പുതിയ ഹോണ്ട CD 110 ഡ്രീം DX വിപണിയില്‍, വില 48,272 രൂപ

By Dijo Jackson

2018 ഹോണ്ട CD 110 ഡ്രീം DX ഇന്ത്യയില്‍ പുറത്തിറങ്ങി. നവീകരിച്ച CD 110 ഡ്രീം DX -ന് 48,272 രൂപയാണ് വിപണിയില്‍ വില (എക്‌സ്‌ഷോറൂം ദില്ലി). പുതിയ ഗ്രാഫിക്‌സ് ഉള്‍പ്പെടെയുള്ള കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ മാത്രമാണ് 2018 ഹോണ്ട CD 110 ഡ്രീം DX അവകാശപ്പെടുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സ്വര്‍ണ നിറത്തിലാണ് ബൈക്കിലെ ഗ്രാഫിക്‌സ്. ക്രോമില്‍ തീര്‍ത്ത മഫ്‌ളര്‍ പ്രൊട്ടക്ടറും മോഡലിന്റെ വിശേഷങ്ങളില്‍പ്പെടും.

പുതിയ ഹോണ്ട CD 110 ഡ്രീം DX വിപണിയില്‍, വില 48,272 രൂപ

CD 110 ഡ്രീം DX -ന്റെ പ്രായോഗികത കൂട്ടാന്‍ പിറകില്‍ പ്രത്യേക ഹെവി ഡ്യൂട്ടി കാരിയറിനെ ഇക്കുറി കമ്പനി നല്‍കുന്നുണ്ട്. നീളം കൂടിയ സീറ്റും വീല്‍ബേസും സുഖകരമായ യാത്ര ബൈക്കില്‍ ഉറപ്പുവരുത്തും. 110 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് 2018 ഹോണ്ട CD 110 ഡ്രീം DX -ല്‍.

പുതിയ ഹോണ്ട CD 110 ഡ്രീം DX വിപണിയില്‍, വില 48,272 രൂപ

ഹോണ്ട ഇക്കോ ടെക്‌നോളജിയുടെ പിന്തുണ എഞ്ചിനുണ്ട്. 8.31 bhp കരുത്തും 9.09 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. നാലു സ്പീഡാണ് ഗിയര്‍ബോക്‌സ്. മൈലേജിന് പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും ഭേദപ്പെട്ട പ്രകടനക്ഷമത പുതിയ CD 110 ഡ്രീം DX കാഴ്ചവെക്കുമെന്ന് ഹോണ്ട പറയുന്നു.

പുതിയ ഹോണ്ട CD 110 ഡ്രീം DX വിപണിയില്‍, വില 48,272 രൂപ

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സ്പ്രിങ് ലോഡഡ് ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളും ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. 130 mm ഡ്രം യൂണിറ്റുകളാണ് ഇരുടയറുകളിലും ബ്രേക്കിംഗ് നിറവേറ്റുക.

പുതിയ ഹോണ്ട CD 110 ഡ്രീം DX വിപണിയില്‍, വില 48,272 രൂപ

ട്യുബ്‌ലെസ് ടയറുകളും 2018 ഹോണ്ട CD 110 ഡ്രീം DX -ന്റെ പ്രത്യേകതകളില്‍പ്പെടും. അഞ്ചു നിറങ്ങളാണ് പുതിയ മോഡലില്‍ ലഭ്യമാവുക. ബ്ലാക് - ക്യാബിന്‍ ഗോള്‍ഡ്, ബ്ലാക് - ഗ്രീന്‍ മെറ്റാലിക്, ബ്ലാക് - ഗ്രെയ് സില്‍വര്‍ മെറ്റാലിക്, ബ്ലാക് - റെഡ്, ബ്ലാക് - ബ്ലൂ മെറ്റാലിക് എന്നീ നിറങ്ങളില്‍ പുതിയ CD 110 ഡ്രീം DX ബൈക്കിനെ തെരഞ്ഞെടുക്കാം.

പുതിയ ഹോണ്ട CD 110 ഡ്രീം DX വിപണിയില്‍, വില 48,272 രൂപ

ഇന്ത്യന്‍ കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ പ്രചാരം കൈയ്യടക്കിയ മോഡലുകളില്‍ ഒന്നാണ് ഹോണ്ട CD 110 ഡ്രീം. 2014 മുതലാണ് ബൈക്ക് ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തുന്നത്. നഗരസാഹചര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഹോണ്ട ഒരക്കുന്ന CD 110 ഡ്രീമിന് വീതിയേറിയ ഹാന്‍ഡില്‍ബാറാണ് ലഭിക്കുന്നത്. എട്ടു ലിറ്ററാണ് മോഡലിന്റെ ഇന്ധനശേഷി. ഭാരം 109 കിലോയും.

Article Published On: Tuesday, July 10, 2018, 18:31 [IST]
English summary
2018 Honda CD 110 Dream DX Launched In India. Read in Malayalam.
കൂടുതല്‍... #honda motorcycle #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X