പുതിയ ടിവിഎസ് അപാച്ചെ RTR 160 വിപണിയില്‍; വില 81,490 രൂപ മുതല്‍

By Dijo Jackson

പുതിയ ടിവിഎസ് അപാച്ചെ RTR 160 4V വിപണിയില്‍. 81,490 രൂപ മുതലാണ് 2018 ടിവിഎസ് അപാച്ചെ RTR 160 4V യുടെ എക്‌സ്‌ഷോറൂം വില (ദില്ലി). ശ്രേണിയിലെ ഏറ്റവും കരുത്തന്‍ ബൈക്കെന്ന ഖ്യാതിയോടെയാണ് പുതിയ അപാച്ചെ RTR 160 യുടെ വരവ്.

പുതിയ ടിവിഎസ് അപാച്ചെ RTR 160 വിപണിയില്‍; വില 81,490 രൂപ മുതല്‍

ഡിസൈനിലും ഫീച്ചറുകളിലും പുതുമ കൈവരിച്ച അപാച്ചെയെ മൂന്നു വകഭേദങ്ങളിലായാണ് ടിവിഎസ് അണിനിരത്തുന്നത്. 81,490 രൂപ പ്രൈസ്ടാഗില്‍ കാര്‍ബ്യുറേറ്റര്‍ മുന്‍ ഡിസ്‌ക് ബ്രേക്ക് പതിപ്പ് ഒരുങ്ങുമ്പോള്‍, 84,490 രൂപയാണ് കാര്‍ബ്യുറേറ്റര്‍ പിന്‍ ഡിസ്‌ക് ബ്രേക്ക് പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

പുതിയ ടിവിഎസ് അപാച്ചെ RTR 160 വിപണിയില്‍; വില 81,490 രൂപ മുതല്‍

അതേസമയം 89,990 രൂപ വിലയിലാണ് അപാച്ചെ RTR 160 4V യുടെ ഫ്യൂവല്‍ ഇഞ്ചക്ടഡ് പിന്‍ ഡിസ്‌ക് ബ്രേക്ക് പതിപ്പ് ലഭ്യമാവുക. 159.7 സിസി സിംഗിള്‍ സിലിണ്ടര്‍ നാലു വാല്‍വ് ഓയില്‍ കൂള്‍ഡ് എഞ്ചിനിലാണ് പുതിയ ടിവിഎസ് അപാച്ചെ RTR 160 4V യുടെ ഒരുക്കം.

പുതിയ ടിവിഎസ് അപാച്ചെ RTR 160 വിപണിയില്‍; വില 81,490 രൂപ മുതല്‍

16.56 bhp കരുത്തേകാന്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പിന് സാധിക്കും. അതേസമയം 16.28 bhp കരുത്താണ് കാര്‍ബ്യുറേറ്റര്‍ പതിപ്പ് പരമാവധി ഏകുക. 14.8 Nm torque പരമാവധി ലഭിക്കുന്ന ബൈക്കില്‍ അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

പുതിയ ടിവിഎസ് അപാച്ചെ RTR 160 വിപണിയില്‍; വില 81,490 രൂപ മുതല്‍

നിശ്ചലാവസ്ഥയില്‍ നിന്നും അറുപതു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പിന് 4.8 സെക്കന്‍ഡുകള്‍ മതി. കാര്‍ബ്യുറേറ്റര്‍ പതിപ്പ് 4.73 സെക്കന്‍ഡുകള്‍ കൊണ്ടു ഇതേ വേഗത പിന്നിടും.

Recommended Video - Watch Now!
TVS Zeppelin Cruiser Concept Walkaround, Specs, Details - DriveSpark
പുതിയ ടിവിഎസ് അപാച്ചെ RTR 160 വിപണിയില്‍; വില 81,490 രൂപ മുതല്‍

മണിക്കൂറില്‍ 114 കിലോമീറ്ററാണ് ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പിന്റെ പരമാവധി വേഗത. കാര്‍ബ്യുറേറ്റര്‍ പതിപ്പില്‍ പരമാവധി വേഗത മണിക്കൂറില്‍ 113 കിലോമീറ്ററാണ്.

പുതിയ ടിവിഎസ് അപാച്ചെ RTR 160 വിപണിയില്‍; വില 81,490 രൂപ മുതല്‍

മുതിര്‍ന്ന സഹോദരന്‍ അപാച്ചെ RTR 200 4V യില്‍ നിന്നും പകര്‍ത്തിയ രൂപഭാവമാണ് പുതിയ അപാച്ചെ RTR 160 യ്ക്ക്. അഗ്രസീവ് ഹെഡ്‌ലാമ്പ്, ചെത്തി മിനുക്കിയ ഫ്യൂവല്‍ ടാങ്ക്, മൂര്‍ച്ചയേറിയ ടെയില്‍ ലാമ്പ് എന്നിവ 2018 അപാച്ചെ RTR 160 4V യുടെ വിശേഷങ്ങളാണ്.

പുതിയ ടിവിഎസ് അപാച്ചെ RTR 160 വിപണിയില്‍; വില 81,490 രൂപ മുതല്‍

ട്രാക്ക് പാരമ്പര്യം വിളിച്ചോതുന്ന ഡീക്കലുകളും പുതിയ അപാച്ചെയുടെ ഫ്യൂവല്‍ ടാങ്കില്‍ പതിഞ്ഞു കിടപ്പുണ്ട്. മൂന്ന് നിറങ്ങളിലാണ് പുതിയ അപാച്ചെയുടെ വരവ്.

പുതിയ ടിവിഎസ് അപാച്ചെ RTR 160 വിപണിയില്‍; വില 81,490 രൂപ മുതല്‍

റേസിംഗ് റെഡ്, മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക് നിറങ്ങളിലാണ് 2018 അപാച്ചെ RTR 160 4V ലഭ്യമാവുക. ഡബിള്‍ ക്രാഡില്‍ സ്പ്ലിറ്റ് സിങ്ക്രോ സ്റ്റിഫ് ഫ്രെയിമിനെ അടിസ്ഥാനപ്പെടുത്തിയാണ് ബൈക്കിന്റെ ഒരുക്കം.

പുതിയ ടിവിഎസ് അപാച്ചെ RTR 160 വിപണിയില്‍; വില 81,490 രൂപ മുതല്‍

പുതിയ അപാച്ചെയിലുള്ള പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ RTR 200 4V യില്‍ നിന്നും കടമെടുത്തതാണ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ റേസ് ട്യൂണ്‍ ഷോവ മോണോഷോക്ക് യൂണിറ്റും അപാച്ചെ RTR 160 യില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

പുതിയ ടിവിഎസ് അപാച്ചെ RTR 160 വിപണിയില്‍; വില 81,490 രൂപ മുതല്‍

ബ്രേക്കിംഗിന് വേണ്ടി 270 mm പെറ്റല്‍ ഡിസ്‌ക് ബ്രേക്ക് മുന്നിലും 200 mm ഡിസ്‌ക് ബ്രേക്ക് പിന്‍ടയറിലും നിലകൊള്ളുന്നുണ്ട്. കാര്‍ബ്യുറേറ്റര്‍ പതിപ്പില്‍ 130 mm ഡ്രം ബ്രേക്കാണ് പിന്‍ടയറില്‍ ഇടംപിടിക്കുന്നത്.

പുതിയ ടിവിഎസ് അപാച്ചെ RTR 160 വിപണിയില്‍; വില 81,490 രൂപ മുതല്‍

ബജാജ് പള്‍സര്‍ NS160, സുസൂക്കി ജിക്‌സര്‍, ഹോണ്ട സിബി ഹോര്‍ണറ്റ് 160R, യമഹ FZ-S FI V2.0 എന്നിവരാണ് പുതിയ അപാച്ചെ RTR 160 4V യുടെ പ്രധാന എതിരാളികള്‍.

Variant Price
Carb/Front Disc Brake Rs 81.490
Carb/Rear Disc Brake Rs 84,490
EFi/Rear Disc Brake Rs 89,990
Most Read Articles

Malayalam
കൂടുതല്‍... #tvs motor #new launch
English summary
2018 TVS Apache RTR 160 4V Launched In India. Read in Malayalam.
Story first published: Wednesday, March 14, 2018, 14:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X