പുതിയ നിറങ്ങളും ഫീച്ചറുകളും; 2018 ഹോണ്ട ഡിയോ വിപണിയില്‍!
2018 ഹോണ്ട ഡിയോ ഇന്ത്യയില്‍ പുറത്തിറങ്ങി. പുതിയ നിറങ്ങളും ഫീച്ചറുകളുമുള്ള 2018 ഡിയോയ്ക്ക് 50,296 രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. 51,292 രൂപയാണ് ഡിയോ STD വകഭേദത്തിന്റെ വില. ഇതിനു പുറമെ 53,292 രൂപ വിലയില്‍ ഹോണ്ട ഡിയോ DLX വകഭേദവും വിപണിയില്‍ ലഭ്യമാണ്. വിലകളെല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

പുതിയ നാലു നിറങ്ങളാണ് ഡിയോയുടെ പ്രധാന ആകര്‍ഷണം. ഡാസില്‍ യെല്ലോ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രെയ് മെറ്റാലിക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്, പേള്‍ ഇഗ്നിയസ് ബ്ലാക് എന്നിങ്ങനെയാണ് നിറങ്ങള്‍.

പുതിയ ബോഡി ഗ്രാഫിക്‌സും, സ്വര്‍ണ നിറത്തിലുള്ള റിമ്മുകളും, ബോഡി നിറത്തിലുള്ള ഗ്രാബ് റെയിലുകളും ഡിയോയുടെ വിശേഷങ്ങളില്‍ ഉള്‍പ്പെടും. ഇക്കുറി പരിഷ്‌കരിച്ച കുറെ ഫീച്ചറുകളും ഡിയോയില്‍ കാണാം.

പൊസിഷന്‍ ലാമ്പോട് കൂടിയ പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പാണ് ഇതില്‍ മുഖ്യം. നേരത്തെ വിപണിയില്‍ എത്തിയ ആക്ടിവ 5G -യുടെ സ്വാധീനം പുതിയ ഡിയോയില്‍ തെളിഞ്ഞുകിടപ്പുണ്ട്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റും സ്‌കൂട്ടറില്‍ എടുത്തുപറയണം.

ഇക്കോ സ്പീഡ് ഇന്‍ഡിക്കേറ്ററുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സീറ്റ് ഓപ്പണിംഗ് സ്വിച്ചോടുള്ള ലോക്ക്, മൊബൈല്‍ ചാര്‍ജ്ജിംഗ് പോര്‍ട്ട്, മടക്കിവെയ്ക്കാവുന്ന പിന്‍കൊളുത്ത് എന്നിങ്ങനെ നീളുന്നതാണ് ഡിയോയുടെ പുതിയ വിശേഷങ്ങള്‍.

103.19 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് 2018 ഹോണ്ട ഡിയോയുടെ ഒരുക്കം. എഞ്ചിന് പരമാവധി 8 bhp കരുത്തും 8.91 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. വി-മാറ്റിക് ട്രാന്‍സ്മിഷനാണ് സ്‌കൂട്ടറില്‍.

83 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗത. സിബിഎസ് പിന്തുണയോടെയുള്ള ഡ്രം ബ്രേക്കുകളാണ് സ്‌കൂട്ടറിന് മുന്നിലും പിന്നിലും. ഓപ്ഷനലായി പോലും മുന്‍ ടയറില്‍ ഡിസ്‌ക് ബ്രേക്കിനെ നല്‍കാന്‍ ഹോണ്ട കൂട്ടാക്കിയിട്ടില്ല.

യമഹ സൈനസ് റെയ് Z, ടിവിഎസ് എന്‍ടോര്‍ഖ്, ഹീറോ ഡ്യുവറ്റ് എന്നിവരാണ് വിപണിയില്‍ ഹോണ്ട ഡിയോയുടെ മുഖ്യ എതിരാളികള്‍.


Click it and Unblock the Notifications








