പരിഷ്‌കാരങ്ങളോടെ 2018 ബജാജ് പ്ലാറ്റിന 110 — വില 49,300 രൂപ

By Staff

നവീകരിച്ച 2018 ബജാജ് പ്ലാറ്റിന 110 വിപണിയില്‍ പുറത്തിറങ്ങി. 49,300 രൂപയാണ് പുതിയ പ്ലാറ്റിനയ്ക്ക് ബജാജ് നിശ്ചയിച്ചിരിക്കുന്ന വില. ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ക്കു പുറമെ മുന്‍ പതിപ്പിനെക്കാള്‍ കൂടുതല്‍ സൗകര്യങ്ങളും കരുത്തന്‍ എഞ്ചിനും 2018 പതിപ്പ് അവകാശപ്പെടും.

പരിഷ്‌കാരങ്ങളോടെ 2018 ബജാജ് പ്ലാറ്റിന 110 — വില 49,300 രൂപ

രൂപം പഴയതാണെങ്കിലും പുത്തന്‍ ഘടകങ്ങള്‍ സംയോജിപ്പിച്ച് ബൈക്കിന് പുതുമ നല്‍കാന്‍ ബജാജ് കാര്യമായി ഇക്കുറി ശ്രമിച്ചിട്ടുണ്ട്. മുന്‍ ഡിസ്‌ക്ക് ബ്രേക്ക് വകഭേദവും 2018 പ്ലാറ്റിനയുടെ സവിശേഷതയാണ്.

പരിഷ്‌കാരങ്ങളോടെ 2018 ബജാജ് പ്ലാറ്റിന 110 — വില 49,300 രൂപ

പുതിയ ഗ്രാഫിക്‌സും കറുത്ത അലോയ് വീലുകളും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും പുതിയ പ്ലാറ്റിനയുടെ പരിഷ്‌കാരങ്ങളില്‍പ്പെടും. ഡിസ്‌കവര്‍ മോഡലുകളുടെ സ്വാധീനം പ്ലാറ്റിനയുടെ പുറംമോടിയില്‍ വ്യക്തമായി കാണാം.

പരിഷ്‌കാരങ്ങളോടെ 2018 ബജാജ് പ്ലാറ്റിന 110 — വില 49,300 രൂപ

ആന്റി - സ്‌കിഡ് ബ്രേക്കിംഗ് സംവിധാനമെന്നു ബജാജ് വിളിക്കുന്ന സിബിഎസ് സംവിധാനവും ബൈക്കിലെ മുഖ്യ വിശേഷമാണ്. ഒരു ബ്രേക്ക് ലെവര്‍ മാത്രം പ്രയോഗിച്ചാലും ഇരു ടയറുകളിലും സിബിഎസ് സംവിധാനം ബ്രേക്കിംഗ് ഉറപ്പുവരുത്തും.

പരിഷ്‌കാരങ്ങളോടെ 2018 ബജാജ് പ്ലാറ്റിന 110 — വില 49,300 രൂപ

രണ്ടു മീറ്റര്‍ മാത്രമെ പ്ലാറ്റിന് 110 -ന് നീളമുള്ളൂ. ഇക്കാരണത്താല്‍ നഗരങ്ങളിലെ ഗതാഗത തിരക്കുകളില്‍ മികവോടെ മുന്നോട്ടു നീങ്ങാന്‍ ബൈക്കിന് കഴിയും. ഗ്രൗണ്ട് ക്ലിയറന്‍സ് 200 mm. പ്ലാറ്റിനയിലുള്ള 115 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 8.5 bhp കരുത്തും 9.8 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

പരിഷ്‌കാരങ്ങളോടെ 2018 ബജാജ് പ്ലാറ്റിന 110 — വില 49,300 രൂപ

നാലു സ്പീഡാണ് ഗിയര്‍ബോക്‌സ്. ബജാജ് ഡിസ്‌കവറിലും ഇതേ എഞ്ചിനും ഗിയര്‍ബോക്‌സുമാണ് ഒരുങ്ങുന്നത്. മൈലേജും ബജാജ് പ്ലാറ്റിനയുടെ ഒഴിച്ചുകൂടാനാവാത്ത സവിശേഷതയാണ്. 80 കിലോമീറ്ററിന് മുകളില്‍ മൈലേജ് പ്ലാറ്റിന് കാഴ്ച്ചവെക്കുമെന്നു ഉപഭോക്താക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

പരിഷ്‌കാരങ്ങളോടെ 2018 ബജാജ് പ്ലാറ്റിന 110 — വില 49,300 രൂപ

11 ലിറ്ററാണ് ബൈക്കിന്റെ ഇന്ധനശേഷി. 102 സിസി എയര്‍ കൂള്‍ഡ് DTS-i എഞ്ചിന്‍ ഒരുങ്ങുന്ന മുന്‍തലമുറ മോഡലിനെക്കാള്‍ രണ്ടായിരം രൂപ പുതിയ 2018 പതിപ്പിന് കൂടുതലുണ്ട്. ഇരു ടയറുകളിലും അടിസ്ഥാന ഫീച്ചറായി ഡ്രം ബ്രേക്കുകള്‍ ഇടംപിടിക്കുന്നു.

അതേസമയം മുന്‍ ഡിസ്‌ക്ക് ബ്രേക്ക് വകഭേദവും മോഡലില്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. യാത്രാസുഖം വര്‍ധിപ്പിക്കാന്‍ ഇക്കുറി പിന്‍ ഷോക്ക് അബ്‌സോര്‍ബറുകളില്‍ പ്രത്യേക നൈട്രോക്‌സ് ചേമ്പറുകള്‍ കമ്പനി നല്‍കുന്നുണ്ട്.

Source: Indian Bike

Most Read Articles

Malayalam
English summary
New Bajaj Platina 110 Launched At Rs 49,300. Read in Malayalam.
Story first published: Monday, December 3, 2018, 17:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X