തലയെടുപ്പോടെ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്നല്‍സ് 350, വില 1.62 ലക്ഷം

By Dijo Jackson

പുതിയ ബുള്ളറ്റുമായി റോയല്‍ എന്‍ഫീല്‍ഡ്. 'ക്ലാസിക് സിഗ്നല്‍സ് 350' എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 1.62 ലക്ഷം രൂപയാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്നല്‍സ് എഡിഷന് വിപണിയില്‍ വില. പുത്തന്‍ നിറപതിപ്പുകളും വൈവിധ്യമാര്‍ന്ന ആക്‌സസറി നിരയുമാണ് പുതിയ ബുള്ളറ്റ് എഡിഷന്റെ പ്രധാന വിശേഷങ്ങള്‍.

തലയെടുപ്പോടെ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്നല്‍സ് 350, വില 1.62 ലക്ഷം

ഇന്ത്യന്‍ പ്രതിരോധ സേനയുമായി റോയല്‍ എന്‍ഫീല്‍ഡ് പുലര്‍ത്തുന്ന ദീര്‍ഘകാലബന്ധം ഓര്‍മ്മപ്പെടുത്തിയാണ് ക്ലാസിക് സിഗ്നല്‍സ് 350 എഡിഷന്റെ ഒരുക്കം. ഒരുമാസത്തിനകം പുതിയ ബുള്ളറ്റ് മോഡലുകള്‍ ഷോറൂമുകളില്‍ വില്‍പനയ്‌ക്കെത്തും.

തലയെടുപ്പോടെ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്നല്‍സ് 350, വില 1.62 ലക്ഷം

എല്ലാ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളും ക്ലാസിക് സിഗ്നല്‍സ് 350 എഡിഷന്‍ ബുക്കിംഗ് സ്വീകരിക്കും. സ്റ്റാന്‍ഡേര്‍ഡ് 350 മോഡലുകളെക്കാൾ 15,000 രൂപയോളം പുതിയ മോഡലിന് കൂടുതലുണ്ട്.

തലയെടുപ്പോടെ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്നല്‍സ് 350, വില 1.62 ലക്ഷം

കമ്പനി അടുത്തിടെ അവതരിപ്പിച്ച ലിമിറ്റഡ് എഡിഷന്‍ പെഗാസസ് പുതിയ ക്ലാസിക് സിഗ്നല്‍സിന് പ്രചോദനമായെന്നുവേണം പറയാന്‍. എയര്‍ബോണ്‍ ബ്ലൂ, സ്‌റ്റോംറൈഡര്‍ സാന്‍ഡ് എന്നീ പുതിയ രണ്ടുനിറങ്ങളിലാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്നല്‍സ് 350 ലഭ്യമാവുക.

തലയെടുപ്പോടെ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്നല്‍സ് 350, വില 1.62 ലക്ഷം

ഇതില്‍ സ്റ്റോംറൈഡര്‍ സാന്‍ഡ് നിറപതിപ്പ് നിലവില്‍ വില്‍നയിലുള്ള ഡെസേര്‍ട്ട് സ്റ്റോം മോഡലിനോടു സാമ്യത പുലര്‍ത്തുന്നു. ഇന്ധനടാങ്കില്‍ കുറിച്ച പ്രത്യേക നമ്പറുകള്‍ ക്ലാസിക് സിഗ്നല്‍സ് 350 എഡിഷന്റെ പ്രത്യേകതയാണ്.

തലയെടുപ്പോടെ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്നല്‍സ് 350, വില 1.62 ലക്ഷം

മോഡലിന്റെ പ്രൊഡക്ഷന്‍ നമ്പറാണിത് സൂചിപ്പിക്കുന്നത്. എഞ്ചിനും, ചക്രങ്ങള്‍ക്കും സൈലന്‍സറിനും കറുപ്പാണ് പശ്ചാത്തലം. ഇരുണ്ട ടാന്‍ സീറ്റ് മോഡലിന് പ്രൗഢ പരിവേഷം സമര്‍പ്പിക്കുന്നു.

തലയെടുപ്പോടെ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്നല്‍സ് 350, വില 1.62 ലക്ഷം

ഇരട്ട ചാനല്‍ എബിഎസ് പിന്തുണയോടെയാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്നല്‍സ് 350 വില്‍പനയ്‌ക്കെത്തുന്നത്. അപ്രതീക്ഷിത ബ്രേക്കിംഗ് വേളയില്‍ ടയറുകള്‍ തെന്നിമാറാതെ നിയന്ത്രണം ഉറപ്പുവരുത്താന്‍ ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനം ഇടപെടും.

തലയെടുപ്പോടെ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്നല്‍സ് 350, വില 1.62 ലക്ഷം

പുതിയ എഡിഷനില്‍ നിലവിലുള്ള 346 സിസി എഞ്ചിന്‍ തന്നെയാണ് തുടരുന്നത്. എയര്‍ കൂളിംഗ് പിന്‍ബലത്തിലുള്ള ഒറ്റ സിലിണ്ടര്‍ എഞ്ചിന് 19 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

തലയെടുപ്പോടെ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്നല്‍സ് 350, വില 1.62 ലക്ഷം

പുതിയ മോഡലിന്റെ മെക്കാനിക്കല്‍ ഘടകങ്ങളിലോ, സാങ്കേതിക മുഖത്തോ റോയല്‍ എന്‍ഫീല്‍ഡ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ഇരു ടയറുകളിലും ഡിസ്‌ക്കുകളാണ് ബ്രേക്കിംഗ് നിര്‍വഹിക്കുക. ആദ്യം സൂചിപ്പിച്ചതുപോലെ ഇരട്ട ചാനല്‍ എബിഎസ് പിന്തുണ ബൈക്കിനുണ്ട്.

തലയെടുപ്പോടെ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്നല്‍സ് 350, വില 1.62 ലക്ഷം

ഇന്ത്യയില്‍ എബിഎസ് സുരക്ഷ ഒരുങ്ങുന്ന ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് കൂടിയാണ് ക്ലാസിക് സിഗ്നല്‍സ് 350. വെള്ളമൊട്ടും അകത്തു കടക്കാത്ത ഹെവി ഡ്യൂട്ടി മിലിട്ടറി പാനിയറുകള്‍, സ്റ്റീല്‍ എഞ്ചിന്‍ ഗാര്‍ഡ്, ത്രിമാന മെഷ് ശൈലിയുള്ള ടൂറിംഗ് സീറ്റ്, വിന്‍ഡ്ഷീല്‍ഡ് കിറ്റ്, അലൂമിനിയം വീലുകള്‍ എന്നിങ്ങനെ നീളും മോഡലിന്റെ മറ്റു വിശേഷങ്ങൾ.

തലയെടുപ്പോടെ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് സിഗ്നല്‍സ് 350, വില 1.62 ലക്ഷം

നിരയില്‍ മറ്റു സ്റ്റാന്‍ഡേര്‍ഡ് മോഡലുകള്‍ക്കൊപ്പം തന്നെ ക്ലാസിക് സിഗ്നല്‍സ് 350 എഡിഷനും തലയുയര്‍ത്തും. എന്തായാലും പുതിയ എഡിഷന് ഇരട്ട ചാനല്‍ എബിഎസ് നല്‍കിയ പശ്ചാത്തലത്തില്‍ വരുംദിവസങ്ങളില്‍ നിലവിലെ മോഡലുകള്‍ക്കും കമ്പനി എബിഎസ് സുരക്ഷ ഉറപ്പുവരുത്തുമെന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #royal enfield #new launches
English summary
Royal Enfield Classic Signals 350 Launched In India At Rs 1.62 Lakh — Gets ABS And New Colours. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X