ഇരട്ട ഡിസ്‌ക് ബ്രേക്ക് പിന്തുണയില്‍ പുതിയ ബജാജ് പള്‍സര്‍ 150; വില 78,016 രൂപ

Written By:

ഇനി പള്‍സര്‍ 150 യ്ക്ക് ഇരട്ട ഡിസ്‌ക് ബ്രേക്കുകളുടെ പിന്തുണ. പള്‍സര്‍ 150 യുടെ പുതിയ ഇരട്ട ഡിസ്‌ക് ബ്രേക്ക് പതിപ്പ് വിപണിയില്‍. 78,016 രൂപയാണ് 2018 ബജാജ് പള്‍സര്‍ 150 ഇരട്ട ഡിസ്‌ക് ബ്രേക്ക് പതിപ്പിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

ഇരട്ട ഡിസ്‌ക് ബ്രേക്ക് പിന്തുണയില്‍ പുതിയ ബജാജ് പള്‍സര്‍ 150; വില 78,016 രൂപ

നിലവിലുള്ള ഒറ്റ ഡിസ്‌ക് ബ്രേക്ക് പതിപ്പ് വിപണിയില്‍ തുടരും. 73,626 രൂപയാണ് പള്‍സര്‍ 150 ഒറ്റ ഡിസ്‌ക് ബ്രേക്ക് പതിപ്പിന്റെ പ്രൈസ്ടാഗ് (എക്‌സ്‌ഷോറൂം ദില്ലി).

ഇരട്ട ഡിസ്‌ക് ബ്രേക്ക് പിന്തുണയില്‍ പുതിയ ബജാജ് പള്‍സര്‍ 150; വില 78,016 രൂപ

ഇരട്ട ഡിസ്‌ക് ബ്രേക്കുകള്‍ക്ക് പുറമെ പുതിയ നിറങ്ങളും സ്‌പോര്‍ടി ഡിസൈനും ബൈക്കിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും. ബ്ലാക്-ബ്ലൂ, ബ്ലാക്-റെഡ്, ബ്ലാക്-ക്രോം എന്നീ മൂന്ന് ഇരട്ട നിറങ്ങളാണ് പുതിയ പള്‍സര്‍ പതിപ്പില്‍ ലഭ്യമാവുക.

ഇരട്ട ഡിസ്‌ക് ബ്രേക്ക് പിന്തുണയില്‍ പുതിയ ബജാജ് പള്‍സര്‍ 150; വില 78,016 രൂപ

പുതിയ പള്‍സര്‍ 150 യുടെ മുന്നില്‍ 260 mm ഡിസ്‌കും പിന്നില്‍ 230 mm ഡിസ്‌കുമാണ് ബ്രേക്കിംഗ് നിറവേറ്റുക. അതേസമയം എബിഎസ് പിന്തുണ ബൈക്കിനില്ല. 2018 ഏപ്രില്‍ ഒന്നിന് ശേഷം വിപണിയില്‍ എത്തുന്ന പുതിയ ഇരുചക്ര വാഹനങ്ങള്‍ക്ക് (125 സിസിക്ക് മേലെ) എബിഎസ് നിര്‍ബന്ധമാണ്.

ഇരട്ട ഡിസ്‌ക് ബ്രേക്ക് പിന്തുണയില്‍ പുതിയ ബജാജ് പള്‍സര്‍ 150; വില 78,016 രൂപ

എന്നാല്‍ പള്‍സര്‍ 150 യില്‍ എബിഎസിനെ നല്‍കാന്‍ ബജാജ് തയ്യാറായിട്ടില്ല. പുതിയ മോഡലുകളുടെ ഗണത്തിലല്ല ഇരട്ട ഡിസ്‌ക് ബ്രേക്കോടെയുള്ള 2018 പള്‍സര്‍ 150. നിലവിലുള്ള മോഡലുകളില്‍ 2019 ഏപ്രില്‍ ഒന്നിന് മുമ്പാണ് നിര്‍മ്മാതാക്കള്‍ എബിഎസ് പിന്തുണ നല്‍കേണ്ടത്.

