പുതിയ യമഹ R15 V3 ബുക്കിംഗ് ആരംഭിച്ചു; വരവ് ഉടന്‍

Written By:
Recommended Video - Watch Now!
Ducati 959 Panigale Crashes Into Buffalo - DriveSpark

ബൈക്ക് പ്രേമികള്‍ പ്രതീക്ഷയോടെ കാത്തുനിന്ന യമഹ YZF R15 V3 ഇന്ത്യയിലേക്ക്. വരവിന് മുന്നോടിയായി പുതിയ യമഹ R15 V3 മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. 2018 ഫെബ്രുവരി മാസം പുതിയ R15 V3 മോട്ടോര്‍സൈക്കിളിനെ യമഹ വിപണിയില്‍ അവതരിപ്പിക്കും.

പുതിയ യമഹ R15 V3 ബുക്കിംഗ് ആരംഭിച്ചു; വരവ് ഉടന്‍

5,000 രൂപയാണ് യമഹ R15 V3 യുടെ ബുക്കിംഗ് തുക. അവതരണത്തിന് പിന്നാലെ മോട്ടോര്‍സൈക്കിളിന്റെ വിതരണം ആരംഭിക്കുമെന്നാണ് സൂചന. രാജ്യാന്തര വിപണികളില്‍ പുതുതലമുറ യമഹ R15 V3 നിലവില്‍ വില്‍പനയിലുണ്ട്.

പുതിയ യമഹ R15 V3 ബുക്കിംഗ് ആരംഭിച്ചു; വരവ് ഉടന്‍

അതേസമയം വില പിടിച്ചുനിര്‍ത്തുന്നതിന് വേണ്ടി രാജ്യാന്തര പതിപ്പില്‍ നിന്നും ഒരല്‍പം വ്യത്യസ്തമാര്‍ന്ന പരിവേഷത്തിലാകും യമഹ R15 V3 ഇന്ത്യയില്‍ എത്തുക.

പുതിയ യമഹ R15 V3 ബുക്കിംഗ് ആരംഭിച്ചു; വരവ് ഉടന്‍

ഇന്ത്യന്‍ വരവില്‍ ഒരുപിടി ഗാഡ്ജറ്റുകളും ഹാര്‍ഡ്‌വെയര്‍ അപ്‌ഗ്രേഡുകളും മോട്ടോര്‍സൈക്കിളിന് നഷ്ടപ്പെടും. ഇന്ത്യന്‍ നിരത്തില്‍ തുടരെ പരീക്ഷണയോട്ടം നടത്തുന്ന R15 V3 യെ പലപ്പോഴായി ക്യാമറ പകര്‍ത്തിയിട്ടുണ്ട്.

പുതിയ യമഹ R15 V3 ബുക്കിംഗ് ആരംഭിച്ചു; വരവ് ഉടന്‍

അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ക്ക് പകരം ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളാണ് പുതിയ യമഹ R15 V3 യില്‍ ഒരുങ്ങുക. എബിഎസ് ഫീച്ചറും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കില്ലെന്നാണ് സൂചന.

പുതിയ യമഹ R15 V3 ബുക്കിംഗ് ആരംഭിച്ചു; വരവ് ഉടന്‍

IRC ടയറുകളിലാണ് R15 V3 യുടെ രാജ്യാന്തര പതിപ്പ് ഒരുങ്ങുന്നത്. എന്നാല്‍ ഇന്ത്യന്‍ വരവില്‍ എംആര്‍എഫ് ടയറുകളായിരിക്കും മോട്ടോർസൈക്കിളിൽ ലഭ്യമാവുക.

പുതിയ യമഹ R15 V3 ബുക്കിംഗ് ആരംഭിച്ചു; വരവ് ഉടന്‍

V2 വിന് സമാനമായ ഫെന്‍ഡറുകളും ഫൂട്ട്‌പെഗുകളുമാണ് പുതിയ V3 യിലും ഉള്‍പ്പെടുന്നത്. സ്ലിപ്പര്‍ ക്ലച്ചും പുതിയ യമഹ R15 ന് നഷ്ടപ്പെടും. നിലവിലുള്ള 155.1 സിസി സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ്, ഫ്യൂവല്‍-ഇഞ്ചക്ടഡ് എഞ്ചിനിലാകും പുതിയ യമഹ R15 V3 യും വന്നെത്തുക.

പുതിയ യമഹ R15 V3 ബുക്കിംഗ് ആരംഭിച്ചു; വരവ് ഉടന്‍

19 bhp കരുത്തും 14.7 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സ് ഒരുങ്ങും. 11 ലിറ്ററാണ് R15 V3 യുടെ ഇന്ധനശേഷി. 137 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ ഭാരം.

പുതിയ യമഹ R15 V3 ബുക്കിംഗ് ആരംഭിച്ചു; വരവ് ഉടന്‍

ഏറെ അഗ്രസീവായ ഡിസൈന്‍ ശൈലിയാണ് മോട്ടോര്‍സൈക്കിള്‍ പിന്തുടരുന്നത്. മൂര്‍ച്ചയേറിയ എല്‍ഇഡി ഡ്യൂവല്‍-ഹെഡ്‌ലാമ്പുകള്‍ അഗ്രസീവ് ഡിസൈന്‍ ശൈലിയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

പുതിയ യമഹ R15 V3 ബുക്കിംഗ് ആരംഭിച്ചു; വരവ് ഉടന്‍

മോട്ടോര്‍സൈക്കിളിന്റെ ഫെയറിംഗിലും ടെയില്‍ എന്‍ഡ് ക്ലസ്റ്ററിലും ചെറിയ പരിഷ്‌കാരങ്ങള്‍ യമഹ നടപ്പിലാക്കിയിട്ടുണ്ട്.പ്രീമിയം ഘടകങ്ങളായ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളുടെയും സ്ലിപ്പര്‍ ക്ലച്ചിന്റെയും അഭാവത്തില്‍ മത്സര വിലയില്‍ R15 V3 യെ അവതരിപ്പിക്കാന്‍ യമഹയ്ക്ക് സാധിക്കും.

പുതിയ യമഹ R15 V3 ബുക്കിംഗ് ആരംഭിച്ചു; വരവ് ഉടന്‍

ഏകദേശം 1.2 ലക്ഷം രൂപ പ്രൈസ് ടാഗിലാകും പുതിയ R15 നെ യമഹ അവതരിപ്പിക്കാന്‍ സാധ്യത. സുസൂക്കി ജിക്സര്‍ SF ആണ് യമഹ R15 ന്റെ പ്രധാന എതിരാളിയും.

Source: Rushlane

കൂടുതല്‍... #yamaha #യമഹ
English summary
New Yamaha YZF R15 V3 Bookings Open In India. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark