അണിഞ്ഞൊരുങ്ങി പുതിയ സുസുക്കി ജിക്‌സര്‍ ബൈക്കുകള്‍, വില 87,250 രൂപ മുതല്‍

By Dijo Jackson

പുതിയ ജിക്‌സര്‍ SP, ജിക്‌സര്‍ SF SP ബൈക്കുകളുമായി സുസുക്കി വിപണിയില്‍. 87,250 രൂപയാണ് പുതിയ നിറങ്ങളും ഗ്രാഫിക്‌സും ഒരുങ്ങുന്ന പരിഷ്‌കരിച്ച 2018 ജിക്‌സര്‍ SP -ക്ക് വില. അതേസമയം പൂര്‍ണ ഫെയേര്‍ഡ് ജിക്‌സര്‍ SF SP -ക്ക് ഒരുലക്ഷം രൂപയാണ് വിപണിയില്‍ വില. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

അണിഞ്ഞൊരുങ്ങി പുതിയ സുസുക്കി ജിക്‌സര്‍ ബൈക്കുകള്‍, വില 87,250 രൂപ മുതല്‍

ബ്ലാക്, മജെസ്റ്റിക് ഗോള്‍ഡ് - ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക് (ഇരട്ടനിറം) എന്നീ പുതിയ രണ്ടു നിറങ്ങളില്‍ 2018 SP എഡിഷനുകള്‍ ലഭ്യമാകും. നിലവിലുള്ള നിറങ്ങള്‍ക്ക് പുറമെയാണിത്. ഇന്ധനടാങ്കിലും മുന്‍ഭാഗത്തും കമ്പനി പതിപ്പിച്ച പുതിയ ഗ്രാഫിക്‌സ് സ്റ്റിക്കറുകള്‍ പുതിയ ബൈക്കിന്റെ പ്രത്യേകതകളില്‍പ്പെടും.

അണിഞ്ഞൊരുങ്ങി പുതിയ സുസുക്കി ജിക്‌സര്‍ ബൈക്കുകള്‍, വില 87,250 രൂപ മുതല്‍

പരിഷ്‌കരിച്ച SP ബ്രാന്‍ഡിംഗും മോഡലുകളില്‍ എടുത്തുപറയണം. ഒറ്റ ചാനല്‍ എബിഎസ് സുരക്ഷ ജിക്‌സര്‍ SP, SF SP ബൈക്കുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം SF SP മോഡലില്‍ ഒരുങ്ങുമ്പോള്‍ കാര്‍ബ്യുറേറ്റര്‍ എഞ്ചിനാണ് ജിക്‌സര്‍ SP -യിലുള്ളത്.

അണിഞ്ഞൊരുങ്ങി പുതിയ സുസുക്കി ജിക്‌സര്‍ ബൈക്കുകള്‍, വില 87,250 രൂപ മുതല്‍

പുതിയ നിറങ്ങളും ഗ്രാഫിക്‌സും ഒഴികെ വലിയ മാറ്റങ്ങള്‍ ഇരുബൈക്കുകളും അവകാശപ്പെടുന്നില്ല. നിലവിലുള്ള 155 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 2018 ജിക്‌സര്‍ SF, SF SP മോഡലുകളില്‍ തുടരുന്നു. എഞ്ചിന്‍ 14.6 bhp കരുത്തും 14 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും.

അണിഞ്ഞൊരുങ്ങി പുതിയ സുസുക്കി ജിക്‌സര്‍ ബൈക്കുകള്‍, വില 87,250 രൂപ മുതല്‍

അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. സുസുക്കിയുടെ ഇക്കോ പെര്‍ഫോര്‍മന്‍സ് ടെക്‌നോളജിയുടെ പിന്തുണ ഇരു മോഡലുകള്‍ക്കുമുണ്ട്. ഓട്ടോ ഹെഡ്‌ലാമ്പ് ഓണ്‍ ഹെഡ്‌ലൈറ്റ്, എല്‍ഇഡി ടെയില്‍ലൈറ്റ്, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവ സുസൂക്കി ജിക്സറുകളുടെ വിശേഷങ്ങളാണ്.

അണിഞ്ഞൊരുങ്ങി പുതിയ സുസുക്കി ജിക്‌സര്‍ ബൈക്കുകള്‍, വില 87,250 രൂപ മുതല്‍

ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്കുകളുണ്ട്. കൂടുതല്‍ വ്യാസമുള്ള ഫോര്‍ക്കുകള്‍ ബൈക്കുകള്‍ക്ക് ദൃഢത സമര്‍പ്പിക്കും. പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറാണ് സസ്‌പെന്‍ഷന്‍ ഒരുക്കുക.

അണിഞ്ഞൊരുങ്ങി പുതിയ സുസുക്കി ജിക്‌സര്‍ ബൈക്കുകള്‍, വില 87,250 രൂപ മുതല്‍

മോഡലുകളുടെ സ്‌പോര്‍ടി ഭാവം വെളിപ്പെടുത്താന്‍ ഇരട്ട പോര്‍ട്ടുള്ള എക്‌സ്‌ഹോസ്റ്റ് തന്നെ ധാരാളം. മൂന്നു സ്‌പോക്ക് അലോയ് വീലും വിഭജിച്ച പിന്‍ഭാഗവും ജിക്‌സറിന്റെ ഡിസൈന്‍ സവിശേഷതയാണ്.

അണിഞ്ഞൊരുങ്ങി പുതിയ സുസുക്കി ജിക്‌സര്‍ ബൈക്കുകള്‍, വില 87,250 രൂപ മുതല്‍

നിലവിലുള്ള മെറ്റാലിക് ട്രൈടണ്‍ ബ്ലൂ - ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്, ക്യാന്‍ഡി സൊനൊമ റെഡ് - മെറ്റാലിക് സോണിക് സില്‍വര്‍, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക് നിറങ്ങളിലും 2018 ജിക്‌സര്‍ SF, SF SP മോഡലുകള്‍ വില്‍പനയ്‌ക്കെത്തും.

അണിഞ്ഞൊരുങ്ങി പുതിയ സുസുക്കി ജിക്‌സര്‍ ബൈക്കുകള്‍, വില 87,250 രൂപ മുതല്‍

ബജാജ് പള്‍സര്‍ NS160, ഹോണ്ട സിബി ഹോര്‍ണറ്റ് 160R, ടിവിഎസ് അപാച്ചെ RTR 160 4V എന്നിവരോടാണ് 2018 സുസുക്കി ജിക്‌സറിന്റെ മത്സരം. പൂര്‍ണ ഫെയേര്‍ഡ് SF മോഡല്‍ യമഹ ഫേസര്‍ v2.0 -വുമായി കൊമ്പുകോര്‍ക്കും.

Article Published On: Tuesday, July 10, 2018, 10:31 [IST]
English summary
2018 Suzuki Gixxer SP And Gixxer SF SP Launched In India. Read in Malayalam.
കൂടുതല്‍... #suzuki motorcycle #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X