ബുള്ളറ്റ് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, കാത്തിരിക്കാം ഓഗസ്റ്റ് 28 വരെ

By Dijo Jackson

പുതിയ ബുള്ളറ്റ് വാങ്ങാന്‍ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; കാത്തിരിക്കാം ഓഗസ്റ്റ് 28 വരെ. എബിഎസ് സുരക്ഷയോടുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 മോഡലുകള്‍ ഓഗസ്റ്റ് 28 മുതല്‍ വിപണിയില്‍ വില്‍പനയ്‌ക്കെത്തുമെന്ന് റിപ്പോര്‍ട്ട്. 350 സിസി മോഡലുകള്‍ക്ക് മുഴുവന്‍ ഇരട്ട ചാനല്‍ എബിഎസ് സുരക്ഷ റോയല്‍ എന്‍ഫീല്‍ഡ് നല്‍കും. ക്ലാസിക് 350, ബുള്ളറ്റ് 350, ബുള്ളറ്റ് ES എന്നീ മോഡലുകളാണ് 350 സിസി നിരയിലുള്ളത്.

ബുള്ളറ്റ് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, കാത്തിരിക്കാം ഓഗസ്റ്റ് 28 വരെ

എബിഎസിന് പുറമെ പുതിയ നിറപതിപ്പുകളും ബൈക്കുകള്‍ക്ക് ലഭിക്കുമെന്ന് പുറത്തുവന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. പുത്തന്‍ മാറ്റ് നിറങ്ങളായിരിക്കും എബിഎസ് സുരക്ഷയുള്ള ബുള്ളറ്റ് മോഡലുകള്‍ക്ക് ലഭിക്കുക. പതിവു ക്രോം ശൈലി ബൈക്കുകളില്‍ നന്നെ കുറയും.

ബുള്ളറ്റ് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, കാത്തിരിക്കാം ഓഗസ്റ്റ് 28 വരെ

ഹെഡ്‌ലാമ്പ് കവചത്തിനും എക്‌സ്‌ഹോസ്റ്റ് മഫ്‌ളറിനും കറുപ്പായിരിക്കും പശ്ചാത്തലം. ലിമിറ്റഡ് എഡിഷന്‍ പെഗാസസ് മോഡലുകള്‍ അനുകരിച്ചുള്ള നമ്പറുകള്‍ ഇന്ധനടാങ്കില്‍ കാണാം. ഓറഞ്ച്, പച്ച പ്രതലങ്ങളില്‍ '49' എന്നു കുറിച്ചു ശൈലിയും പുതിയ 350 ബുള്ളറ്റുകളുടെ ഡിസൈന്‍ സവിശേഷതയാണ്.

ബുള്ളറ്റ് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, കാത്തിരിക്കാം ഓഗസ്റ്റ് 28 വരെ

ഇന്ത്യയില്‍ ആന്റി - ലോക്ക് ബ്രേക്കിംഗ് സുരക്ഷ ലഭിക്കുന്ന ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളായി പുതിയ ക്ലാസിക് നിര അറിയപ്പെടും. കാലങ്ങളായി മോഡലുകള്‍ക്ക് എബിഎസ് സുരക്ഷ നല്‍കാന്‍ മടിച്ചുനില്‍ക്കുകയായിരുന്നു റോയല്‍ എന്‍ഫീല്‍ഡ്.

ബുള്ളറ്റ് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, കാത്തിരിക്കാം ഓഗസ്റ്റ് 28 വരെ

എന്നാല്‍ വിദേശരാജ്യങ്ങളിലേക്ക് നിര്‍മ്മിക്കുന്ന മോഡലുകള്‍ക്ക് മുഴുവന്‍ എബിഎസ് സുരക്ഷ കമ്പനി ഉറപ്പാക്കുന്നുണ്ടുതാനും. 2019 ഏപ്രിലിനകം 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് സുരക്ഷ കര്‍ശനമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തിലാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ വീണ്ടുവിചാരം.

ബുള്ളറ്റ് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, കാത്തിരിക്കാം ഓഗസ്റ്റ് 28 വരെ

കയറ്റുമതി മോഡലുകള്‍ക്ക് എബിഎസ് സുരക്ഷ നല്‍കുന്നതിനാല്‍ ഇന്ത്യന്‍ പതിപ്പുകള്‍ക്ക് എബിഎസ് ഘടിപ്പിക്കാന്‍ കമ്പനിക്ക് ഏറെ പ്രയാസമില്ല.

