പുതിയ ഹോണ്ട ലിവോ, ഡ്രീം യുഗ, സിബി ഷൈന്‍ SP ബൈക്കുകൾ വിപണിയിൽ

By Dijo Jackson

2018 ഹോണ്ട ലിവോ, ഡ്രീം യുഗ, സിബി ഷൈന്‍ SP ബൈക്കുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പരിഷ്‌കരിച്ച ഡിസൈനും നൂതന ടെക്‌നോളജിയുമാണ് പുതിയ ബൈക്കുകളുടെ വിശേഷം. മൂന്ന് ബൈക്കുകളെയും 2018 ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട കാഴ്ചവെച്ചിരുന്നു.

പുതിയ ഹോണ്ട ലിവോ, ഡ്രീം യുഗ, സിബി ഷൈന്‍ SP ബൈക്കുകൾ വിപണിയിൽ

62,032 രൂപ മുതലാണ് 2018 ഹോണ്ട സിബി ഷൈന്‍ SP യുടെ വില. 2018 ഹോണ്ട ലിവോയുടെ വില ആരംഭിക്കുന്നത് 56,230 രൂപ മുതലാണ്. 52,741 രൂപ പ്രൈസ്ടാഗിലാണ് പുതിയ ഹോണ്ട ഡ്രീം യുഗ ഷോറൂമുകളില്‍ എത്തുന്നത്. വിലകള്‍ എല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

പുതിയ ഹോണ്ട ലിവോ, ഡ്രീം യുഗ, സിബി ഷൈന്‍ SP ബൈക്കുകൾ വിപണിയിൽ

നീളമേറിയ അഗ്രസീവ് ടാങ്ക് സ്റ്റൈലും, സ്‌പോര്‍ടി ഗ്രാഫിക്‌സുമാണ് 2018 ഹോണ്ട സിബി ഷൈന്‍ SP യില്‍ എടുത്തുപറയേണ്ടത്. പുതിയ ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ സര്‍വീസ് കാലാവധി ഓര്‍മ്മപ്പെടുത്തും.

പുതിയ ഹോണ്ട ലിവോ, ഡ്രീം യുഗ, സിബി ഷൈന്‍ SP ബൈക്കുകൾ വിപണിയിൽ

പുത്തന്‍ ലോ മെയിന്റനന്‍സ് സീല്‍ ചെയിനും സിബി ഷൈന്‍ SP യുടെ പ്രത്യേകതയാണ്. ഇവയ്ക്ക് പുറമെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങളൊന്നും സിബി ഷൈന്‍ SP അവകാശപ്പെടുന്നില്ല.

പുതിയ ഹോണ്ട ലിവോ, ഡ്രീം യുഗ, സിബി ഷൈന്‍ SP ബൈക്കുകൾ വിപണിയിൽ

ബൈക്കിലുള്ള 124.73 സിസി എയര്‍ കൂള്‍ഡ് എഞ്ചിന് 10.16 bhp കരുത്തും 10.30 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് ബൈക്കില്‍.

പുതിയ ഹോണ്ട ലിവോ, ഡ്രീം യുഗ, സിബി ഷൈന്‍ SP ബൈക്കുകൾ വിപണിയിൽ

പേള്‍ സൈറന്‍ ബ്ലൂ, ജെനി ഗ്രെയ് മെറ്റാലിക്, ബ്ലാക്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, ഇംപീരിയല്‍ റെഡ് മെറ്റാലിക് എന്നീ നിറങ്ങളിലാണ് സിബി ഷൈന്‍ SP യുടെ ഒരുക്കം. ഡ്രം, ഡിസ്‌ക്, സിബിഎസ് (കോമ്പി ബ്രേക്കിംഗ് സംവിധാനം) വകഭേദങ്ങളില്‍ പുതിയ സിബി ഷൈന്‍ SP ലഭ്യമാണ്.

Recommended Video - Watch Now!
New Honda Activa 5G Walkaround, Details, Specifications, First Look
പുതിയ ഹോണ്ട ലിവോ, ഡ്രീം യുഗ, സിബി ഷൈന്‍ SP ബൈക്കുകൾ വിപണിയിൽ

2018 ഹോണ്ട ലിവോയുടെ കാര്യമെടുത്താല്‍ പുതിയ ബോഡി ഗ്രാഫിക്‌സും സ്‌പോര്‍ടി വരകളുമാണ് ശ്രദ്ധയാകര്‍ഷിക്കുക. സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്ററുള്ള അനലോഗ്-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ക്ലോക്ക്, ലോ മെയിന്റനന്‍സ് സീല്‍ ചെയിന്‍ എന്നിവയാണ് ബൈക്കിന്റെ മറ്റു വിശേഷങ്ങള്‍.

പുതിയ ഹോണ്ട ലിവോ, ഡ്രീം യുഗ, സിബി ഷൈന്‍ SP ബൈക്കുകൾ വിപണിയിൽ

8.31 bhp കരുത്തും 9 Nm torque ഉം ഉത്പാദിപ്പിക്കുന്ന 109.19 സിസിസി എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് ഹോണ്ട ലിവോയുടെ വരവ്. നാലു സ്പീഡ് ഗിയര്‍ബോക്‌സാണ് ബൈക്കില്‍.

പുതിയ ഹോണ്ട ലിവോ, ഡ്രീം യുഗ, സിബി ഷൈന്‍ SP ബൈക്കുകൾ വിപണിയിൽ

ബ്ലാക്, അത്‌ലറ്റിക് ബ്ലൂ, സണ്‍സെറ്റ് ബ്രൗണ്‍ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രെയ് മെറ്റാലിക്, ഇംപീരിയല്‍ റെഡ് മെറ്റാലിക് നിറങ്ങളില്‍ ഒരുങ്ങുന്ന ലിവോയില്‍ ഡ്രം, ഡിസ്‌ക് ബ്രേക്ക് വകഭേദങ്ങള്‍ ലഭ്യമാണ്.

പുതിയ ഹോണ്ട ലിവോ, ഡ്രീം യുഗ, സിബി ഷൈന്‍ SP ബൈക്കുകൾ വിപണിയിൽ

പരിഷ്‌കരിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ബോഡി കളറിലുള്ള മിററുകള്‍, ലോ റോളിംഗ് റെസിസ്റ്റന്‍സ് ടയറുകള്‍ എന്നിവയാണ് 2018 ഡ്രീം യുഗയുടെ ഫീച്ചറുകള്‍. പുതിയ ബ്ലാക്-സണ്‍സെറ്റ് ബ്രൗണ്‍ മെറ്റാലിക് നിറമാണ് ബൈക്കിന്റെ ആകര്‍ഷണം.

പുതിയ ഹോണ്ട ലിവോ, ഡ്രീം യുഗ, സിബി ഷൈന്‍ SP ബൈക്കുകൾ വിപണിയിൽ

ഇതിന് പുറമെ നിലവിലുള്ള മറ്റു നാലു നിറങ്ങള്‍ കൂടി ഡ്രീം യുഗയില്‍ ലഭ്യമാണ്. 8.25 bhp കരുത്തും 8.63 Nm torque ഉം ഉത്പാദിപ്പിക്കുന്ന 110 സിസി എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് ഹോണ്ട ഡ്രീ യുഗയുടെ വരവ്. നാലു സ്പീഡ് ഗിയര്‍ബോക്‌സാണ് ബൈക്കില്‍ ഉള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #honda motorcycle #new launch
English summary
2018 Honda CB Shine SP, Livo And Dream Yuga Launched In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X