ഹോണ്ട സിബിആര്‍ 250R വിപണിയില്‍ തിരിച്ചെത്തി; വില 1.64 ലക്ഷം രൂപ മുതല്‍
ഹോണ്ട സിബിആര്‍ 250R ഇന്ത്യയില്‍ പുറത്തിറങ്ങി. 1.64 ലക്ഷം രൂപ (സ്റ്റാന്‍ഡേര്‍ഡ്), 1.93 ലക്ഷം രൂപ (എബിഎസ്) എന്നിങ്ങനെയാണ് തിരിച്ചെത്തിയ ഹോണ്ട സിബിആര്‍ 250R ന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). ഫെബ്രുവരിയില്‍ സമാപിച്ച 2018 ഓട്ടോ എക്‌സ്‌പോയിലാണ് സിബിആര്‍ 250R ഹോണ്ട ആദ്യം കാഴ്ചവെച്ചത്.

മലിനീകരണ മാനദണ്ഡമായ ബിഎസ്-IV ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് സിബിആര്‍ 250R നെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചത്.

പൊസിഷന്‍ ലാമ്പോട് കൂടിയ പൂര്‍ണ എല്‍ഇഡി ഹെഡ് ലാമ്പാണ് 2018 സിബിആര്‍ 250R ന്റെ പ്രധാന വിശേഷം. കാര്യമായ ഡിസൈന്‍ മാറ്റങ്ങളില്ലെങ്കിലും സിബിആര്‍ 250R ന് പുതുമ നല്‍കാന്‍ പുത്തന്‍ ബോഡി ഗ്രാഫിക്‌സിന് സാധിച്ചിട്ടുണ്ട്.

മാര്‍സ് ഓറഞ്ച്, സ്‌ട്രൈക്കിംഗ് ഗ്രീന്‍ എന്നീ രണ്ട് പുത്തന്‍ കളര്‍ ഓപ്ഷനുകളിലാണ് 2018 സിബിആര്‍ 250R തിരിച്ചുവന്നത്. ഒപ്പം പേള്‍ സ്‌പോര്‍ട്‌സ് യെല്ലോ, സ്‌പോര്‍ട്‌സ് റെഡ്, സ്‌പെഷ്യല്‍ എഡിഷന്‍ റെപ്‌സോള്‍ ഹോണ്ട നിറങ്ങളിലും ബൈക്ക് ലഭ്യമാണ്.

എഞ്ചിന്‍ മുഖത്തും കാര്യമായ മാറ്റങ്ങള്‍ സിബിആര്‍ 250R അവകാശപ്പെടുന്നില്ല. നിലവിലുള്ള 249.6 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് സിബിആര്‍ 250R ന്റെ വരവ്.

26 bhp കരുത്തും 22.9 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. കരുത്ത് ഉത്പാദനത്തിന്റെ കാര്യത്തില്‍ പഴയ മോഡലിന് സമമാണ് പുതിയ മോഡലും.

മണിക്കൂറില്‍ 135 കിലോമീറ്ററാണ് പുതിയ സിബിആര്‍ 250R ന്റെ പരമാവധി വേഗത. 13 ലിറ്ററാണ് ബൈക്കിന്റെ ഇന്ധനശേഷി. ഭാരം 167 കിലോഗ്രാമും.

ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും പ്രോ-ലിങ്ക് മോണോഷോക്ക് യൂണിറ്റ് പിന്നിലും ബൈക്കില്‍ സസ്‌പെന്‍ഷന്‍ ഒരുക്കും. ബ്രേക്കിംഗിന് വേണ്ടി 296 mm ഡിസ്‌ക് മുന്നില്‍ ഇടംപിടിക്കുമ്പോള്‍ 220 mm ഡിസ്‌കാണ് പിന്‍ടയറില്‍ ബ്രേക്കിംഗ് കര്‍ത്തവ്യം നിറവേറ്റുക.

ഡ്യൂവല്‍ ചാനല്‍ എബിഎസ് 2018 സിബിആര്‍ 250R ല്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. കെടിഎം RC200, ബജാജ് പള്‍സര്‍ RS200, യമഹ ഫേസര്‍ 25, ടിവിഎസ് അപാച്ചെ RR310 മോഡലുകളാണ് വിപണിയില്‍ 2018 ഹോണ്ട സിബിആര്‍ 250R ന്റെ പ്രധാന എതിരാളികള്‍.


Click it and Unblock the Notifications








