TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
23 ലക്ഷം രൂപയ്ക്ക് നോര്‍ട്ടണ്‍ കമ്മാന്‍ഡോ 961 കഫെ റേസര്‍ വിപണിയില്‍
നോര്‍ട്ടണ്‍ കമ്മാന്‍ഡോ 961 കഫെ റേസര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 23 ലക്ഷം രൂപ പ്രാരംഭവിലയില്‍ കമ്മാന്‍ഡോ 961 കഫെ റേസറിനെ ബ്രിട്ടീഷ് നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിച്ചു (എക്സ്ഷോറൂം പൂനെ).
കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗണ്‍ യൂണിറ്റായാണ് കമ്മാന്‍ഡോ 961 കഫെ റേസര്‍ വിപണിയില്‍ ലഭ്യമാവുക. ഇന്ത്യയില്‍ മോട്ടോറോയാലെയ്ക്കാണ് നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സിന്റെ വില്പന ചുമതല. രണ്ടു ലക്ഷം രൂപയാണ് ബൈക്കിന്റെ ബുക്കിംഗ് തുക.
നിലവില്‍ ഒരു ബൈക്ക് മാത്രമാണ് ഇന്ത്യയില്‍ വില്പനയ്ക്ക് അണിനിരക്കുന്നത്. ആവശ്യക്കാരുടെ എണ്ണം അനുസരിച്ച് ബൈക്കുകളെ കമ്പനി ഇറക്കുമതി ചെയ്യും. ഇന്ത്യയില്‍ സമീപഭാവിയില്‍ തന്നെ നോര്‍ട്ടണ്‍ ബൈക്കുകളെ പ്രാദേശികമായി നിര്‍മ്മിക്കാനുള്ള തീരുമാനത്തിലാണ് ബ്രിട്ടീഷ് നിര്‍മ്മാതാക്കള്‍.
ഇതിനു വേണ്ടി മോട്ടോറോയാലെയുമായി കമ്പനി കൈകോര്‍ത്തു കഴിഞ്ഞു. അടുത്ത വര്‍ഷം തുടക്കത്തോടെ ബൈക്കുകള്‍ പ്രാദേശികമായി വന്നുതുടങ്ങുമെന്നാണ് വിവരം.
ആധുനിക ക്ലാസിക് ബൈക്കാണ് പുതുതായി എത്തിയ നോര്‍ട്ടണ്‍ കമ്മാന്‍ഡോ 961 കഫെ റേസര്‍. ക്ലാസിക് കഫെ റേസറുകളുടെ ശൈലിയിയാണ് ബൈക്കിന്.
വട്ടത്തിലുള്ള ഹെഡ്ലാമ്പ്, ചെറിയ വിന്‍ഡ്സ്ക്രീന്‍, ചെത്തി മിനുക്കിയ ഇന്ധനടാങ്ക് എന്നിവ പുതിയ കമ്മാന്ഡോയുടെ ഡിസൈന്‍ വിശേഷങ്ങളാണ്. പിന്‍ഭാഗത്തോട് ചേര്‍ന്ന് പതിപ്പിച്ച നിലയിലാണ് ടെയില്‍ലാമ്പ്.
അലൂമിനിയം ക്ലിപ്-ഓണ്‍ ഹാന്‍ഡില്‍ബാറാണ് ബൈക്കില്‍. കാര്‍ബണ്‍ ഫൈബറിലാണ് മഡ്ഗാര്ഡിന്റെയും വിന്ഡ്സ്ക്രീനിന്റെയും ഒരുക്കം. ബ്രേക്കിംഗിന് വേണ്ടി നാലു പിസ്റ്റണ്‍ ബ്രെമ്പോ കാലിപ്പറുകളോട് കൂടിയ 320 mm ഇരട്ട ഡിസ്ക്കുകളാണ് മുന്നില്‍; പിന്നില്‍ 220 mm ഒറ്റ ഡിസ്കും.
961 സിസി പാരലല്‍ ട്വിന്‍ എയര്‍/ഓയില്‍ കൂള്‍ഡ് എഞ്ചിനിലാണ് നോര്‍ട്ടണ്‍ കമ്മാന്‍ഡോ 961 കഫെ റേസിന്റെ വരവ്. എഞ്ചിന് പരമാവധി 78.9 bhp കരുത്തും 90 Nm torque ഉം സൃഷ്ടിക്കാനാവും.
അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. അലമൂനിയം സ്പോക്ക് റിമ്മുകളാണ് ബൈക്കില്‍. മുന്നില്‍ 43 mm ഒാലിന്സ് യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ ഓലിന്‍സ് ട്വിന്‍ ഷോക്ക് അബ്സോര്‍ബറുകളും സസ്പെന്ഷന് ഒരുക്കും.
നിലവില്‍ ഇന്ത്യയില്‍ കമ്മാന്‍ഡോ 961 കഫെ റേസര്‍ക്ക് എതിരാളികളില്ല. 11.92 ലക്ഷം രൂപ വിലയുള്ള ട്രംയഫ് ത്രക്സ്റ്റണ്‍ ആര് മാത്രമാണ് വിദൂരമായെങ്കിലും പുതിയ നോര്‍ട്ടണ്‍ ബൈക്കിനോട് മത്സരിക്കുക.
2021 ഓടെ രണ്ടായിരം ബൈക്കുകളെ ഇന്ത്യയില്‍ വിറ്റഴിക്കാനുള്ള ലക്ഷ്യത്തിലാണ് നോര്‍ട്ടണ്‍. ഇന്ത്യയ്ക്ക് വേണ്ടി എന്‍ട്രി ലെവല്‍ 650 സിസി ബൈക്കിനെയും പണിപ്പുരയില്‍ നോര്‍ട്ടണ്‍ ഒരുക്കുന്നുണ്ട്.