ബുള്ളറ്റുകള്‍ക്ക് പുതിയ ക്രാഷ് ഗാര്‍ഡുകളുമായി റോയല്‍ എന്‍ഫീല്‍ഡ് — അറിയേണ്ടതെല്ലാം
ബുള്ളറ്റുകള്‍ക്ക് ഔദ്യോഗിക ക്രാഷ് ഗാര്‍ഡുകളുമായി റോയല്‍ എന്‍ഫീല്‍ഡ്. ബുള്ളറ്റ് നിരയ്ക്ക് അനുയോജ്യമായ ഏറ്റവും പുതിയ ക്രാഷ് ഗാര്‍ഡുകളെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചു. ആഫ്റ്റര്‍മാര്‍ക്കറ്റ് ക്രാഷ് ഗാര്‍ഡുകള്‍ വിപണിയില്‍ ഒട്ടനവധിയുണ്ടെന്നിരിക്കെ, പുതിയ ഔദ്യോഗിക ക്രാഷ് ഗാര്‍ഡുകളുടെ വീഡിയോ കമ്പനി പുറത്തുവിട്ടു.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സ്റ്റാന്‍ഡേര്‍ഡ്, ഇലക്ട്ര, ക്ലാസിക് മോഡലുകള്‍ക്ക് വേണ്ടി കമ്പനി പ്രത്യേകം നിര്‍മ്മിച്ച ഏഴു പുതിയ ക്രാഷ് ഗാര്‍ഡുകളാണ് വീഡിയോയില്‍. വീഴ്ചയില്‍ മോട്ടോര്‍സൈക്കിളിനും റൈഡര്‍ക്കും ഒരുപോലെ സുരക്ഷയൊരുക്കാന്‍ ക്രാഷ് ഗാര്‍ഡുകള്‍ക്ക് സാധിക്കും.

സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍, ബ്ലാക് സ്റ്റീല്‍ ഫിനിഷുകളില്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്രാഷ് ഗാര്‍ഡുകള്‍ ലഭ്യമാണ്. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്രാഷ് ഗാര്‍ഡുകളുടെ വിശേഷങ്ങളിലേക്ക് —

എയര്‍ഫ്‌ളൈ
റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളില്‍ പതിവായി കണ്ടുവരുന്ന ക്രാഷ് ഗാര്‍ഡാണിത്. മൂന്നു സ്ലാറ്റ് ശൈലിയുള്ള എയര്‍ഫ്‌ളൈ ക്രാഷ് ഗാര്‍ഡ് ബുള്ളറ്റിന് കൂടുതല്‍ കുലീനത സമര്‍പ്പിക്കും. ഭാരം മറ്റു ക്രാഷ് ഗാര്‍ഡുകളെക്കാള്‍ കൂടുതല്‍.

മാത്രമല്ല, ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ നീണ്ടു വിടര്‍ന്നു നില്‍ക്കുന്ന എയര്‍ഫ്‌ളൈ ക്രാഷ് ഗാര്‍ഡുകളില്‍ പോറലേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. എയര്‍ഫ്‌ളൈ ക്രാഷ് ഗാര്‍ഡിന് വില 3,450 രൂപ.

ഒക്ടഗോണ്‍
പേരു സൂചിപ്പിക്കുന്നതു പോലെ എട്ടു കോണുകളുണ്ട് ഒക്ടഗോണ്‍ ക്രാഷ് ഗാര്‍ഡിന്. ലളിതമായ ഡിസൈന്‍. അടക്കവും ഒതുക്കവും ധാരാളം. എയര്‍ഫ്‌ളൈ അപേക്ഷിച്ചു ഒക്ടഗോണ്‍ ക്രാഷ് ഗാര്‍ഡിന് ഭാരം നന്നെ കുറവാണ്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് നിരയ്ക്കാണ് ഈ ക്രാഷ് ഗാര്‍ഡ് ഏറ്റവും അനുയോജ്യം. ഒക്ടഗോണ്‍ ക്രാഷ് ഗാര്‍ഡിന് വില 2,300 രൂപ.

ട്രപീസിയം
ട്രപീസിയം ക്രാഷ് ഗാര്‍ഡുകളാണ് വിപണിയിലുള്ള മിക്ക ബൈക്കുകളിലും ഇടംപിടിക്കാറ്. കാല്‍മുട്ടുകള്‍ ഭേദപ്പെട്ട സുരക്ഷ ഒരുക്കാന്‍ ട്രപീസിയം ക്രാഷ് ഗാര്‍ഡിന് സാധിക്കും. മാത്രമല്ല മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും ട്രപീസിയം ക്രാഷ് ഗാര്‍ഡ് അവകാശപ്പെടും.

വീതി കുറവായതു കൊണ്ടു ക്രാഷ് ഗാര്‍ഡിന് ഭാരവും തീരെയില്ല. എന്നാല്‍ കാഴ്ചയില്‍ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളോട് ചേര്‍ന്നു നില്‍ക്കാന്‍ ട്രപീസിയം ക്രാഷ് ഗാര്‍ഡിന് പറ്റുമോയെന്ന കാര്യം സംശയം. വില 2,100 രൂപ.
സ്‌ട്രെയിറ്റ് ബാര്‍
വശങ്ങളിലേക്ക് മറിഞ്ഞാല്‍ മാത്രമെ സ്‌ട്രെയിറ്റ് ബാര്‍ ക്രാഷ് ഗാര്‍ഡ് മോട്ടോര്‍സൈക്കിളിന് സംരക്ഷണം ഒരുക്കുക. ക്രാഷ് ഗാര്‍ഡുകളുടെ ഏറ്റവും അടിസ്ഥാന രൂപം. എന്നാല്‍ പലപ്പോഴും സ്‌ട്രെയിറ്റ് ബാറുകള്‍ അനധികൃത ആഫ്റ്റര്‍മാര്‍ക്കറ്റ് ആക്‌സസറിയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. സ്‌ട്രെയിറ്റ് ബാര്‍ ക്രാഷ് ഗാര്‍ഡിന് വില 1,800 രൂപ.


Click it and Unblock the Notifications








