ക്ലാസിക് 500 പെഗാസസ് — ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 'പട്ടാള ബൈക്ക്'

By Dijo Jackson

ലിമിറ്റഡ് എഡിഷന്‍ 'ക്ലാസിക് 500 പെഗാസസ്' മോട്ടോര്‍സൈക്കിളുമായി റോയല്‍ എന്‍ഫീല്‍ഡ്. യുകെയില്‍ നടന്ന ചടങ്ങില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് ഔദ്യോഗികമായി അവതരിച്ചു. ആകെമൊത്തം ആയിരം ലിമിറ്റഡ് എഡിഷന്‍ പെഗാസസുകളെ മാത്രമെ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിക്കുകയുള്ളു. ഇതില്‍ 250 പെഗാസസ് എഡിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും; 190 എണ്ണം ബ്രിട്ടണിലും.

ക്ലാസിക് 500 പെഗാസസ് — ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 'പട്ടാള ബൈക്ക്'

രണ്ടാം ലോകമഹായുദ്ധകാലത്ത് ബിട്ടീഷ് പാരാട്രൂപ് സംഘം ഉപയോഗിച്ച 'ഫ്‌ളയിംഗ് ഫ്‌ളീ' (RE/WD ഫ്‌ളയിംഗ് ഫ്‌ളീ 125) മോട്ടോര്‍സൈക്കിളാണ് ലിമിറ്റഡ് എഡിഷന്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസിന് പ്രചോദനം.

ക്ലാസിക് 500 പെഗാസസ് — ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 'പട്ടാള ബൈക്ക്'

യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വെസ്റ്റ്‌വുഡിലെ ഭൂഗര്‍ഭനിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നായിരുന്നു 'ഫ്‌ളയിംഗ് ഫ്‌ളീ' മോട്ടോര്‍സൈക്കിളുകളെ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിച്ചു നല്‍കിയിരുന്നത്. ഭാരം തീരെ കുറവായതു കൊണ്ടു വിമാനത്തില്‍ നിന്നും ഈ മോട്ടോര്‍സൈക്കിളുകള്‍ക്ക് ഒപ്പമാണ് ബ്രീട്ടിഷ് സൈനികര്‍ തന്ത്രപ്രധാന മേഖലകളില്‍ ചെന്നിറങ്ങിയിരുന്നതും.

ക്ലാസിക് 500 പെഗാസസ് — ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 'പട്ടാള ബൈക്ക്'

4,999 പൗണ്ടാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസിന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. ഇന്ത്യന്‍ വിപണിയില്‍ മോട്ടോര്‍സൈക്കിളിന് നാലര ലക്ഷം രൂപയ്ക്ക് മേലെ വില രേഖപ്പെടുത്തും. ജൂലായ് മാസം മുതല്‍ ലിമിറ്റഡ് എഡിഷന്‍ പെഗാസസ് ബുക്കിംഗ് റോയല്‍ എന്‍ഫീല്‍ഡ് ആരംഭിക്കും.

ക്ലാസിക് 500 പെഗാസസ് — ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 'പട്ടാള ബൈക്ക്'

മോട്ടോര്‍സൈക്കിള്‍ വരിക രണ്ടു നിറങ്ങളില്‍ മാത്രം; സര്‍വീസ് ബ്രൗണ്‍, ഒലീവ് ഡ്രാബ് ഗ്രീന്‍ നിറങ്ങളില്‍ പെഗാസസ് അണിനിരക്കും. അതേസമയം സര്‍വീസ് ബ്രൗണ്‍ നിറത്തില്‍ മാത്രമായിരിക്കും ക്ലാസിക് 500 പെഗാസസ് ഇന്ത്യന്‍ മണ്ണില്‍ വില്‍പനയ്ക്ക് എത്തുക.

