റോയല്‍ എന്‍ഫീല്‍ഡിന് വേറെ വഴിയില്ല; സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയില്‍ ബുള്ളറ്റ്!

By Dijo Jackson

അങ്ങനെ ഏപ്രില്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ 125 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് എബിഎസ് നിര്‍ബന്ധമായി. റിപ്പോര്‍ട്ടുകള്‍ പ്രകാരം റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റായിരിക്കും എബിഎസോട് കൂടി വിപണിയില്‍ ആദ്യമെത്തുക.

റോയല്‍ എന്‍ഫീല്‍ഡിന് വേറെ വഴിയില്ല; സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയില്‍ ബുള്ളറ്റ്!

ഇനി മുതല്‍ ബുള്ളറ്റില്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാകും. സിംഗിള്‍ ചാനല്‍ എബിഎസാണ് ബുള്ളറ്റില്‍ ഇടംപിടിക്കുക. അതായത് എബിഎസ് സുരക്ഷ ഡിസ്‌ക് ബ്രേക്കുള്ള മുന്‍ചക്രത്തിന് മാത്രമായിരിക്കും.

റോയല്‍ എന്‍ഫീല്‍ഡിന് വേറെ വഴിയില്ല; സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയില്‍ ബുള്ളറ്റ്!

നിരയില്‍ ബുള്ളറ്റ് 350, ബുള്ളറ്റ് 500 മോഡലുകള്‍ക്കാണ് എബിഎസ് ഫീച്ചര്‍ ആദ്യം ലഭിക്കുക. സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഡ്യൂവല്‍ ചാനല്‍ എബിഎസാണ് സിംഗിള്‍ ചാനല്‍ എബിഎസിനെക്കാള്‍ ഗുണം ചെയ്യുക.

റോയല്‍ എന്‍ഫീല്‍ഡിന് വേറെ വഴിയില്ല; സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയില്‍ ബുള്ളറ്റ്!

എന്നാല്‍ ബുള്ളറ്റില്‍ എബിഎസിനെ നല്‍കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ഇത്രയും കാലം മടികാട്ടി. ആഗോള വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് എബിഎസ് ഉണ്ടെന്നതാണ് വിരോധാഭാസം.

റോയല്‍ എന്‍ഫീല്‍ഡിന് വേറെ വഴിയില്ല; സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയില്‍ ബുള്ളറ്റ്!

ഓഫ്‌റോഡര്‍ ഹിമാലയനില്‍ പോലും എബിഎസിനെ നല്‍കാന്‍ ഇന്ത്യയില്‍ കമ്പനി കൂട്ടാക്കിയില്ല. എന്തായാലും പുതിയ കേന്ദ്ര നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ എബിഎസിനെ നല്‍കാതെ റോയല്‍ എന്‍ഫീല്‍ഡിന് വേറെ തരമില്ല.

റോയല്‍ എന്‍ഫീല്‍ഡിന് വേറെ വഴിയില്ല; സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയില്‍ ബുള്ളറ്റ്!

പൊതുവെ ബുള്ളറ്റുകള്‍ക്ക് ഭാരം കൂടുതലാണ്. എബിഎസ് സുരക്ഷയുടെ സാന്നിധ്യം ബുള്ളറ്റ് മോഡലുകളുടെ ബ്രേക്കിംഗ് മികവ് വര്‍ധിപ്പിക്കും.

റോയല്‍ എന്‍ഫീല്‍ഡിന് വേറെ വഴിയില്ല; സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയില്‍ ബുള്ളറ്റ്!

റോയല്‍ എന്‍ഫീല്‍ഡ് എന്തുകൊണ്ടു സിംഗിള്‍ ചാനല്‍ എബിഎസ് തെരഞ്ഞെടുത്തു എന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളു, ചെലവ് കുറയ്ക്കണം.

റോയല്‍ എന്‍ഫീല്‍ഡിന് വേറെ വഴിയില്ല; സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയില്‍ ബുള്ളറ്റ്!