ഇരട്ട ഡിസ്‌ക് ബ്രേക്ക് പിന്തുണയില്‍ പുതിയ ബജാജ് പള്‍സര്‍ 150; വില 78,016 രൂപ

വീതിയേറിയ 37 mm ഫോര്‍ക്കുകളും സ്പ്ലിറ്റ് സീറ്റും പള്‍സര്‍ 150 ഇരട്ട ഡിസ്‌ക് ബ്രേക്ക് പതിപ്പില്‍ ശ്രദ്ധയാകര്‍ഷിക്കും. പള്‍സര്‍ 180 യില്‍ നിന്നും പാടെ പകര്‍ത്തിയ സ്പ്ലിറ്റ് ഗ്രാബ് റെയിലും ബൈക്കിലുണ്ട്.

ഇരട്ട ഡിസ്‌ക് ബ്രേക്ക് പിന്തുണയില്‍ പുതിയ ബജാജ് പള്‍സര്‍ 150; വില 78,016 രൂപ

അലൂമിനിയം ഫിനിഷ് നേടിയ പുതിയ ഫൂട്ട് പെഗുകളും പുതിയ പള്‍സറില്‍ എടുത്തുപറയണം. നേരത്തെ ഫൂട്ട് പെഗുകള്‍ക്ക് ക്രോം ഫിനിഷായിരുന്നു. എന്തായാലും കൂടുതല്‍ പ്രീമിയമാണ് ഇപ്പോള്‍ ഫൂട്ട് പെഗുകള്‍.

ഇരട്ട ഡിസ്‌ക് ബ്രേക്ക് പിന്തുണയില്‍ പുതിയ ബജാജ് പള്‍സര്‍ 150; വില 78,016 രൂപ

പതിവിന് വിപരീതമായി 17 ഇഞ്ച് മാറ്റ് ബ്ലാക് അലോയ് വീലുകളാണ് പുതിയ പള്‍സറില്‍. നിലവിലുള്ള 149 സിസി ഒറ്റ സിലിണ്ടര്‍ രണ്ടു വാല്‍വ് എഞ്ചിനിലാണ് പള്‍സര്‍ 150 ഇരട്ട ഡിസ്‌ക് ബ്രേക്ക് പതിപ്പിന്റെയും ഒരുക്കം.

ഇരട്ട ഡിസ്‌ക് ബ്രേക്ക് പിന്തുണയില്‍ പുതിയ ബജാജ് പള്‍സര്‍ 150; വില 78,016 രൂപ

എഞ്ചിന് പരമാവധി 14.85 bhp കരുത്തും 12.5 Nm torque ഉം സൃഷ്ടിക്കാനാവും. ഭേദപ്പെട്ട NVH നിലകളാണ് ബൈക്ക് കാഴ്ചവെക്കുന്നതെന്ന് ബജാജ് അവകാശപ്പെടുന്നു.

ഇരട്ട ഡിസ്‌ക് ബ്രേക്ക് പിന്തുണയില്‍ പുതിയ ബജാജ് പള്‍സര്‍ 150; വില 78,016 രൂപ

ഹോണ്ട സിബി യുണിക്കോണ്‍ 160, ടിവിഎസ് അപാച്ചെ RTR 160, പുതിയ ഹോണ്ട എക്‌സ് ബ്ലേഡ് മോഡലുകളുമായാണ് വിപണിയില്‍ പുതിയ പള്‍സര്‍ 150 കൊമ്പുകോര്‍ക്കുക.

കൂടുതല്‍... #bajaj #new launch
English summary
Bajaj Pulsar 150 With Dual Disc Brake Set-Up Launched. Read in Malayalam.
Story first published: Wednesday, April 18, 2018, 18:38 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark