പുതിയ കവാസാക്കി നിഞ്ച 650 ഇന്ത്യയില്‍, വില 5.49 ലക്ഷം

By Dijo Jackson

2019 കവാസാക്കി നിഞ്ച 650 ഇന്ത്യയില്‍ പുറത്തിറങ്ങി. 5.49 ലക്ഷം രൂപയാണ് പുതിയ നിഞ്ച 650 -യുടെ എക്‌സ്‌ഷോറൂം വില (ദില്ലി). മെറ്റാലിക് ഫ്‌ളാറ്റ് സ്പാര്‍ക്ക് എന്ന ഒരു നിറഭേദം മാത്രമെ 2019 നിഞ്ച 650 -യില്‍ ലഭ്യമാവുകയുള്ളു. രാജ്യത്തുടനീളമുള്ള കവാസാക്കി ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ നിഞ്ച 650 പതിപ്പിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.

പുതിയ കവാസാക്കി നിഞ്ച 650 ഇന്ത്യയില്‍, വില 5.49 ലക്ഷം

ഇതോടെ മൂന്നു വകഭേദങ്ങളാണ് കവാസാക്കി നിഞ്ച 650 -യില്‍ ഒരുങ്ങുന്നത്. പുതിയ 2019 മോഡലിന് പുറമെ നിലവിലുള്ള കെആര്‍ടി എഡിഷനും നീല നിറത്തിലുള്ള MY18 എഡിഷനും മോഡലില്‍ തുടരും. 5.69 ലക്ഷം രൂപയാണ് നിഞ്ച 650 കെആര്‍ടി എഡിഷന് വില.

പുതിയ കവാസാക്കി നിഞ്ച 650 ഇന്ത്യയില്‍, വില 5.49 ലക്ഷം

പുതിയ കറുപ്പു നിറം ഒഴികെ കാര്യമായ മാറ്റങ്ങളൊന്നും 2019 നിഞ്ച അവകാശപ്പെടുന്നില്ല. 649 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിന്‍ തന്നെയാണ് 2019 കവാസാക്കി നിഞ്ച 650 -യുടെയും ഹൃദയം. എഞ്ചിന് 67.2 bhp കരുത്തും 65.7 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

പുതിയ കവാസാക്കി നിഞ്ച 650 ഇന്ത്യയില്‍, വില 5.49 ലക്ഷം

ആറു സ്പീഡാണ് സ്ലിപ്പര്‍ ക്ലച്ച് പിന്തുണയോടുള്ള ഗിയര്‍ബോക്‌സ്. എഞ്ചിന്‍ മുഖത്ത് ബൈക്കിന് യാതൊരു മാറ്റങ്ങളുമില്ല. ദീര്‍ഘദൂര യാത്രകള്‍ക്കും പ്രതിദിന റൈഡുകള്‍ക്കും അനുയോജ്യമായ വിധത്തിലാണ് ബൈക്കിന്റെ രൂപകല്‍പന.

പുതിയ കവാസാക്കി നിഞ്ച 650 ഇന്ത്യയില്‍, വില 5.49 ലക്ഷം

ഉയര്‍ന്ന റൈഡിംഗ് പൊസിഷനും കുറഞ്ഞ സീറ്റ് ഉയരവും നിഞ്ച 650 -യെ റൈഡര്‍മാരുടെ പ്രിയങ്കരനാക്കുന്നു. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇക്കോണോമിക്കല്‍ റൈഡിംഗ് ഇന്‍ഡിക്കേറ്റര്‍, അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച് എന്നിങ്ങനെ നീളും മോഡലിന്റെ മറ്റു വിശേഷങ്ങള്‍.

പുതിയ കവാസാക്കി നിഞ്ച 650 ഇന്ത്യയില്‍, വില 5.49 ലക്ഷം

41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ക്രമീകരിക്കാവുന്ന പ്രീലോഡുള്ള ബാക്ക് ലിങ്ക് യൂണിറ്റ് പിന്നിലും നിഞ്ച 650 -യില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. ബ്രേക്കിംഗിന് വേണ്ടി 300 mm ഇരട്ട പെറ്റല്‍ ഡിസ്‌ക് മുന്നില്‍ ഒരുങ്ങുമ്പോള്‍ 220 mm ഒറ്റ ഡിസ്‌ക്കാണ് പിന്നില്‍ ഇടംപിടിക്കുന്നത്.

പുതിയ കവാസാക്കി നിഞ്ച 650 ഇന്ത്യയില്‍, വില 5.49 ലക്ഷം

എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. വിപണിയില്‍ ഹോണ്ട CBR 650F, ബെനലി TNT 600GT എന്നിവരുമായാണ് കവാസാക്കി നിഞ്ച 650 -യുടെ അങ്കം.

More from DriveSpark

Article Published On: Friday, July 6, 2018, 19:24 [IST]
English summary
2019 Kawasaki Ninja 650 Launched In India; Priced At Rs 5.49 Lakh. Read in Malayalam.
കൂടുതല്‍... #kawasaki #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X