ഡ്യൂവല്‍ ചാനല്‍ എബിഎസിനെക്കാളും ചെലവ് കുറവാണ് സിംഗിള്‍ ചാനല്‍ എബിഎസിന്. പുതിയ നിര്‍ദ്ദേശപ്രകാരം ബൈക്കുകള്‍ക്ക് സിംഗിള്‍ ചാനല്‍ എബിഎസ് മതിയാകും.

റോയല്‍ എന്‍ഫീല്‍ഡിന് വേറെ വഴിയില്ല; സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയില്‍ ബുള്ളറ്റ്!

സിംഗിള്‍ ചാനല്‍ എബിഎസ് ആയത് കൊണ്ടു തന്നെ വിലയില്‍ കാര്യമായ വര്‍ധനവും കമ്പനി രേഖപ്പെടുത്തേണ്ടി വരില്ല. പതിനായിരം മുതല്‍ പന്ത്രണ്ടായിരം രൂപ വരെ വിലവര്‍ധനവ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് എബിഎസില്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.

റോയല്‍ എന്‍ഫീല്‍ഡിന് വേറെ വഴിയില്ല; സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയില്‍ ബുള്ളറ്റ്!

ഏപ്രില്‍ രണ്ടാം പകുതിയോടെ തന്നെ എബിഎസ് ബുള്ളറ്റ് വിപണിയില്‍ എത്തുമെന്നാണ് സൂചന. ബുള്ളറ്റിന് പിന്നാലെ ഹിമാലയനിലും എബിഎസ് ഫീച്ചറിനെ കമ്പനി നല്‍കും.

റോയല്‍ എന്‍ഫീല്‍ഡിന് വേറെ വഴിയില്ല; സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയില്‍ ബുള്ളറ്റ്!

രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന ഹിമാലയന് ഡ്യൂവല്‍ ചാനല്‍ എബിഎസാണുള്ളത്. ഹിമാലയന്റെ ഇന്ത്യന്‍ പതിപ്പിലും ഡ്യൂവല്‍ ചാനല്‍ എബിഎസിനെ തന്നെയാകും കമ്പനി ഒരുക്കുക.

റോയല്‍ എന്‍ഫീല്‍ഡിന് വേറെ വഴിയില്ല; സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയില്‍ ബുള്ളറ്റ്!

ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 650 സിസി ഇരട്ട സഹോദരങ്ങള്‍ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഡ്യൂവല്‍ ചാനല്‍ എബിഎസ് ഇടംപിടിക്കും.

Source: CarBlogIndia

റോയല്‍ എന്‍ഫീല്‍ഡ് തെരഞ്ഞെടുക്കാതിരിക്കാനുള്ള പ്രധാന കാരണങ്ങള്‍ —

റോയല്‍ എന്‍ഫീല്‍ഡ് തെരഞ്ഞെടുക്കാതിരിക്കാനുള്ള പ്രധാന കാരണങ്ങള്‍ —

വിട്ടുമാറാത്ത പ്രശ്‌നങ്ങള്‍

നിനച്ചിരിക്കാതെയുള്ള ബ്രേക്ക് ഡൗണുകള്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ 'വിശേഷങ്ങളില്‍' ഒന്നാണ്. പുത്തന്‍ മോഡലുകളുടെ വിശ്വാസ്യയത വര്‍ധിപ്പിക്കുന്നതില്‍ കമ്പനി വിജയിക്കുന്നുണ്ടെങ്കിലും വിപണിയിലെ മറ്റ് അവതാരങ്ങള്‍ക്ക് മുമ്പില്‍ ബുള്ളറ്റുകള്‍ ബഹുദൂരം പിന്നിലാണ്.

