നവീകരിച്ച 2018 ഹോണ്ട ആക്ടിവ-ഐ വിപണിയില്‍ — വില 50,010 രൂപ

By Dijo Jackson

നവീകരിച്ച 2018 ഹോണ്ട ആക്ടിവ-ഐ വിപണിയിലെത്തി. 50,010 രൂപയാണ് പുതിയ ആക്ടിവ-ഐയ്ക്ക് വിപണിയില്‍ വില (എക്‌സ്‌ഷോറൂം ദില്ലി). പുറംമോടിയിലുള്ള ചെറിയ മിനുക്കുപ്പണികളും കൂടുതല്‍ ഫീച്ചറുകളും പുതിയ സ്‌കൂട്ടറിന്റെ പ്രധാന ആകര്‍ഷണീയതയാണ്.

നവീകരിച്ച 2018 ഹോണ്ട ആക്ടിവ വിപണിയില്‍ — വില 50,010 രൂപ

സാധാരണ ആക്ടിവയെ അപേക്ഷിച്ചു മെലിഞ്ഞ ആകാരമാണ് ആക്ടിവ-ഐയ്ക്ക്. മോഡലിന് ഭാരവും കുറവാണ്. സ്ത്രീകളെ ലക്ഷ്യമിട്ടാണ് ആക്ടിവ-ഐയെ ഹോണ്ട വിപണിയില്‍ കൊണ്ടുവരുന്നത്.

നവീകരിച്ച 2018 ഹോണ്ട ആക്ടിവ വിപണിയില്‍ — വില 50,010 രൂപ

പുതിയ 2018 ഹോണ്ട ആക്ടിവ-ഐയില്‍ അഞ്ചു നിറങ്ങള്‍ ലഭിക്കും. ക്യാന്‍ഡി ജാസി ബ്ലൂ, ഇംപീരിയല്‍ റെഡ് മെറ്റാലിക്, ലഷ് മജെന്ത മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രെയ് മെറ്റാലിക്, ഓര്‍ക്കിഡ് പര്‍പ്പിള്‍ മെറ്റാലിക് നിറങ്ങള്‍ മോഡലില്‍ തെരഞ്ഞെടുക്കാം.

നവീകരിച്ച 2018 ഹോണ്ട ആക്ടിവ വിപണിയില്‍ — വില 50,010 രൂപ

പുതിയ ഇരട്ടനിറ ശൈലികളും ബോഡി ഗ്രാഫിക്‌സും സ്‌കൂട്ടറിന് പുതുമ നല്‍കും. ലോഹ നിര്‍മ്മിത മഫ്‌ളര്‍ പ്രൊട്ടക്ടര്‍ കാഴ്ചയില്‍ ശ്രദ്ധയാകര്‍ഷിക്കും. സീറ്റ് തുറക്കാനുള്ള പ്രത്യേക സ്വിച്ച് ഉള്‍പ്പെടുന്ന ഫോര്‍ ഇന്‍ വണ്‍ ലോക്ക് സംവിധാനവും പുതിയ ആക്ടിവ-ഐയുടെ വിശേഷമാണ്.

നവീകരിച്ച 2018 ഹോണ്ട ആക്ടിവ വിപണിയില്‍ — വില 50,010 രൂപ

സാധനങ്ങള്‍ കൊളുത്തിയിടാന്‍ മുന്നില്‍ പുതിയ കൊളുത്തും കമ്പനി ഇത്തവണ നല്‍കിയിട്ടുണ്ട്. ബോഡി നിറമുള്ള മിററുകള്‍, ഡയനാമിക് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 18 ലിറ്റര്‍ സ്‌റ്റോറേജ്, മൊബൈല്‍ ചാര്‍ജ്ജിംഗ് എന്നിവ ആക്ടിവ-ഐയുടെ മറ്റു പ്രത്യേകതകളാണ്.

നവീകരിച്ച 2018 ഹോണ്ട ആക്ടിവ വിപണിയില്‍ — വില 50,010 രൂപ

സ്‌കൂട്ടറില്‍ വൈവിധ്യമാര്‍ന്ന ആക്‌സസറി നിരയും ഹോണ്ട അവതരിപ്പിക്കുന്നുണ്ട്. അതേസമയം 109.19 സിസി നാലു സ്‌ട്രോക്ക് എയര്‍ കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് പുതിയ മോഡലിലും തുടരുന്നത്. എഞ്ചിന്‍ 8 bhp കരുത്തും 8.94 Nm torque ഉം പരമാവധി സൃഷ്ടിക്കും.

നവീകരിച്ച 2018 ഹോണ്ട ആക്ടിവ വിപണിയില്‍ — വില 50,010 രൂപ

10 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകളാണ് ആക്ടിവ-ഐയിലുള്ളത്. 130 mm ഡ്രം ബ്രേക്കുകള്‍ മുന്നിലും പിന്നിലും ബ്രേക്കിംഗ് നിറവേറ്റും. കോമ്പി ബ്രേക്കിംഗ് സംവിധാനത്തിന്റെ പിന്തുണ സ്‌കൂട്ടറിനുണ്ട്.

നവീകരിച്ച 2018 ഹോണ്ട ആക്ടിവ വിപണിയില്‍ — വില 50,010 രൂപ

സ്പ്രിങ്ങ് ലോഡുള്ള ഹൈഡ്രോളിക് സസ്‌പെന്‍ഷന്‍ സംവിധാനമാണ് ഹോണ്ട ആക്ടിവ-ഐയില്‍ ഒരുങ്ങുന്നത്. ടിവിഎസ് സ്‌കൂട്ടി സെസ്റ്റ്, ഹീറോ പ്ലെഷര്‍, സുസുക്കി ലെറ്റ്‌സ്, യമഹ റെയ് Z മോഡലുകളോടാണ് ഹോണ്ട ആക്ടിവ-ഐയുടെ അങ്കം.

Most Read Articles

Malayalam
കൂടുതല്‍... #honda motorcycle #new launches
English summary
2018 Honda Activa-i Launched In India; Priced At Rs 50,010. Read in Malayalam.
Story first published: Tuesday, July 24, 2018, 11:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X