ക്ലാസിക് 500 പെഗാസസ് — ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 'പട്ടാള ബൈക്ക്'

രണ്ടാം ലോകമഹായുദ്ധകാലത്ത് സേവനമനുഷ്ടിച്ച '250 ബറ്റാലിയന്‍ എയര്‍ബോണ്‍ ലൈറ്റ് കമ്പനി'യുടെ സ്മരണാര്‍ത്ഥം പെഗാസസിന്റെ ഇന്ധനടാങ്കില്‍ പ്രത്യേക സീരിയല്‍ നമ്പര്‍ കമ്പനി കുറിച്ചിട്ടുണ്ട്. മറൂണ്‍, ബ്ലൂ നിറങ്ങളില്‍ ഒരുങ്ങിയ പെഗാസസ് എബ്ലവും ഇന്ധനടാങ്കില്‍ ഇടംപിടിക്കുന്നു.

ക്ലാസിക് 500 പെഗാസസ് — ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 'പട്ടാള ബൈക്ക്'

ഇതിനെല്ലാം പുറമെ ബാറ്ററി ബോക്‌സില്‍ പതിപ്പിച്ച 'മെയ്ഡ് ലൈക്ക് എ ഗണ്‍, ഗോസ് ലൈക്ക് എ ബുള്ളറ്റ്' എന്ന ടാഗ്‌ലൈന്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രൗഢ പാരമ്പര്യം തൊട്ടുണര്‍ത്തുകയാണ്. തോക്കില്‍ നിന്നു തെറിക്കുന്ന തിര പോലെ കുതിക്കുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്കുള്ള കമ്പനിയുടെ വിശേഷണം.

ക്ലാസിക് 500 പെഗാസസ് — ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 'പട്ടാള ബൈക്ക്'

പട്ടാളശൈലിയിലുള്ള ക്യാന്‍വാസ് പാരിയറുകള്‍ പൊഗസസ് എഡിഷനില്‍ പ്രത്യേകം എടുത്തുപറയണം. എയര്‍ഫില്‍ട്ടറിനെ വരിഞ്ഞുമുറുക്കിയ തുകല്‍വാറും പിച്ചളയില്‍ തീര്‍ത്ത ബക്കിളും മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ സവിശേഷതയാണ്.

ക്ലാസിക് 500 പെഗാസസ് — ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 'പട്ടാള ബൈക്ക്'

കറുത്ത നിറത്തിലുള്ള സൈലന്‍സറും, റിമ്മും പൊഗസസില്‍ ശ്രദ്ധയാകര്‍ഷിക്കും. ഹെഡ്‌ലാമ്പിനു ചുറ്റുമുള്ള ഘടനയ്ക്കും നിറം കറുപ്പ് തന്നെ. എഞ്ചിനില്‍ മാറ്റങ്ങളില്ലെന്നാണ് വിവരം. 499 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ക്ലാസിക് 500 -ല്‍.

ക്ലാസിക് 500 പെഗാസസ് — ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 'പട്ടാള ബൈക്ക്'

എഞ്ചിന് 5,250 rpm -ല്‍ 27.2 bhp കരുത്തും 4,000 rpm -ല്‍ 41.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. പെഗാസസിന്റെ ഷാസി, ബ്രേക്ക്, ഹാന്‍ഡില്‍ബാര്‍ എന്നിവയിലും റോയല്‍ എന്‍ഫീല്‍ഡ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

ക്ലാസിക് 500 പെഗാസസ് — ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 'പട്ടാള ബൈക്ക്'

194 കിലോയാണ് ക്ലാസിക് 500 പെഗാസസിന് ഭാരം. ഇന്ത്യയ്ക്കും ബ്രിട്ടണിനും പുറമെ അമേരിക്കയിലും ഓസ്‌ട്രേലിയയിലും ലിമിറ്റഡ് എഡിഷന്‍ ക്ലാസിക് 500 പൊഗസസ് വില്‍പനയ്ക്ക് എത്തും.

More from DriveSpark

Article Published On: Tuesday, May 22, 2018, 15:08 [IST]
English summary
Royal Enfield Pegasus Classic 500 Launched. Read in Malayalam.
കൂടുതല്‍... #royal enfield
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X