ഒടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 റെഡിച്ച് റെഡിനും റിയര്‍ ഡിസ്‌ക് ബ്രേക്ക്

By Dijo Jackson

ക്ലാസിക് 350 റെഡിച്ച് റെഡ് പതിപ്പില്‍ റിയര്‍ ഡിസ്‌ക് ബ്രേക്ക് റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചു. റിയര്‍ ഡിസ്‌ക് ബ്രേക്കുള്ള റെഡിച്ച് റെഡ് ക്ലാസിക് 350 മോഡലിന് വില 1.47 ലക്ഷം രൂപ (എക്‌സ്‌ഷോറൂം ദില്ലി). ഇതുവരെ ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ് മോഡലില്‍ മാത്രമായിരുന്നു റിയര്‍ ഡിസ്‌ക് ബ്രേക്കിനെ കമ്പനി നല്‍കിയിരുന്നത്.

ഒടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 റെഡിച്ച് റെഡിനും റിയര്‍ ഡിസ്‌ക് ബ്രേക്ക്

റിയര്‍ ഡിസ്‌ക് ബ്രേക്ക് അവതരിപ്പിച്ചെങ്കിലും മോഡലുകളില്‍ എബിഎസ് ഫീച്ചര്‍ നല്‍കാന്‍ കമ്പനി ഇപ്പോഴും കൂട്ടാക്കിയിട്ടില്ല. എന്നാല്‍ എബിഎസ് സുരക്ഷ കര്‍ശനമായ സാഹചര്യമാണിപ്പോള്‍. നിലവില്‍ വില്‍പനയിലുള്ള മോഡലുകള്‍ക്ക് 2019 ഏപ്രിലിനകം കമ്പനി എബിഎസ് ലഭ്യമാക്കണം.

ഒടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 റെഡിച്ച് റെഡിനും റിയര്‍ ഡിസ്‌ക് ബ്രേക്ക്

റിയര്‍ ഡിസ്‌ക് ബ്രേക്കിന് പുറമെ ക്ലാസിക് 350 റെഡിച്ച് റെഡ് മോഡലിന്റെ സ്വിങ്ങ് ആമിലും റോയല്‍ എന്‍ഫീല്‍ഡ് മാറ്റങ്ങള്‍ വരുത്തി. റിയര്‍ ഡിസ്‌ക് ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടിയാണിത്. 240 mm ഡിസ്‌കാണ് മോഡലിന് പിന്നില്‍. നിലവിലുള്ള 2800 mm സ്റ്റാന്‍ഡേര്‍ഡ് ഡിസ്‌ക് മുന്നില്‍ തുടരും.

ഒടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 റെഡിച്ച് റെഡിനും റിയര്‍ ഡിസ്‌ക് ബ്രേക്ക്

റിയര്‍ ഡിസ്‌ക് ബ്രേക്ക് ഒരുങ്ങിയ പശ്ചാത്തലത്തില്‍ റെഡിച്ച് ക്ലാസിക് 350 മോഡലില്‍ റോയല്‍ എന്‍ഫീല്‍ഡ് കൂട്ടിയത് എണ്ണായിരം രൂപ. 346 സിസി എഞ്ചിനിലാണ് ക്ലാസിക് 350 നിരയുടെ ഒരുക്കം. 19.8 bhp കരുത്തും 28 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്.

ഒടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 റെഡിച്ച് റെഡിനും റിയര്‍ ഡിസ്‌ക് ബ്രേക്ക്

അതേസമയം റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ് മോഡലിനാണ് വിപണിയില്‍ ഏറ്റവുമധികം പ്രചാരം. ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ബുള്ളറ്റും ഇതുതന്നെ. 1,59,677 രൂപയാണ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയുടെ എക്സ്ഷോറൂം വില.

ഒടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 റെഡിച്ച് റെഡിനും റിയര്‍ ഡിസ്‌ക് ബ്രേക്ക്

മാറ്റ് നിറം, ഒപ്പം ടാന്‍ സീറ്റും ശ്രദ്ധയാകര്‍ഷിക്കും. മാറ്റം അനിവാര്യമെന്ന് വിപണി വിധിയെഴുതിയപ്പോള്‍ പുതിയ സ്വിംഗ്ആമും പിന്‍ ഡിസ്‌ക്ബ്രേക്കും ഗണ്‍മെറ്റല്‍ ഗ്രെയില്‍ ഇടംപിടിച്ചു. ബുള്ളറ്റുകളുടെ ആധുനിക മുഖമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ്ക്കുള്ള വിശേഷണം. ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ —

ഒടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 റെഡിച്ച് റെഡിനും റിയര്‍ ഡിസ്‌ക് ബ്രേക്ക്

കരുത്ത് 346 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍. പരമാവധി 4,000 rpm ല്‍ 28 Nm torque ഉം 5,250 rpm ല്‍ 19.8 bhp കരുത്തും എഞ്ചിന്‍ സൃഷ്ടിക്കും. ഗിയര്‍ബോക്‌സ് അഞ്ചു സ്പീഡ്. ക്രൂയിസറെന്നന പേര് ക്ലാസിക് 350 -യ്ക്ക് ഉണ്ടെങ്കിലും പെര്‍ഫോര്‍മന്‍സല്ല ഗണ്‍മെറ്റല്‍ ഗ്രെയുടെ ലക്ഷ്യം.

ഒടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 റെഡിച്ച് റെഡിനും റിയര്‍ ഡിസ്‌ക് ബ്രേക്ക്

പരമാവധി വേഗത മണിക്കൂറില്‍ 130 കിലോമീറ്റര്‍. പൂജ്യത്തില്‍ നിന്നും അറുപതു കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ ബൈക്കിന് അഞ്ചു സെക്കന്‍ഡുകള്‍ മതി. ARAI പരീക്ഷയില്‍ 37 കിലോമീറ്റര്‍ ഇന്ധനക്ഷമതയോടെയാണ് ഗണ്‍മെറ്റല്‍ ക്ലാസിക് 350 പാസായത്.

ഒടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 റെഡിച്ച് റെഡിനും റിയര്‍ ഡിസ്‌ക് ബ്രേക്ക്

ഇന്ധനശേഷി 13.5 ലിറ്റര്‍. ദീര്‍ഘദൂര റോഡ് യാത്രകള്‍ക്ക് ഇതു ധാരാളം. ഭാരം 192 കിലോയും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് (280/240 mm) ഒരുങ്ങുന്ന ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 പതിപ്പാണ് ഗണ്‍മെറ്റല്‍ ഗ്രെയ്.

ഒടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 റെഡിച്ച് റെഡിനും റിയര്‍ ഡിസ്‌ക് ബ്രേക്ക്

90/90 R19, 110/90 R18 എന്നിങ്ങനെയാണ് മുന്‍ പിന്‍ ടയറുകളുടെ അളവ്. തണ്ടര്‍ബേര്‍ഡില്‍ നിന്നും കടമെടുത്ത സ്വിങ്ങ്ആമാണ് ഗണ്‍മെറ്റല്‍ ക്ലാസിക് 350 -യില്‍. എബിഎസ് സ്ഥാപിക്കാന്‍ അനുയോജ്യമായ ഘടനയാണ് സ്വിങ്ങ്ആമിന്.

ഒടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 റെഡിച്ച് റെഡിനും റിയര്‍ ഡിസ്‌ക് ബ്രേക്ക്

വീല്‍ബേസ് 1,370 mm. 135 mm ഗ്രൗണ്ട് ക്ലിയറന്‍സിന്റെ അടിസ്ഥാനത്തില്‍ തരക്കേടില്ലാത്ത റൈഡിംഗ് മോഡല്‍ കാഴ്ചവെക്കും. അയ്യായിരം രൂപയാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഗണ്‍മെറ്റല്‍ ഗ്രെയ് ക്ലാസിക് 350 -യുടെ ബുക്കിംഗ് തുക.

ഒടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 റെഡിച്ച് റെഡിനും റിയര്‍ ഡിസ്‌ക് ബ്രേക്ക്

ബുക്ക് ചെയ്താല്‍ 75 ദിവസം കഴിഞ്ഞാകും മോഡൽ ലഭിക്കുക. ഡീലര്‍ഷിപ്പ് അടിസ്ഥാനത്തില്‍ കാത്തിരിപ്പു കാലാവധി കുറയാം, കൂടാം.

Most Read Articles

Malayalam
കൂടുതല്‍... #royal enfield
English summary
Royal Enfield Classic 350 With Rear Disc Brakes On Redditch Edition. Read in Malayalam.
Story first published: Wednesday, June 6, 2018, 12:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X