റോയല്‍ എന്‍ഫീല്‍ഡ് തെരഞ്ഞെടുക്കാതിരിക്കാനുള്ള പ്രധാന കാരണങ്ങള്‍ —

ഗരാജിലെ സ്ഥിരം അതിഥിയാണ് റോയല്‍ എന്‍ഫീല്‍ഡുകള്‍ എന്ന പരിഹാസം ഇന്നും ശക്തമാണ്. എഞ്ചിന്‍ ഓയില്‍/ഗിയര്‍ ബോക്‌സ് ഓയില്‍ ചോര്‍ച്ച, ഇന്‍ഡിക്കേറ്റര്‍ പ്രശ്‌നങ്ങള്‍, ഇടവേളകളില്‍ തകരുന്ന ബ്രേക്ക് ഷൂ - പ്രശ്‌നങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നു.

റോയല്‍ എന്‍ഫീല്‍ഡ് തെരഞ്ഞെടുക്കാതിരിക്കാനുള്ള പ്രധാന കാരണങ്ങള്‍ —

വൈബ്രേഷന്‍

വൈബ്രേഷന്‍ റോയല്‍ എന്‍ഫീല്‍ഡുകളുടെ സവിശേഷതയാണെന്ന് ഒരുപക്ഷെ ആരാധകര്‍ പറഞ്ഞേക്കാം. എന്നാല്‍ ഇതും റോയല്‍ എന്‍ഫീല്‍ഡുകളുടെ വലിയ പോരായ്മയാണ്.

റോയല്‍ എന്‍ഫീല്‍ഡ് തെരഞ്ഞെടുക്കാതിരിക്കാനുള്ള പ്രധാന കാരണങ്ങള്‍ —

90 കിലോമീറ്റര്‍ വേഗത പിന്നിടുമ്പോള്‍ തന്നെ ബുള്ളറ്റില്‍ വൈബ്രേഷന്‍ തലപൊക്കും. വേഗത കൂടുന്തോറും വൈബ്രേഷനും കൂടും.

റോയല്‍ എന്‍ഫീല്‍ഡ് തെരഞ്ഞെടുക്കാതിരിക്കാനുള്ള പ്രധാന കാരണങ്ങള്‍ —

പണത്തിനൊത്ത മൂല്യം ലഭിക്കില്ല

പണത്തിനൊത്ത മൂല്യം റോയല്‍ എന്‍ഫീല്‍ഡ് കാഴ്ചവെക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ഒരു ലക്ഷം രൂപയ്ക്ക് മേലെ നല്‍കി വാങ്ങുന്ന ക്ലാസിക് 350 യില്‍ അടിസ്ഥാന ഫീച്ചറുകള്‍ മാത്രമാണ് ലഭിക്കുക.

റോയല്‍ എന്‍ഫീല്‍ഡ് തെരഞ്ഞെടുക്കാതിരിക്കാനുള്ള പ്രധാന കാരണങ്ങള്‍ —

സ്പീഡോമീറ്റര്‍, amp മീറ്റര്‍, ഓഡോ മീറ്റര്‍ എന്നിവയാണ് എന്‍ഫീല്‍ഡില്‍ എടുത്തു പറയാവുന്ന 'വിശേഷങ്ങള്‍'. അടിസ്ഥാന ആവശ്യമായ ഫ്യൂവല്‍ മീറ്ററുകളും പോലും ബുള്ളറ്റുകള്‍ക്ക് ഇല്ല.

റോയല്‍ എന്‍ഫീല്‍ഡ് തെരഞ്ഞെടുക്കാതിരിക്കാനുള്ള പ്രധാന കാരണങ്ങള്‍ —

മത്സരത്തിനൊത്ത് ആധുനിക ഫീച്ചറുകള്‍ ലഭ്യമാക്കുന്നതില്‍ റോയല്‍ എന്‍ഫീല്‍ഡ് ഇന്നും ഒരു പരാജയമാണ്!

Most Read Articles

Malayalam
കൂടുതല്‍... #royal enfield
English summary
Royal Enfield Bullet To Get Single-Channel ABS. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X