത്യ കണ്ട ഏറ്റവും കരുത്തന്‍ ബജാജ് ഡോമിനാര്‍!

34 bhp കരുത്തും 35 Nm torque ഉം പരമാവധി ഏകുന്നതാണ് ഡോമിനാറുകളുടെ എഞ്ചിന്‍. എന്നാല്‍ റേസ് കസ്റ്റംസിന്റെ ഈ അവതാരം 40 bhp, 40 Nm torque രേഖ മറികടക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ഇതാണ് ഇന്ത്യ കണ്ട ഏറ്റവും കരുത്തന്‍ ബജാജ് ഡോമിനാര്‍!

ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ബജാജിന്റെ ഫ്‌ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിളാണ് ഡോമിനാര്‍ 400. 373 സിസി ഫോര്‍ സ്‌ട്രോക്ക് എഞ്ചിനിലാണ് ഡോമിനാര്‍ 400 ന്റെ ഒരുക്കം.

ഇതാണ് ഇന്ത്യ കണ്ട ഏറ്റവും കരുത്തന്‍ ബജാജ് ഡോമിനാര്‍!

ലിക്വിഡ് കൂളിംഗ്, ട്രിപിള്‍ സ്പാര്‍ക്ക് പ്ലഗ് ഇഗ്നീഷന്‍, ഫോര്‍ വാല്‍വ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എന്നിവ ഡോമിനാര്‍ എഞ്ചിന്റെ ഫീച്ചറുകളാണ്. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ഡോമിനാറില്‍ ഒരുങ്ങുന്നത്.

ഇതാണ് ഇന്ത്യ കണ്ട ഏറ്റവും കരുത്തന്‍ ബജാജ് ഡോമിനാര്‍!

ഡ്യവല്‍ ചാനല്‍ എബിഎസും മോട്ടോര്‍സൈക്കിളില്‍ ഓപ്ഷനലായുണ്ട്. 1.56 ലക്ഷം രൂപയാണ് ഡോമിനാര്‍ എബിഎസ് പതിപ്പിന്റെ വില. എബിഎസ് ഇല്ലാത്ത ഡോമിനാറിന് 1.42 ലക്ഷം രൂപയാണ് പ്രൈസ്ടാഗ്.

ഇതാണ് ഇന്ത്യ കണ്ട ഏറ്റവും കരുത്തന്‍ ബജാജ് ഡോമിനാര്‍!

നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബജാജ് ഡോമിനാറിന് വേണ്ടത് എട്ടു സെക്കന്‍ഡുകളാണ്. മണിക്കൂറില്‍ 150 കിലോമീറ്ററാണ് ഡോമിനാര്‍ 400 ന്റെ പരമാവധി വേഗത.

Image Source: Race Concepts

More from DriveSpark

Article Published On: Saturday, February 24, 2018, 13:09 [IST]
English summary
This Is The Most Powerful Dominar 400 In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X