പുതിയ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ വിപണിയില്‍ എത്തി; വില 57,190 രൂപ

Written By:

പുത്തന്‍ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ വിപണിയില്‍ എത്തി. 57,190 രൂപയാണ് 2018 ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). കമ്പനി വികസിപ്പിച്ചെടുത്ത 124.7 സിസി നോണ്‍-സ്ലോപര്‍ എഞ്ചിനാണ് പുതിയ 125 സിസി സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ പ്രധാന വിശേഷം.

പുതിയ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ വിപണിയില്‍ എത്തി; വില 57,190 രൂപ

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ ഗ്ലാമറിലും ഇതേ എഞ്ചിനാണ് ഒരുങ്ങുന്നത്. രാജ്യത്തെ യുവതലമുറയെ ലക്ഷ്യമിട്ടാണ് പുതിയ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ വിപണിയില്‍ എത്തുന്നതെന്ന് അവതരണവേളയില്‍ ഹീറോ വ്യക്തമാക്കി.

പുതിയ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ വിപണിയില്‍ എത്തി; വില 57,190 രൂപ

നിലവില്‍ 50 ശതമാനത്തിലേറെയാണ് ഹീറോ മോട്ടോകോര്‍പിന്റെ ആഭ്യന്തര വിപണി വിഹിതം. 124.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് പുതിയ സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ ഒരുക്കം.

പുതിയ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ വിപണിയില്‍ എത്തി; വില 57,190 രൂപ

7,500 rpm ല്‍ 11.2 bhp കരുത്തും 6,000 rpm ല്‍ 11 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. പഴയ മോഡലിനെ അപേക്ഷിച്ച് 1.87 bhp കരുത്തും 0.65 Nm torque ഉം പുതിയ സൂപ്പര്‍ സ്‌പ്ലെന്‍ഡറിന് അധികമായുണ്ട്.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
പുതിയ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ വിപണിയില്‍ എത്തി; വില 57,190 രൂപ

ഹീറോയുടെ i3S ടെക്‌നോളജിയിലാണ് പുതിയ ബൈക്കിന്റെയും വരവ്. ഹീറോ ഗ്ലാമറിന് സമാനമായ നാലു സ്പീഡ് ഗിയര്‍ബോക്‌സാണ് 2018 സൂപ്പര്‍ സ്‌പ്ലെന്‍ഡറിലുള്ളത്.

പുതിയ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ വിപണിയില്‍ എത്തി; വില 57,190 രൂപ

124 കിലോഗ്രാമാണ് പുതിയ ബൈക്കിന്റെ ഭാരം. പഴയ തലമുറയെക്കാളും മൂന്നു കിലോഗ്രാം അധിക ഭാരവും പുതിയ സൂപ്പര്‍ സ്‌പ്ലെന്‍ഡറിനുണ്ട്.

പുതിയ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ വിപണിയില്‍ എത്തി; വില 57,190 രൂപ

പുതിയ എഞ്ചിന് പുറമെ വീതിയേറിയ സീറ്റും പുതിയ മോഡലിന്റെ വിശേഷമാണ്. 'സ്‌പോര്‍ടി' എന്നാണ് പുതിയ സൂപ്പർ സ്പ്ലെൻഡറിലുള്ള സീറ്റിനെ ഹീറോ വിശേഷിപ്പിക്കുന്നത്.

പുതിയ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ വിപണിയില്‍ എത്തി; വില 57,190 രൂപ

സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ സൈഡ് പാനലുകളും കമ്പനി പുതുക്കിയിട്ടുണ്ട്. ഒരല്‍പം കൂടി മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ടെയില്‍ ലാമ്പ് സെക്ഷനില്‍ ഇന്റഗ്രേറ്റഡ് എല്‍ഇഡി ടെയില്‍ലൈറ്റാണ് ഇടംപിടിക്കുന്നത്.

പുതിയ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ വിപണിയില്‍ എത്തി; വില 57,190 രൂപ

ഓള്‍-ടൈം ഹെഡ്‌ലാമ്പ് ഓണ്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, വീതിയേറിയ പിന്‍ ടയര്‍, വലിയ സീറ്റ് സ്റ്റോറേജ്, ലോക്കോട് കൂടിയ സൈഡ് യൂട്ടിലിറ്റി ബോക്‌സ് എന്നിവയും പുതിയ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ ഫീച്ചറുകളാണ്.

കൂടുതല്‍... #hero motocorp #new launch
English summary
2018 Hero Super Splendor Launched In India. Read in Malayalam.
Story first published: Thursday, March 8, 2018, 10:33 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark