എല്‍ഇഡി തിളക്കത്തില്‍ പുതിയ ഹോണ്ട ആക്ടിവ 125, വില 59,621 രൂപ മുതല്‍

By Dijo Jackson

പുതിയ ഹോണ്ട ആക്ടിവ 125 വിപണിയില്‍ എത്തി. എല്‍ഇഡി ഹെഡ്‌ലാമ്പ് ഉള്‍പ്പെടെ ഒരുപിടി പുത്തന്‍ ഫീച്ചറുകളാണ് ഹോണ്ട ആക്ടിവ 125 സ്‌കൂട്ടറിന്റെ പ്രധാന വിശേഷം. 59,621 രൂപ മുതലാണ് സ്‌കൂട്ടറിന് വില. മൂന്നു വകഭേദങ്ങള്‍ പുതിയ ആക്ടിവ 125 -ല്‍ ലഭ്യമാണ്. 59,621 രൂപ വിലയില്‍ പ്രാരംഭ ഡ്രം ബ്രേക്ക് മോഡല്‍ അണിനിരക്കുമ്പോള്‍ ഡ്രം ബ്രേക്കും അലോയ് വീലുകളുമുള്ള മോഡലിന് 61,558 രൂപയാണ് വില.

എല്‍ഇഡി തിളക്കത്തില്‍ പുതിയ ഹോണ്ട ആക്ടിവ 125, വില 59,621 രൂപ മുതല്‍

64,007 രൂപയാണ് ഏറ്റവും ഉയര്‍ന്ന ആക്ടിവ 125 ഡിസ്‌ക് ബ്രേക്ക് വകഭേദത്തിന് വില. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി. ആക്ടിവ 5G -യോട് സാമ്യത പുലര്‍ത്തുന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് സ്‌കൂട്ടറില്‍ ഒരുങ്ങുന്നത്.

എല്‍ഇഡി തിളക്കത്തില്‍ പുതിയ ഹോണ്ട ആക്ടിവ 125, വില 59,621 രൂപ മുതല്‍

ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനെ ഹോണ്ട പരിഷ്‌കരിച്ചു. ഇക്കോ മോഡ്, സര്‍വീസ് കാലയളവ് സൂചിപ്പിക്കുന്ന ഇന്‍ഡിക്കേറ്റര്‍, ഫോര്‍ ഇന്‍ വണ്‍ ലോക്ക്, സീറ്റ് തുറക്കാനുള്ള പ്രത്യേക സ്വിച്ച് എന്നിവ പുതിയ സ്‌കൂട്ടറിന്റെ ഫീച്ചറുകളില്‍പ്പെടും.

എല്‍ഇഡി തിളക്കത്തില്‍ പുതിയ ഹോണ്ട ആക്ടിവ 125, വില 59,621 രൂപ മുതല്‍

ഏറ്റവും ഉയര്‍ന്ന ഡിസ്‌ക് ബ്രേക്ക് വകഭേദത്തിന് പുതിയ ക്രോം മഫ്‌ളറും ഗ്രെയ് അലോയ് വീലുകളും ലഭിച്ചിട്ടുണ്ട്. ഇടത്തരം വകഭേദവും ഗ്രെയ് അലോയ് വീല്‍ അവകാശപ്പെടും. പുതിയ നിറങ്ങളാണ് പുത്തന്‍ ആക്ടിവയുടെ മറ്റൊരു വിശേഷം.

എല്‍ഇഡി തിളക്കത്തില്‍ പുതിയ ഹോണ്ട ആക്ടിവ 125, വില 59,621 രൂപ മുതല്‍

ഇനി മുതല്‍ മാറ്റ് ക്രസ്റ്റ് മെറ്റാലിക്, മാറ്റ് സെലീന്‍ സില്‍വര്‍ നിറങ്ങളില്‍ കൂടി ആക്ടിവ 125 ലഭ്യമാകും. മൊബൈല്‍ ചാര്‍ജ്ജിംഗ് സോക്കറ്റ് ഓപ്ഷനല്‍ ആക്‌സസറിയാണ്. കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ മാത്രമാണ് പുതിയ ആക്ടിവ 125 -ന് ഹോണ്ട നല്‍കിയിരിക്കുന്നത്. എഞ്ചിനില്‍ മാറ്റങ്ങളില്ല.

എല്‍ഇഡി തിളക്കത്തില്‍ പുതിയ ഹോണ്ട ആക്ടിവ 125, വില 59,621 രൂപ മുതല്‍

നിലവിലുള്ള 124.9 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ സ്‌കൂട്ടറില്‍ തുടരുന്നു. എഞ്ചിന് 8.5 bhp കരുത്തും 10.54 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും മൂന്ന വിധത്തില്‍ ക്രമീകരിക്കാവുന്ന മോണോഷോക്ക് പിന്നിലും സ്‌കൂട്ടറില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

എല്‍ഇഡി തിളക്കത്തില്‍ പുതിയ ഹോണ്ട ആക്ടിവ 125, വില 59,621 രൂപ മുതല്‍

ലോഹ നിര്‍മ്മിത ബോഡി പാനലുകളാണ് ആക്ടിവ 125 -ന്. പ്രാരംഭ, ഇടത്തര വകഭേദങ്ങളില്‍ 130 mm ഡ്രം യൂണിറ്റുകളാണ് ഇരുടയറുകളിലും ബ്രേക്കിംഗ് നിര്‍വഹിക്കുക. അതേസമയം 190 mm മുന്‍ ഡിസ്‌ക് ബ്രേക്കിനൊപ്പമാണ് ഏറ്റവും ഉയര്‍ന്ന ആക്ടിവ മോഡലിന്റെ ഒരുക്കം.

എല്‍ഇഡി തിളക്കത്തില്‍ പുതിയ ഹോണ്ട ആക്ടിവ 125, വില 59,621 രൂപ മുതല്‍

വകഭേദങ്ങളിലെല്ലാം ഹോണ്ടയുടെ കോമ്പി ബ്രേക്കിംഗ് സംവിധാനം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. വിപണിയില്‍ സുസുക്കി ആക്‌സസ് 125 സ്‌കൂട്ടറാണ് ആക്ടിവ 125 മോഡലിന്റെ പ്രധാന എതിരാളി. ഈ നിരയില്‍ സുസുക്കി കൊണ്ടുവരാന്‍ പോകുന്ന ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 സമവാക്യങ്ങള്‍ തിരുത്താന്‍ പോന്നതാണ്.

More from DriveSpark

Article Published On: Tuesday, July 3, 2018, 15:07 [IST]
English summary
2018 Honda Activa 125 Launched In India. Read in Malayalam.
കൂടുതല്‍... #honda motorcycle #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X