പുതിയ മിഡില്‍വെയ്റ്റ് സ്ട്രീറ്റ് ബൈക്കുമായി സുസൂക്കി; GSX-S750 വിപണിയില്‍!

By Dijo Jackson

സുസൂക്കി GSX-S750 ഇന്ത്യയില്‍ പുറത്തിറങ്ങി. മിഡില്‍വെയ്റ്റ് ശ്രേണിയിലേക്കുള്ള സുസൂക്കിയുടെ ആദ്യ സമര്‍പ്പണമാണ് പുതിയ GSX-S750. 7.45 ലക്ഷം രൂപയാണ് GSX-S750 -യുടെ എക്‌സ്‌ഷോറൂം വില (ദില്ലി).

പുതിയ മിഡില്‍വെയ്റ്റ് സ്ട്രീറ്റ് ബൈക്കുമായി സുസൂക്കി; GSX-S750 വിപണിയില്‍!

2018 ഓട്ടോ എക്‌സ്‌പോയിലാണ് GSX-S750 -യെ സുസൂക്കി ആദ്യം കാഴ്ചവെച്ചത്. രണ്ടു മാസങ്ങള്‍ക്കിപ്പുറം ബൈക്ക് വിപണിയില്‍ എത്തി. സികെഡി (കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍) കിറ്റായാണ് പുതിയ സുസൂക്കി GSX-S750 ഇന്ത്യയില്‍ എത്തുക.

പുതിയ മിഡില്‍വെയ്റ്റ് സ്ട്രീറ്റ് ബൈക്കുമായി സുസൂക്കി; GSX-S750 വിപണിയില്‍!

ഹയബൂസയ്ക്ക് ശേഷം സുസൂക്കി പ്രാദേശികമായി അസംബിള്‍ ചെയ്യുന്ന രണ്ടാമത്തെ ബൈക്ക് കൂടിയാണ് പുതിയ GSX-S750. GSX-R സീരീസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ GSX-S750 -യുടെ ഒരുക്കം.

പുതിയ മിഡില്‍വെയ്റ്റ് സ്ട്രീറ്റ് ബൈക്കുമായി സുസൂക്കി; GSX-S750 വിപണിയില്‍!

ലിറ്റര്‍ ക്ലാസ് GSX-S1000 മോഡലിന്റെ ശൈലി ബൈക്കില്‍ തെളിഞ്ഞു കാണാം. ഔദ്യോഗിക സുസൂക്കി ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ മിഡില്‍വെയ്റ്റ് സ്ട്രീറ്റ് ബൈക്കിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.

പുതിയ മിഡില്‍വെയ്റ്റ് സ്ട്രീറ്റ് ബൈക്കുമായി സുസൂക്കി; GSX-S750 വിപണിയില്‍!

മെയ് ആദ്യ വാരം മുതല്‍ ബൈക്കിനെ കമ്പനി വിതരണം ചെയ്തു തുടങ്ങും. രണ്ടു നിറങ്ങളാണ് GSX-S750 -യില്‍. മെറ്റാലിക് ട്രൈടണ്‍ ബ്ലൂ, ക്യാന്‍ഡി ഡെയറിംഗ് റെഡ് നിറങ്ങളാണ് GSX-S750 -യില്‍ ലഭ്യമാവുക.

പുതിയ മിഡില്‍വെയ്റ്റ് സ്ട്രീറ്റ് ബൈക്കുമായി സുസൂക്കി; GSX-S750 വിപണിയില്‍!

GSX-S1000 -നെ പോലെ അക്രമണോത്സുകത നിറഞ്ഞ രൂപമാണ് പുതിയ ബൈക്കിനും. ഹെഡ്‌ലാമ്പും, നീണ്ട മസ്‌കുലീന്‍ ഫ്യൂവല്‍ ടാങ്കും, എഞ്ചിന്‍ ബെല്ലി പാനും മുഖരൂപത്തിലെ 'മൂര്‍ച്ച' വെളിപ്പെടുത്തും. പൂര്‍ണ ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബൈക്കില്‍.

പുതിയ മിഡില്‍വെയ്റ്റ് സ്ട്രീറ്റ് ബൈക്കുമായി സുസൂക്കി; GSX-S750 വിപണിയില്‍!

മൂന്നു തലത്തിലുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍, ഈസി സ്റ്റാര്‍ട്ട് സംവിധാനം, ആര്‍പിഎം അസിസ്റ്റ് പോലുള്ള ഫീച്ചറുകള്‍ GSX-S750 -യില്‍ ഉണ്ട്. ആവശ്യമെങ്കില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ ഓഫ് ചെയ്യാന്‍ സാധിക്കും.

പുതിയ മിഡില്‍വെയ്റ്റ് സ്ട്രീറ്റ് ബൈക്കുമായി സുസൂക്കി; GSX-S750 വിപണിയില്‍!

749 സിസി ലിക്വിഡ് കൂള്‍ഡ് DOHC, ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിനിലാണ് പുതിയ GSX-S750 -യുടെ ഒരുക്കം. എഞ്ചിന് പരമാവധി 110 bhp കരുത്തും 81 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

പുതിയ മിഡില്‍വെയ്റ്റ് സ്ട്രീറ്റ് ബൈക്കുമായി സുസൂക്കി; GSX-S750 വിപണിയില്‍!

കയാബ അപ്‌സൈഡ് ഫോര്‍ക്കുകളാണ് ബൈക്കിന് മുന്നില്‍. പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബര്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. ബ്രേക്കിംഗിന് വേണ്ടി 310 mm ഇരട്ട ഡിസ്‌ക് മുന്നിലും, 240 mm നിസിന്‍ ഡിസ്‌ക് പിന്നിലും ഇടംപിടിച്ചിട്ടുണ്ട്.

പുതിയ മിഡില്‍വെയ്റ്റ് സ്ട്രീറ്റ് ബൈക്കുമായി സുസൂക്കി; GSX-S750 വിപണിയില്‍!

ഇരട്ട ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ് GSX-S750 -യില്‍. 17 ഇഞ്ചാണ് അലോയ് വീലുകള്‍. ഇന്ധനശേഷി 16 ലിറ്ററും. ഭാരം താരതമ്യേന കൂടുതലാണ് സുസൂക്കി GSX-S750 -ന്. 215 കിലോയുണ്ട് ബൈക്ക്.

പുതിയ മിഡില്‍വെയ്റ്റ് സ്ട്രീറ്റ് ബൈക്കുമായി സുസൂക്കി; GSX-S750 വിപണിയില്‍!

അതിവേഗത ട്രാക്കില്‍ ഭാരം ഒരു തടസമല്ലെന്ന് സുസൂക്കി GSX-S750 തെളിയിച്ചു കഴിഞ്ഞു. നിരത്തില്‍ ബൈക്ക് മികവേറിയ പ്രകടനക്ഷമത കാഴ്ചവെക്കുമെന്നാണ് വിലയിരുത്തല്‍.

പുതിയ മിഡില്‍വെയ്റ്റ് സ്ട്രീറ്റ് ബൈക്കുമായി സുസൂക്കി; GSX-S750 വിപണിയില്‍!

ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ RS, യമഹ MT-09, കവാസാക്കി Z900 എന്നിവരാണ് വിപണിയില്‍ ബൈക്കിന്റെ മുഖ്യ എതിരാളികള്‍. ഇവര്‍ക്കു പുറമെ വരാനിരിക്കുന്ന ഡ്യൂക്കാട്ടി മോണ്‍സ്റ്റര്‍ 821 -ഉം സുസൂക്കി GSX-S750 -മായി കൊമ്പുകോര്‍ക്കും.

Most Read Articles

Malayalam
കൂടുതല്‍... #suzuki motorcycle #new launches
English summary
New 2018 Suzuki GSX-S750 Launched In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X