പുതിയ ട്രയംഫ് ടൈഗര്‍ 800 ഇന്ത്യയില്‍; വില 11.76 ലക്ഷം രൂപ മുതല്‍

By Dijo Jackson

2018 ട്രയംഫ് ടൈഗര്‍ 800 ഇന്ത്യയില്‍ പുറത്തിറങ്ങി. 11.76 ലക്ഷം രൂപ മുതലാണ് പുതിയ ടൈഗര്‍ 800 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില. എഞ്ചിനും ഷാസിയ്ക്കും ലഭിച്ച അപ്‌ഡേറ്റുകളും പുതിയ ഡിസൈനുമാണ് 2018 ട്രയംഫ് ടൈഗര്‍ 800 ന്റെ ഹൈലൈറ്റ്.

പുത്തന്‍ ട്രയംഫ് ടൈഗര്‍ 800 ഇന്ത്യയില്‍; വില 11.76 ലക്ഷം രൂപ മുതല്‍

XRx, XR എന്നീ റോഡ് വകഭേദങ്ങളിലും XCX എന്ന ഓഫ്‌റോഡ് വകഭേദത്തിലുമാണ് ട്രയംഫ് ടൈഗര്‍ 800 വിപണിയില്‍ എത്തുന്നത്. യഥാക്രമം 11.76 ലക്ഷം, 13.13 ലക്ഷം രൂപയാണ് ടൈഗര്‍ 800 XR, XRx വകഭേദങ്ങളുടെ എക്‌സ്‌ഷോറൂം വില.

പുത്തന്‍ ട്രയംഫ് ടൈഗര്‍ 800 ഇന്ത്യയില്‍; വില 11.76 ലക്ഷം രൂപ മുതല്‍

13.76 ലക്ഷം രൂപ പ്രൈസ്ടാഗിലാണ് ട്രയംഫ് ടൈഗര്‍ XCx ഷോറൂമുകളില്‍ അണിനിരക്കുക. നിലവിലുള്ള 800 സിസി ഇന്‍ലൈന്‍ മൂന്നു സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് 2018 ട്രയംഫ് ടൈഗര്‍ 800 മോട്ടോര്‍സൈക്കിളില്‍.

പുത്തന്‍ ട്രയംഫ് ടൈഗര്‍ 800 ഇന്ത്യയില്‍; വില 11.76 ലക്ഷം രൂപ മുതല്‍

എഞ്ചിന് പരമാവധി 9,500 rpm ല്‍ 94 bhp കരുത്തും 8,050 rpm ല്‍ 78.8 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ടൈഗര്‍ 800 ല്‍ ഇടംപിടിക്കുന്നത്.

പുത്തന്‍ ട്രയംഫ് ടൈഗര്‍ 800 ഇന്ത്യയില്‍; വില 11.76 ലക്ഷം രൂപ മുതല്‍

മികവേറിയ ഘര്‍ഷണവും ആക്‌സിലറേഷനും ഉറപ്പുവരുത്തുന്നതാണ് മോട്ടോര്‍സൈക്കിളിന്റെ പരിഷ്‌കരിച്ച ഫസ്റ്റ് ഗിയര്‍. പുതിയ ടൈഗര്‍ 800 ന്റെ എഞ്ചിനിലും ഷാസിയിലും ഇരുന്നൂറിലേറെ അപ്‌ഡേറ്റുകളും ട്രയംഫ് നല്‍കിയിട്ടുണ്ട്.

പുത്തന്‍ ട്രയംഫ് ടൈഗര്‍ 800 ഇന്ത്യയില്‍; വില 11.76 ലക്ഷം രൂപ മുതല്‍

കൂടുതല്‍ ഗാംഭീര്യത തുളുമ്പുന്ന ശബ്ദം പുറപ്പെടുവിക്കാന്‍ പുത്തന്‍ ടൈഗറിന്റെ ഫ്രീ-ഫ്‌ളോ സൈലന്‍സറിന് സാധിക്കും. സൈലന്‍സറിന്റെ ഭാരവും ഇക്കുറി ട്രയംഫ് വെട്ടിക്കുറച്ചിട്ടുണ്ട്.

പുത്തന്‍ ട്രയംഫ് ടൈഗര്‍ 800 ഇന്ത്യയില്‍; വില 11.76 ലക്ഷം രൂപ മുതല്‍

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടുള്ള പുതിയ ഹെഡ്‌ലാമ്പ് ക്ലസ്റ്ററാണ് 2018 ട്രയംഫ് ടൈഗര്‍ 800 ന്റെ പ്രധാന ആകര്‍ഷണം. പുതിയ പ്രീമിയം ബോഡിവര്‍ക്കും, ഉന്നത നിലവാരമുള്ള ബാഡ്ജുകളും, ഗ്രാഫിക്‌സും മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്.

പുത്തന്‍ ട്രയംഫ് ടൈഗര്‍ 800 ഇന്ത്യയില്‍; വില 11.76 ലക്ഷം രൂപ മുതല്‍

ക്രമീകരിക്കാവുന്ന 5.0 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ്, ബാക്ക്‌ലിറ്റ് ബട്ടണുകള്‍, ഹാന്‍ഡില്‍ബാര്‍ സ്വിച്ച് ക്യൂബുകളും ജോയ്‌സ്റ്റിക്ക് എന്നിവ ടൈഗര്‍ 800 ന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

Recommended Video - Watch Now!
BMW G 310 GS Full-Specifications, Features, Expected Launch, Price - DriveSpark
പുത്തന്‍ ട്രയംഫ് ടൈഗര്‍ 800 ഇന്ത്യയില്‍; വില 11.76 ലക്ഷം രൂപ മുതല്‍

അഞ്ചു വിധത്തില്‍ ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീനാണ് ടൈഗര്‍ 800 ന്. പുതിയ മോട്ടോര്‍സൈക്കിളിന്റെ ക്രൂയിസര്‍ കണ്‍ട്രോള്‍ ഫീച്ചറിനെ ട്രയംഫ് പരിഷ്‌കരിച്ചിട്ടുണ്ട്.

പുത്തന്‍ ട്രയംഫ് ടൈഗര്‍ 800 ഇന്ത്യയില്‍; വില 11.76 ലക്ഷം രൂപ മുതല്‍

XRx പതിപ്പില്‍ നാലു റൈഡിംഗ് മോഡുകള്‍ ഒരുങ്ങുമ്പോള്‍ XCx പതിപ്പില്‍ അഞ്ചു റൈഡിംഗ് മോഡുകളാണ് തെരഞ്ഞെടുക്കാന്‍ സാധിക്കുക. ഓഫ്‌റോഡ് പ്രോ മോഡാണ് XCx പതിപ്പില്‍ അധികമായുള്ളത്.

പുത്തന്‍ ട്രയംഫ് ടൈഗര്‍ 800 ഇന്ത്യയില്‍; വില 11.76 ലക്ഷം രൂപ മുതല്‍

ക്രമീകരിക്കാവുന്ന WP മുന്‍, പിന്‍ സസ്‌പെന്‍ഷന്‍, ചൂടേകുന്ന ഗ്രിപ്പുകള്‍, ഹാന്‍ഡ്ഗാര്‍ഡുകള്‍, സ്വിച്ചബിള്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും 2018 ട്രയഫ് ടൈഗര്‍ 800 ല്‍ എടുത്തുപറയണം.

പുത്തന്‍ ട്രയംഫ് ടൈഗര്‍ 800 ഇന്ത്യയില്‍; വില 11.76 ലക്ഷം രൂപ മുതല്‍

മോട്ടോര്‍സൈക്കിളിന്റെ XR നിര അലോയ് വീലുകളില്‍ അണിനിരക്കുമ്പോള്‍, സ്‌പോക്ക് വീലുകളിലാണ് XC പതിപ്പ് വിപണിയില്‍ ലഭ്യമാവുക.

പുത്തന്‍ ട്രയംഫ് ടൈഗര്‍ 800 ഇന്ത്യയില്‍; വില 11.76 ലക്ഷം രൂപ മുതല്‍

ബിഎംഡബ്ല്യു F 750 GS, ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950, കവാസാക്കി വേര്‍സിസ് 1000 എന്നിവരാണ് വിപണിയില്‍ ട്രയംഫ് ടൈഗര്‍ 800 ന്റെ എതിരാളികള്‍. പുതിയ ടൈഗര്‍ 800 XCx ആകട്ടെ ഹോണ്ട ആഫ്രിക്ക ട്വിന്നുമായും ബിഎംഡബ്ല്യു F 850 GS മായും കൊമ്പുകോര്‍ക്കും.

Most Read Articles

Malayalam
കൂടുതല്‍... #triumph motorcycles #new launch
English summary
2018 Triumph Tiger Launched In India. Read in Malayalam.
Story first published: Wednesday, March 21, 2018, 14:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X