ബുള്ളറ്റ് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, കാത്തിരിക്കാം ഓഗസ്റ്റ് 28 വരെ

മോഡലുകള്‍ക്ക് ഇരട്ട ചാനല്‍ എബിഎസ് നല്‍കാന്‍ കമ്പനി താത്പര്യം കാട്ടുന്നത് പ്രശംസനീയം തന്നെ. ഇരട്ട ചാനല്‍ സംവിധാനത്തില്‍ ഇരു ടയറുകളിലും വ്യത്യസ്ത സെന്‍സറുകളാണ് ഇടംപിടിക്കുക.

ബുള്ളറ്റ് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, കാത്തിരിക്കാം ഓഗസ്റ്റ് 28 വരെ

ഇക്കാരണത്താല്‍ അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്യുമ്പോള്‍ ടയറുകള്‍ ലോക്ക് ചെയ്യപ്പെടാതെ ഫലപ്രദമായി സുരക്ഷാ മുന്‍കരുതലുകളെടുക്കാന്‍ എബിഎസ് സംവിധാനത്തിന് കഴിയും.

ബുള്ളറ്റ് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, കാത്തിരിക്കാം ഓഗസ്റ്റ് 28 വരെ

നിലവില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 -യ്ക്കാണ് ഇന്ത്യയില്‍ ആവശ്യക്കാര്‍ കൂടുതല്‍. പ്രതിമാസം 35,000 യൂണിറ്റ് വില്‍പന മുടക്കംവരുത്താതെ ക്ലാസിക് 350 കുറിക്കുന്നുണ്ട്.

ബുള്ളറ്റ് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, കാത്തിരിക്കാം ഓഗസ്റ്റ് 28 വരെ

പുതിയ എബിഎസ് സുരക്ഷ കൂടി ബൈക്കിന് ലഭിക്കുന്നതോടെ വില്‍പന ഉയരുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം എബിഎസ് സുരക്ഷ ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ മോഡലുകള്‍ക്ക് വില കൂടാനുള്ള സാധ്യതയുണ്ട്. മറ്റു മാറ്റങ്ങളൊന്നും വരാന്‍ പോകുന്ന ബൈക്കുകളില്‍ പ്രതീക്ഷിക്കേണ്ടതില്ല.

ബുള്ളറ്റ് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, കാത്തിരിക്കാം ഓഗസ്റ്റ് 28 വരെ

നിലവിലുള്ള 346 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തന്നെ 350 ബുള്ളറ്റുകളില്‍ തുടരും. എഞ്ചിന്‍ സൃഷ്ടിക്കുക 19.8 bhp കരുത്തും 28 Nm torque ഉം. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ ചക്രത്തിലെത്തുക.

ബുള്ളറ്റ് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, കാത്തിരിക്കാം ഓഗസ്റ്റ് 28 വരെ

ഘടകങ്ങളിലോ മെക്കാനിക്കല്‍ വിഭാഗത്തിലോ തെല്ലും മാറ്റങ്ങളുണ്ടാകില്ല. ഒരുപക്ഷെ പിന്‍ ഡിസ്‌ക് ബ്രേക്കിനെ കൂടി ക്ലാസിക് നിരയ്ക്ക് കമ്പനി നല്‍കിയേക്കും.

ബുള്ളറ്റ് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, കാത്തിരിക്കാം ഓഗസ്റ്റ് 28 വരെ

പതിനായിരം മുതല്‍ പന്ത്രണ്ടായിരം രൂപ വരെ റോയല്‍ എന്‍ഫീല്‍ഡ് എബിഎസ് മോഡലുകള്‍ക്ക് വില ഉയരുമെന്ന് കരുതുന്നതില്‍ തെറ്റില്ല. മോഡലുകളുടെ പ്രചാരത്തെ ബാധിക്കാത്ത രീതിയിലുള്ള വില കുറിക്കാനായിരിക്കും കമ്പനിയും ശ്രമിക്കുക.

Source: TeamBHP

Most Read Articles

Malayalam
കൂടുതല്‍... #royal enfield
English summary
Royal Enfield Classic 350, Bullet 350 And Bullet ES To Get ABS. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X