റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്ററിന് ഓണ്‍റോഡ് വില നാലുലക്ഷം, വിവരങ്ങള്‍ പുറത്ത്
പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 വില്‍പനയ്ക്കു വരിക നാലുലക്ഷം രൂപ മുതല്‍. മോഡലിന്റെ ഓണ്‍റോഡ് വിലയാണിത്. നവംബര്‍ 14 -ന് ഔദ്യോഗികമായി അവതരിക്കുന്ന കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകള്‍ ഇരട്ട സിലിണ്ടര്‍ ശ്രേണിയിലേക്കുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ തിരിച്ചുവരവു കുറിക്കും.

നവംബര്‍ 14 മുതല്‍ പുതിയ 650 സിസി മോഡലുകളുടെ ബുക്കിംഗും കമ്പനി തുടങ്ങും. 5,000 രൂപയാകും ബുക്കിംഗ് തുക. ബുക്ക് ചെയ്യുന്നവര്‍ക്ക് 2019 ജനുവരി ആദ്യവാരം മുതല്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ കൈമാറും. വിപണിയിലെ മറ്റു പാരലല്‍ ട്വിന്‍ മോഡലുകളുമായി താരതമ്യം ചെയ്താല്‍ മത്സരവിലയില്‍ തന്നെയാണ് പുതിയ 650 സിസി 'ബുള്ളറ്റുകള്‍' വില്‍പനയ്ക്കു വരിക.

650 സിസി ഇന്റര്‍സെപ്റ്ററിന് നാലുലക്ഷം രൂപ ഓണ്‍റോഡ് വില (ബെംഗളൂരു) വരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ഡ്രൈവ്‌സ്പാര്‍ക്കിനോടു വെളിപ്പെടുത്തി. നികുതി നിരക്കുകള്‍ മാറ്റി നിര്‍ത്തിയാല്‍ 3.25 ലക്ഷം രൂപയോളം റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്ററിന് ഷോറൂം വില പ്രതീക്ഷിക്കാം.

ഇന്റര്‍സെപ്റ്ററിനെക്കാളും ഒരല്‍പം വിലക്കൂടുതലായിരിക്കും കോണ്‍ടിനന്റല്‍ ജിടി 650 -ക്ക്. 3.40 ലക്ഷം രൂപ ഷോറൂം വില കോണ്‍ടിനന്റല്‍ ജിടി 650 കുറിക്കും. എന്തായാലും ഇന്ത്യയില്‍ വില്‍പനയ്ക്കു വരുന്ന ഏറ്റവും വിലകുറഞ്ഞ പാരലല്‍ ട്വിന്‍ മോഡേണ്‍ ക്ലാസിക് ബൈക്കുകളായി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകള്‍ അറിയപ്പെടും.

റെട്രോ ക്ലാസിക് ഭാവമാണ് ഇരു മോഡലുകളുടെ പ്രധാനാകര്‍ഷണം. ഇതിനകം വിവിധ രാജ്യാന്തര വിപണികളില്‍ ഇരു മോഡലുകളും വില്‍പനയിലുണ്ട്. യൂറോപ്യന്‍ വിപണിയില്‍ 6,200 രൂപയാണ് ഇന്റര്‍സെപ്റ്റര്‍ 650 -ക്ക് വില. അതായത് ഏകദേശം 5.16 ലക്ഷം രൂപ.
Most Read:ഒന്നരലക്ഷം രൂപയ്ക്ക് ജാവ? ലക്ഷ്യം റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി

കോണ്‍ടിനന്റല്‍ ജിടി 650 മോഡലിനാകട്ടെ വില 6,400 രൂപയും (5.33 ലക്ഷം രൂപയോളം). ഇടത്തരം എഞ്ചിന്‍ ശേഷിയുള്ള ബൈക്കുകളിലേക്കുള്ള കമ്പനിയുടെ ചുവടുവെയ്പ്പാണ് ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകള്‍.

ഇരു ബൈക്കുകളിലുമുള്ള 649 സിസി പാരലല്‍ ട്വിന്‍ എഞ്ചിന് 47 bhp കരുത്തും 52 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇരു മോഡലുകളിലും സ്ലിപ്പര്‍ ക്ലച്ച് സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനാണ്.

ഇരട്ട സിലിണ്ടര്‍ എഞ്ചിനായതു കൊണ്ടു ശബ്ദഗാംഭീര്യത ബൈക്കുകള്‍ക്ക് പ്രതീക്ഷിക്കാം. എബിഎസിന്റെ പിന്തുണ ഇരു മോഡലുകള്‍ക്കുമുണ്ടാകും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്സോര്‍ബറുകളുമാണ് ബൈക്കുകളില്‍ സസ്പെന്‍ഷന് വേണ്ടി ഒരുങ്ങുന്നത്.

320 mm ഡിസ്‌ക് മുന്‍ ടയറിലും എബിഎസ് പിന്തുണയോടെയുള്ള 240 mm ഡിസ്‌ക് പിന്‍ ടയറിലും ബ്രേക്കിംഗ് നിറവേറ്റും. സ്റ്റാന്‍ഡേര്‍ഡ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്നു വകഭേദങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്ററിലും കോണ്‍ടിനന്റല്‍ ജിടിയിലും.

നൂതന സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന റോഡ്സ്റ്റര്‍ മോഡലാണ് ഇന്റര്‍സെപ്റ്റര്‍ 650; കോണ്‍ടിനന്റല്‍ ജിടി കഫെ റേസര്‍ പതിപ്പും. ക്ലാസിക് ശൈലിയിലാണ് ഇന്റര്‍സെപ്റ്റര്‍ 650 -യ്ക്ക്. വിപണിയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, ട്രയംഫ് ബോണവില്‍ സ്ട്രീറ്റ് ട്വിന്‍ മോഡലുകളോടാണ് 650 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ മത്സരം.


Click it and Unblock the Notifications








