കോരിത്തരിപ്പിച്ച് വീണ്ടുമൊരു ജാവ — ഇതു ക്ലാസിക് യുഗത്തില്‍ നിന്നുള്ള 'സ്‌പെഷ്യല്‍' ബൈക്ക്!

By Dijo Jackson

ക്ലാസിക് ലെജന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ മഹീന്ദ്ര സ്വന്തമാക്കിയത് രണ്ടു വര്‍ഷം മുമ്പ്. ക്ലാസിക് ലെജന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള ബിഎസ്എ അങ്ങനെ മഹീന്ദ്രയുടെ ഉടമസ്ഥതയിലായി. ഇവിടംകൊണ്ടു തീര്‍ന്നില്ല; ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലും ജാവ ബൈക്കുകളെ അണിനിരത്താനുള്ള പ്രത്യേക അവകാശവും ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ കൈക്കലാക്കി.

കോരിത്തരിപ്പിച്ച് വീണ്ടുമൊരു ജാവ — ഇതു ക്ലാസിക് യുഗത്തില്‍ നിന്നുള്ള 'സ്‌പെഷ്യല്‍' ബൈക്ക്!

ശേഷം ലോകം കണ്ടത് പുതിയ ജാവ ബൈക്കുകളെ. ജാവ 350 OHC, ജാവ 660 വിന്റേജ് ബൈക്കുകള്‍ ഇന്ത്യന്‍ മണ്ണില്‍ എന്നെത്തുമെന്ന് വിപണി ഉറ്റുനോക്കവെ മൂന്നാമതൊരു ജാവയെ കൂടി സമര്‍പ്പിച്ചിരിക്കുകയാണ് മഹീന്ദ്രയ്ക്ക് കീഴിലുള്ള ചെക്ക് നിര്‍മ്മാതാക്കള്‍.

കോരിത്തരിപ്പിച്ച് വീണ്ടുമൊരു ജാവ — ഇതു ക്ലാസിക് യുഗത്തില്‍ നിന്നുള്ള 'സ്‌പെഷ്യല്‍' ബൈക്ക്!

ജാവ 350 സ്‌പെഷ്യലാണ് പുതിയ അവതാരം. ആദ്യ വരവു യൂറോപ്പില്‍ മാത്രം. ശ്രദ്ധയാകര്‍ഷിക്കുന്ന റെട്രോ ശൈലിയാണ് ജാവ 350 സ്‌പെഷ്യലിന്. നീണ്ട വലിയ ഫെയറിംഗാണ് ബൈക്കില്‍ എടുത്തുപറയേണ്ട ആദ്യ വിശേഷം.

കോരിത്തരിപ്പിച്ച് വീണ്ടുമൊരു ജാവ — ഇതു ക്ലാസിക് യുഗത്തില്‍ നിന്നുള്ള 'സ്‌പെഷ്യല്‍' ബൈക്ക്!

പഴമ വിളിച്ചോതുന്ന നിറശൈലിയും വട്ടത്തിലുള്ള ഹെഡ്‌ലാമ്പും ജാവ 350 സ്‌പെഷ്യലിന്റെ പ്രത്യേകതകളാണ്. മുകളിലേക്ക് ചെരിഞ്ഞ് ഉയര്‍ന്നു നില്‍ക്കുന്ന വിധത്തിലാണ് സൈലന്‍സര്‍. ബൈക്കിന്റെ ക്ലാസിക് തനിമയെ സൈലന്‍സര്‍ നിര്‍ണായകമായി സ്വാധീനിക്കുന്നു.

കോരിത്തരിപ്പിച്ച് വീണ്ടുമൊരു ജാവ — ഇതു ക്ലാസിക് യുഗത്തില്‍ നിന്നുള്ള 'സ്‌പെഷ്യല്‍' ബൈക്ക്!

അടിമുടി ക്രോമില്‍ കുളിച്ചാണ് ബൈക്കിന്റെ നില്‍പ്. കഫേ റേസറുകളെ മാതൃകയാക്കിയാണ് ജാവ 350 സ്‌പെഷ്യലിന്റെ രൂപകല്‍പന. പരന്ന സീറ്റു തന്നെ ഇതു വെളിപ്പെടുത്തും. ക്ലാസിക് യുഗത്തില്‍ നിന്നുള്ള 'സ്‌പെഷ്യല്‍' ബൈക്കാണ് ജാവയുടെ മൂന്നാം അവതാരം.

കോരിത്തരിപ്പിച്ച് വീണ്ടുമൊരു ജാവ — ഇതു ക്ലാസിക് യുഗത്തില്‍ നിന്നുള്ള 'സ്‌പെഷ്യല്‍' ബൈക്ക്!

397 സിസി പാരലല്‍ ട്വിന്‍ എഞ്ചിനിലാണ് ബൈക്കിന്റെ ഒരുക്കം. എഞ്ചിന് 27.6 bhp കരുത്തും 30.6 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആദ്യമെത്തിയ ജാവ 350 OHC -യിലും ഇതേ എഞ്ചിനാണ്.

കോരിത്തരിപ്പിച്ച് വീണ്ടുമൊരു ജാവ — ഇതു ക്ലാസിക് യുഗത്തില്‍ നിന്നുള്ള 'സ്‌പെഷ്യല്‍' ബൈക്ക്!

ഷിന്റെ എന്ന ചൈനീസ് കമ്പനിയില്‍ നിന്നുമാണ് എഞ്ചിന്‍. ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം ഡെല്‍ഫിയില്‍ നിന്നും. ഭാരം 171 കിലോ; ജാവ 350 OHC -യെക്കാളും 11 കിലോഗ്രാം അധികം ഭാരമുണ്ട് പുതിയ ബൈക്കിന്. 17 ലിറ്ററാണ് ഇന്ധനടാങ്ക് ശേഷി.

കോരിത്തരിപ്പിച്ച് വീണ്ടുമൊരു ജാവ — ഇതു ക്ലാസിക് യുഗത്തില്‍ നിന്നുള്ള 'സ്‌പെഷ്യല്‍' ബൈക്ക്!

യൂറോ VI മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബൈക്കില്‍ എബിഎസിന്റെ പിന്തുണയും ലഭ്യമാണ്. സമീപഭാവിയില്‍ തന്നെ ജാവ 350 OHC, ജാവ 660 വിന്റേജ് ബൈക്കുകള്‍ ഇന്ത്യയില്‍ എത്തുമെന്നാണ് വിവരം.

കോരിത്തരിപ്പിച്ച് വീണ്ടുമൊരു ജാവ — ഇതു ക്ലാസിക് യുഗത്തില്‍ നിന്നുള്ള 'സ്‌പെഷ്യല്‍' ബൈക്ക്!

എന്നാല്‍ കൂട്ടത്തില്‍ പുതിയ 350 സ്‌പെഷ്യല്‍ അണിനിരക്കാന്‍ സാധ്യത തീരെയില്ല. മോജോയുടെ അടിത്തറയില്‍ നിന്നുള്ള ജാവ ബൈക്കുകളാണ് ഇന്ത്യയില്‍ എത്തുക.

ഇന്ത്യൻ നിരത്തിൽ തിളങ്ങിയ ജാവ

ഐഡിയല്‍ ജാവ എന്ന് കേള്‍ക്കാത്ത വാഹനപ്രേമികൾ ചുരുക്കമായിരിക്കും. മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യന്‍ ബൈക്ക് കമ്പനിയാണ് ഐഡിയല്‍ ജാവ.

കോരിത്തരിപ്പിച്ച് വീണ്ടുമൊരു ജാവ — ഇതു ക്ലാസിക് യുഗത്തില്‍ നിന്നുള്ള 'സ്‌പെഷ്യല്‍' ബൈക്ക്!

ആദ്യകാലത്ത് ജാവ ബ്രാന്‍ഡിന് കീഴില്‍ ബൈക്കുകളെ അണിനിരത്തിയ ഐഡിയല്‍ ജാവ, പിന്നീട് യെസ്ഡീ എന്ന ബ്രാന്‍ഡ് നാമത്തില്‍ മോഡലുകളെ എത്തിച്ചു. അറുപതുകളിൽ നിരത്ത് കീഴടക്കിയ ജാവ ബൈക്കുകൾക്ക് ഇന്നും ഇന്ത്യയില്‍ വലിയ ആരാധക പിന്തുണയുണ്ട്.

കോരിത്തരിപ്പിച്ച് വീണ്ടുമൊരു ജാവ — ഇതു ക്ലാസിക് യുഗത്തില്‍ നിന്നുള്ള 'സ്‌പെഷ്യല്‍' ബൈക്ക്!

നിലവില്‍ A ടൈപ് എന്നറിയപ്പെടുന്ന ജാവ 353/04, B ടൈപ് എന്നറിയപ്പെടുന്ന യെസ്ഡീ 250, ജാവ 350 ടൈര്‍ 634 ട്വിന്‍, യെസ്ഡീ 250 മൊണാര്‍ക്ക് മോഡലുകളാണ് ഇന്ത്യയിലുള്ളത്. എന്നാൽ 1996 -ൽ ഐഡിയല്‍ ജാവ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തി.

കോരിത്തരിപ്പിച്ച് വീണ്ടുമൊരു ജാവ — ഇതു ക്ലാസിക് യുഗത്തില്‍ നിന്നുള്ള 'സ്‌പെഷ്യല്‍' ബൈക്ക്!

തുര്‍ക്കി, നൈജീരിയ, ശ്രീലങ്ക, ഈജിപ്ത് ഉള്‍പ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലേക്കും ജാവ-എസ്ഡീ ബൈക്കുകളെ ഐഡിയല്‍ ജാവ പ്രവർത്തന കാലയളവിൽ കയറ്റുമതി ചെയ്തിട്ടുണ്ട്.ഗ്വാട്ടിമല പൊലീസ് സേനയ്ക്ക് വേണ്ടി ഐഡിയല്‍ ജാവ ഒരുക്കിയത് പ്രത്യേക യെസ്ഡീ റോഡ്കിംഗുകളെയാണ്.

കോരിത്തരിപ്പിച്ച് വീണ്ടുമൊരു ജാവ — ഇതു ക്ലാസിക് യുഗത്തില്‍ നിന്നുള്ള 'സ്‌പെഷ്യല്‍' ബൈക്ക്!

1996 -ല്‍ പ്രവര്‍ത്തനം നിര്‍ത്തുമ്പോൾ 175, മൊണാര്‍ക്ക്, ഡീലക്സ്, റോഡ് കിംഗ്, സിഎല്‍ II മോഡലുകളാണ് നിരയിൽ അവസാനമുണ്ടായിരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
2018 Jawa 350 Special Revealed In Europe. Read in Malayalam.
Story first published: Wednesday, May 9, 2018, 11:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X