ഇനി കണ്ണുകള്‍ പുതിയ അപാച്ചെയിലേക്ക്; ബൈക്കിന്റെ ടീസര്‍ ടിവിഎസ് പുറത്തു വിട്ടു

By Dijo Jackson

കണ്ണുകളെല്ലാം പുതിയ ടിവിഎസ് അപാച്ചെ RTR 160 യിലേക്ക്. 2018 അപാച്ചെ RTR 160 യെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ ടിവിഎസ് പൂര്‍ത്തിയാക്കി. പുതിയ അപാച്ചെ ഇന്ത്യയില്‍ നാളെ എത്തും.

ഇനി കണ്ണുകള്‍ പുതിയ അപാച്ചെയിലേക്ക്; ബൈക്കിന്റെ ടീസര്‍ ടിവിഎസ് പുറത്തു വിട്ടു

എന്നാല്‍ വരവിന് മുമ്പെ ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ത്തി പുതിയ നെയ്ക്കഡ് ബൈക്കിന്റെ ടീസര്‍ ടിവിഎസ് പുറത്തു വിട്ടു. പുതിയ ഡിസൈനും, ഫീച്ചറുകളും പുതുതലമുറ അപാച്ചെ RTR ന് ലഭിക്കുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

ഇനി കണ്ണുകള്‍ പുതിയ അപാച്ചെയിലേക്ക്; ബൈക്കിന്റെ ടീസര്‍ ടിവിഎസ് പുറത്തു വിട്ടു

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തിയ അപാച്ചെ RTR 160 യെ ക്യാമറ പലപ്പോഴായി മുമ്പ് പകര്‍ത്തിയിട്ടുണ്ട്. ഡിസൈനില്‍ മുതിര്‍ന്ന സഹോദരന്‍ അപാച്ചെ RTR 200 4V യെ പുതിയ അപാച്ചെ RTR 160 അനുസ്മരിപ്പിക്കും.

ഇനി കണ്ണുകള്‍ പുതിയ അപാച്ചെയിലേക്ക്; ബൈക്കിന്റെ ടീസര്‍ ടിവിഎസ് പുറത്തു വിട്ടു

പുതിയ ഷാസി, ബോഡിവര്‍ക്ക് പോലുള്ള നിര്‍ണായക മാറ്റങ്ങള്‍ ബൈക്കില്‍ പ്രതീക്ഷിക്കാം. ഒരു പതിറ്റാണ്ടിലേറെയായി എഞ്ചിന്‍ പരിഷ്‌കരിക്കാത്ത പശ്ചാത്തലത്തില്‍ പുതിയ എഞ്ചിനും അപാച്ചെ RTR 160 യില്‍ ഇടംപിടിച്ചേക്കാം.

ഇനി കണ്ണുകള്‍ പുതിയ അപാച്ചെയിലേക്ക്; ബൈക്കിന്റെ ടീസര്‍ ടിവിഎസ് പുറത്തു വിട്ടു

പുതിയ സിംഗിള്‍ പീസ് ഹാന്‍ഡില്‍ബാര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, റിയര്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍, ഡ്യൂവല്‍ പോര്‍ട്ട് എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍, എല്‍ഇഡി ടെയില്‍ ലൈറ്റ് എന്നിവ പുതുതലമുറ അപാച്ചെ RTR 160 യില്‍ ഒരുങ്ങും.

Recommended Video - Watch Now!
Minor Motorcycle Rider Caught For Not Having A License - The Climax Of The Video Will Surprise You - DriveSpark
ഇനി കണ്ണുകള്‍ പുതിയ അപാച്ചെയിലേക്ക്; ബൈക്കിന്റെ ടീസര്‍ ടിവിഎസ് പുറത്തു വിട്ടു

ഇക്കുറി എബിഎസിനെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ബൈക്കില്‍ ടിവിഎസ് അവതരിപ്പിക്കുമെന്നാണ് സൂചന. മുന്നിലുള്ള ഡിസ്‌ക് ബ്രേക്കിന് പിന്തുണ അര്‍പ്പിച്ചുള്ള സിംഗിള്‍ ചാനല്‍ എബിഎസാകും അപാച്ചെ RTR 160 യില്‍ ഇടംപിടിക്കുക.

ഇനി കണ്ണുകള്‍ പുതിയ അപാച്ചെയിലേക്ക്; ബൈക്കിന്റെ ടീസര്‍ ടിവിഎസ് പുറത്തു വിട്ടു

മോഡലില്‍ റിയര്‍ ഡിസ്‌ക് ബ്രേക്ക് ഓപ്ഷനലായിരിക്കും. നാള്‍ക്കുനാള്‍ മത്സരം കനത്തു കൊണ്ടിരിക്കുന്ന 160 സിസി പെര്‍ഫോര്‍മന്‍സ് കമ്മ്യൂട്ടര്‍ ശ്രേണിയില്‍ ടിവിഎസിന്റെ പിടിവള്ളിയാണ് അപാച്ചെ RTR 160.

ഇനി കണ്ണുകള്‍ പുതിയ അപാച്ചെയിലേക്ക്; ബൈക്കിന്റെ ടീസര്‍ ടിവിഎസ് പുറത്തു വിട്ടു

നീണ്ട കാലമായി ബൈക്കില്‍ പരിഷ്‌കാരങ്ങള്‍ നടത്തിയിട്ടില്ലെന്ന പരാതി ടിവിഎസ് സ്ഥിരം കേള്‍ക്കുന്ന ആക്ഷേപമാണ്. ഇതിനുള്ള പരിഹാരം കൂടിയാണ് 2018 അപാച്ചെ RTR 160.

80,000 രൂപയ്ക്ക് അടുത്ത പ്രൈസ്ടാഗ് ബൈക്കിന് പ്രതീക്ഷിക്കാം. ബജാജ് പള്‍സര്‍ NS160, സുസൂക്കി ജിക്‌സര്‍, ഹോണ്ട സിബി ഹോര്‍ണറ്റ് 160R എന്നിവരാണ് വിപണിയില്‍ അപാച്ചെ RTR 160 യുടെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #tvs motor
English summary
New TVS Apache RTR 160 Teased Ahead Of Launch. Read in Malayalam.
Story first published: Tuesday, March 13, 2018, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X