2018 ട്രയംഫ് ടൈഗര്‍ 1200 ഇന്ത്യയില്‍ എത്തി; വില 17 ലക്ഷം രൂപ

Written By:

2018 ട്രയംഫ് ടൈഗര്‍ 1200 ഇന്ത്യയില്‍ പുറത്തിറങ്ങി. 17 ലക്ഷം രൂപയാണ് പുതിയ ട്രയംഫ് ടൈഗര്‍ 1200 -യുടെ എക്‌സ്‌ഷോറൂം വില (ദില്ലി). പുതിയ ടൈഗര്‍ 1200 ലഭ്യമാവുക ഇടത്തരം XCx വകഭേദത്തില്‍ മാത്രം. ജെറ്റ് ബ്ലാക്, ക്രിസ്റ്റല്‍ വൈറ്റ്, മാറ്റ് കാക്കി എന്നീ മൂന്ന് നിറങ്ങളിലാണ് അഡ്വഞ്ചര്‍ ബൈക്കിന്റെ ഒരുക്കം.

2018 ട്രയംഫ് ടൈഗര്‍ 1200 ഇന്ത്യയില്‍ എത്തി; വില 17 ലക്ഷം രൂപ

നിലവിലുള്ള 1,215 സിസി ഇന്‍ലൈന്‍ മൂന്നു സിലിണ്ടര്‍ എഞ്ചിനാണ് 2018 ട്രയംഫ് ടൈഗര്‍ 1200 -യിലും. എഞ്ചിന് 141 bhp കരുത്തും 122 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഷാഫ്റ്റ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ചക്രത്തിലേക്ക് എത്തുന്നത്.

2018 ട്രയംഫ് ടൈഗര്‍ 1200 ഇന്ത്യയില്‍ എത്തി; വില 17 ലക്ഷം രൂപ

ഭാരം കുറഞ്ഞ ഫ്‌ളൈവീല്‍, പുതിയ മഗ്നീഷ്യം കാം കവര്‍ പോലുള്ള പരിഷ്‌കാരങ്ങള്‍ പുതിയ ബൈക്കിന്റെ എഞ്ചിനില്‍ എടുത്തുപറയണം. പഴയ തലമുറയെക്കാളും അഞ്ചു കിലോഗ്രാം ഭാരക്കുറവിലാണ് പുതിയ ട്രയംഫ് ടൈഗര്‍ 1200 XCx -ന്റെ വരവ്.

2018 ട്രയംഫ് ടൈഗര്‍ 1200 ഇന്ത്യയില്‍ എത്തി; വില 17 ലക്ഷം രൂപ

പുതുക്കിയ ഫ്രെയിമിലാണ് പുതിയ ടൈഗര്‍ 1200 -യുടെ ഒരുക്കം; എക്‌സ്‌ഹോസ്റ്റ് സംവിധാനവും ട്രയംഫ് പരിഷ്‌കരിച്ചിട്ടുണ്ട്. നൂറിലേറെ മാറ്റങ്ങളോടെയാണ് പുതിയ ടൈഗര്‍ 1200 -യുടെ നിര്‍മ്മാണെന്ന് കമ്പനി പറയുന്നു.

2018 ട്രയംഫ് ടൈഗര്‍ 1200 ഇന്ത്യയില്‍ എത്തി; വില 17 ലക്ഷം രൂപ

പുതിയ പേരാണ് മാറ്റങ്ങളില്‍ മുഖ്യം. നേരത്തെ 'ടൈഗര്‍ എക്‌സ്‌പ്ലോറര്‍' എന്നാണ് ബൈക്ക് അറിയപ്പെട്ടത്. എന്നാല്‍ പുതിയ 2018 പതിപ്പിന് 'ടൈഗര്‍ 1200' എന്നാണ് കമ്പനി നല്‍കിയ പേര്. അഞ്ചു ഇഞ്ച് പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ട്രയംഫ് ടൈഗര്‍ 1200 -യുടെ പ്രധാന ആകര്‍ഷണം.

2018 ട്രയംഫ് ടൈഗര്‍ 1200 ഇന്ത്യയില്‍ എത്തി; വില 17 ലക്ഷം രൂപ

ബാക്ക്‌ലിറ്റ് സ്വിച്ച്ഗിയര്‍, പൂര്‍ണ എല്‍ഇഡി ലൈറ്റുകള്‍, കീലെസ് ഇഗ്നീഷന്‍ എന്നിവ ബൈക്കിന്റെ വിശേഷങ്ങളാണ്. അഡാപ്റ്റീവ് കോര്‍ണറിംഗ് ലൈറ്റുകളും, പരിഷ്‌കരിച്ച ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറും പുതിയ ട്രയംഫ് ടൈഗര്‍ 1200 -യില്‍ പ്രത്യേകം പരാമര്‍ശിക്കണം.

2018 ട്രയംഫ് ടൈഗര്‍ 1200 ഇന്ത്യയില്‍ എത്തി; വില 17 ലക്ഷം രൂപ

സാങ്കേതിക മുഖത്തും ബൈക്ക് പുതുമ കൈവരിച്ചിട്ടുണ്ട്. ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് (IMU), മികവേറിയ കോര്‍ണറിംഗ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, റൈഡ് ബൈ വയര്‍ ത്രോട്ടില്‍ എന്നിങ്ങനെ നീളും ഫ്‌ളാഗ്ഷിപ്പ് ട്രയംഫിന്റെ മറ്റു വിശേഷങ്ങള്‍.

2018 ട്രയംഫ് ടൈഗര്‍ 1200 ഇന്ത്യയില്‍ എത്തി; വില 17 ലക്ഷം രൂപ

ആറു റൈഡിംഗ് മോഡുകളാണ് ബൈക്കില്‍. ഓപ്ഷനലായി ഹീറ്റഡ് ഗ്രിപ്പുകളും ഉപഭോക്താക്കള്‍ക്ക് നേടാം. 48 mm ഡബ്ല്യുപി അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് ബൈക്കിന് മുന്നില്‍; പിന്നില്‍ 190 mm ട്രാവലോടുള്ള ഡബ്ല്യു പി മോണോഷോക്ക് സസ്‌പെന്‍ഷനും. ഇരു സസ്‌പെന്‍ഷന്‍ യൂണിറ്റുകളും ക്രമീകരിക്കാന്‍ സാധിക്കും.

2018 ട്രയംഫ് ടൈഗര്‍ 1200 ഇന്ത്യയില്‍ എത്തി; വില 17 ലക്ഷം രൂപ

ബ്രെമ്പോ നാലു പിസ്റ്റണ്‍ കാലിപ്പറുകളോട് കൂടിയ 305 mm ഇരട്ട ഡിസ്‌കാണ് മുന്‍ ടയറില്‍ ബ്രേക്കിംഗ് നല്‍കുക. പിന്‍ ടയറില്‍ നിസിന്‍ രണ്ടു പിസ്റ്റണ്‍ കാലിപ്പറുകളോട് കൂടിയ 282 mm ഡിസ്‌ക് ബ്രേക്കിംഗ് നിറവേറ്റും.

2018 ട്രയംഫ് ടൈഗര്‍ 1200 ഇന്ത്യയില്‍ എത്തി; വില 17 ലക്ഷം രൂപ

ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1200, ബിഎംഡബ്ല്യു R 1200 GS, വരാനുള്ള പുതിയ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 എന്നിവരാണ് വിപണിയില്‍ 2018 ട്രയംഫ് ടൈഗര്‍ 1200 -യുടെ പ്രധാന എതിരാളികള്‍.

കൂടുതല്‍... #triumph #new launch
English summary
2018 Triumph Tiger 1200 Launched In India. Read in Malayalam.
Story first published: Friday, May 11, 2018, 13:44 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark