റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എബിഎസ് ബുക്കിംഗ് തുടങ്ങി

By Dijo Jackson

എബിഎസ് സുരക്ഷയുമായി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍. പുതിയ ഹിമാലയന്‍ എബിഎസ് പതിപ്പിനെ റോയല്‍ എന്‍ഫീല്‍ഡ് അടുത്തമാസം വിപണിയില്‍ കൊണ്ടുവരും. വരവു പ്രമാണിച്ച് മോഡലിന്റെ പ്രീ ബുക്കിംഗ് കമ്പനി ഡീലര്‍ഷിപ്പുകള്‍ രാജ്യത്തു തുടങ്ങി. സ്റ്റാന്‍ഡേര്‍ഡ് ഹിമാലയനെക്കാള്‍ 12,000 മുതല്‍ 15,000 രൂപ വരെ കൂടുതല്‍ വില പുതിയ ഹിമാലയന്‍ എബിഎസിന് പ്രതീക്ഷിക്കാം.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എബിഎസ് ബുക്കിംഗ് തുടങ്ങി

നിലവില്‍ 1.68 ലക്ഷം രൂപയാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് വിപണിയില്‍ വില (ദില്ലി എക്‌സ്‌ഷോറൂം). കമ്പനി കഴിഞ്ഞദിവസം അവതരിപ്പിച്ച ക്ലാസിക് സിഗ്നല്‍സ് 350 പതിപ്പിലുള്ള എബിഎസ് സംവിധാനം തന്നെയായിരിക്കും ഹിമാലയനും ലഭിക്കുക.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എബിഎസ് ബുക്കിംഗ് തുടങ്ങി

അതേസമയം ബൈക്കിന് സ്വിച്ചബിള്‍ എബിഎസ് ലഭിക്കുമോയെന്ന് കണ്ടറിയണം. അഡ്വഞ്ചര്‍ ബൈക്കുകളില്‍ സ്വിച്ചബിള്‍ എബിഎസ് പതിവാണ്. നിലവിലുള്ള 411 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന്‍ തന്നെയാകും ഹിമാലയന്‍ എബിഎസിലും തുടിക്കുക.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എബിഎസ് ബുക്കിംഗ് തുടങ്ങി

എഞ്ചിന് 24.5 bhp കരുത്തും 32 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. എബിഎസിന് പുറമെ മറ്റു കാര്യമായ മാറ്റങ്ങള്‍ ഹിമാലയന്‍ അവകാശപ്പെടില്ല. മുന്നില്‍ 200 mm ട്രാവല്‍ നീളമുള്ള 41 mm ഫോര്‍ക്കുകളും പിന്നില്‍ 180 mm ട്രാവല്‍ നീളമുള്ള മോണോഷോക്ക് യൂണിറ്റും ഹിമാലയനില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എബിഎസ് ബുക്കിംഗ് തുടങ്ങി

മുന്‍ പിന്‍ ടയറുകളില്‍ യഥാക്രമം 300 mm, 240 mm ഡിസ്‌ക്കുകളാണ് ഇടംപിടിക്കുന്നത്. അടുത്തവര്‍ഷം ഏപ്രില്‍ ഒന്നു 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മുഴുവന്‍ എബിഎസ് കര്‍ശനമാകുന്ന സാഹചര്യത്തിലാണ് ഹിമാലയന് എബിഎസ് സുരക്ഷ നല്‍കാനുള്ള കമ്പനിയുടെ തീരുമാനം.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എബിഎസ് ബുക്കിംഗ് തുടങ്ങി

വിപണിയില്‍ എത്തുന്ന പുതിയ മോഡലുകളില്‍ എബിഎസ് സുരക്ഷ നിര്‍ബന്ധമാണ്. നിലവിലുള്ള മോഡലുകള്‍ക്ക് എബിഎസ് സുരക്ഷ നല്‍കാന്‍ 2019 ഏപ്രില്‍ ഒന്നുവരെ നിര്‍മ്മാതാക്കള്‍ക്ക് സാവകാശമുണ്ടെന്നു മാത്രം.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എബിഎസ് ബുക്കിംഗ് തുടങ്ങി

ക്ലാസിക് സിഗ്നല്‍സിലേതുപോലെ ഇരട്ട ചാനല്‍ എബിഎസ് സുരക്ഷ തന്നെയായിരിക്കും ഹിമാലയനിലും ഒരുങ്ങുക. സാധാരണയായി മുന്‍ചക്രത്തില്‍ മാത്രമാണ് ഒറ്റ ചാനല്‍ എബിഎസ് സുരക്ഷ ഒരുങ്ങാറ്.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എബിഎസ് ബുക്കിംഗ് തുടങ്ങി

എന്നാല്‍ ഇരു ടയറുകളിലും എബിഎസ് സാന്നിധ്യമറിയിക്കുന്നതിനാല്‍ ഇരട്ട ചാനല്‍ എബിഎസ് കൂടുതല്‍ ഫലപ്രദമായ സുരക്ഷ ബൈക്കുകളില്‍ ഉറപ്പുവരുത്തും. ഇന്ത്യയില്‍ വരാന്‍പോകുന്ന 650 സിസി കോണ്‍ടിനന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ മോഡലുകളിലും ഇരട്ട ചാനല്‍ എബിഎസ് ഒരുങ്ങും.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എബിഎസ് ബുക്കിംഗ് തുടങ്ങി

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഹിമാലയന്റെ ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പിനെ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ശേഷം 2018 ജനുവരിയില്‍ ഹിമാലയന്‍ സ്ലീറ്റ് എഡിഷനും വിപണിയിലെത്തിയിരുന്നു.

More from DriveSpark

Article Published On: Friday, August 31, 2018, 11:13 [IST]
English summary
Royal Enfield Himalayan ABS Bookings Open — Launch Next Month. Read in Malayalam.
കൂടുതല്‍... #royal enfield
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X