ഇതാണ് പുതിയ സുസുക്കി ബാന്‍ഡിറ്റ് 150

By Dijo Jackson

പുതിയ ബാന്‍ഡിറ്റ് 150 ബൈക്കിനെ സുസുക്കി കാഴ്ച്ചവെച്ചു. ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന 2018 ഗെയ്ക്കിന്‍ഡോ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ 2018 സുസുക്കി ബാന്‍ഡിറ്റ് 150 അവതരിച്ചു. നെയ്ക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ GSX-S150 മോഡലിനെ അടിസ്ഥാനമാക്കിയാണ് സുസുക്കി ബാന്‍ഡിറ്റിന്റെ ഒരുക്കം. ഇന്തോനേഷ്യന്‍ വിപണിയില്‍ കമ്പനി കാഴ്ച്ചവെച്ച പുതിയ ബാന്‍ഡിറ്റ് 150 -യ്ക്ക് നിരയില്‍ GSX-S150 -യ്ക്ക് താഴെയാണ് സ്ഥാനം.

ഇതാണ് പുതിയ സുസുക്കി ബാന്‍ഡിറ്റ് 150

സ്‌പോര്‍ടി രൂപവും അക്രമണോത്സുകത തെളിഞ്ഞ ശൈലിയുമാണ് ബാന്‍ഡിറ്റിലെ മുഖ്യാകര്‍ഷണം. കമ്മ്യൂട്ടര്‍ ബൈക്കുകള്‍ക്ക് ആകര്‍ഷണീയതയാകാമെന്നു സുസുക്കി ഒരിക്കല്‍ കൂടി ഇവിടെ തെളിയിച്ചിരിക്കുകയാണ്. ട്രാപസോയിഡല്‍ മാതൃകയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പാണ് ബൈക്കിന്.

ഇതാണ് പുതിയ സുസുക്കി ബാന്‍ഡിറ്റ് 150

ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മസില് പെരുപ്പിച്ച പോലുള്ള ഇന്ധനടാങ്ക്, മൂര്‍ച്ചയേറിയ ടാങ്ക് ഘടനകളെല്ലാം ബാന്‍ഡിറ്റിന്റെ ഡിസൈന്‍ പ്രത്യേകതകളില്‍പ്പെടും. ഒറ്റ സീറ്റാണ് ബൈക്കില്‍ ഒരുങ്ങുന്നത്.

ഇതാണ് പുതിയ സുസുക്കി ബാന്‍ഡിറ്റ് 150

ഒത്തനടുവിലുള്ള ഫൂട്ട് പെഗുകളും പരന്ന ഹാന്‍ഡില്‍ബാറും ബാന്‍ഡിറ്റിന്റെ കമ്മ്യൂട്ടര്‍ പരിവേഷത്തിന് അടിവരയിടും. മോഡലിന് ലഭിച്ച എഞ്ചിന്‍ കൗളും സ്‌പോര്‍ടി ലുക്കിനോടു നീതിപുലര്‍ത്തുന്നുണ്ട്.

ഇതാണ് പുതിയ സുസുക്കി ബാന്‍ഡിറ്റ് 150

147.3 സിസി ലിക്വിഡ് കൂള്‍ഡ് DOHC ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ ബാന്‍ഡിറ്റില്‍. എഞ്ചിന്‍ 19.2 bhp കരുത്തും 14 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇന്ത്യയില്‍ എത്തുന്ന ജിക്‌സറിനെക്കാളും ഉയര്‍ന്ന കരുത്തുത്പാദനം സുസുക്കി ബാന്‍ഡിറ്റ് അവകാശപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയം.

ഇതാണ് പുതിയ സുസുക്കി ബാന്‍ഡിറ്റ് 150

14.5 bhp കരുത്തും 14 Nm torque -മാണ് ഇന്ത്യയില്‍ വില്‍പനയിലുള്ള ജിക്‌സറിന്റെ കരുത്തുത്പാദനം. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷനും സുസുക്കി ബാന്‍ഡിറ്റില്‍ സസ്‌പെന്‍ഷന്‍ ഒരുക്കും.

ഇതാണ് പുതിയ സുസുക്കി ബാന്‍ഡിറ്റ് 150

ഇരുടയറുകളിലും ഡിസ്‌ക്കുകളാണ് ബ്രേക്കിംഗ് നിറവേറ്റുക. അതേസമയം എബിഎസ് സുരക്ഷ ഓപ്ഷനല്‍ വ്യവസ്ഥയില്‍ പോലും മോഡലില്‍ ലഭ്യമല്ല. ഇരട്ട പോര്‍ട്ടുള്ള എക്‌സ്‌ഹോസ്റ്റ് മഫ്‌ളറും ബാന്‍ഡിറ്റിന്റെ വിശേഷങ്ങളില്‍ എടുത്തുപറയണം. പുതിയ സുസുക്കി ബാന്‍ഡിറ്റ് ഇന്ത്യയില്‍ എത്താന്‍ സാധ്യത കുറവാണ്. കാരണം 150 സിസി നിരയില്‍ ജിക്‌സര്‍ മോഡലുകള്‍ നിലവില്‍ അണിനിരക്കുന്നുണ്ട്.

Image Source: OTO

Most Read Articles

Malayalam
കൂടുതല്‍... #suzuki motorcycle
English summary
2018 Suzuki Bandit 150 Revealed At Indonesia International Auto Show. Read in Malayalam.
Story first published: Saturday, August 4, 2018, 13:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X