ഹിമാലയനെ റോയല്‍ എന്‍ഫീല്‍ഡ് മോഡിഫൈ ചെയ്തപ്പോള്‍

By Dijo Jackson

ബൈക്ക് മോഡിഫിക്കേഷന്‍ ലോകത്ത് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്കുള്ള പ്രചാരം കമ്പനിക്ക് നന്നായറിയാം. ഇന്ത്യയിലെന്നല്ല വിദേശരാജ്യങ്ങളിലും മോഡിഫൈ ചെയ്ത റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് ആരാധകരേറെയാണ്. ബാങ്കോക് മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഹിമാലയന്‍ ഡാക്കാര്‍ എഡിഷനെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചതിന് പിന്നിലെ ഉദ്ദേശ്യശുദ്ധിയും മറ്റൊന്നല്ല; മോഡിഫിക്കേഷനെന്ന കലയ്ക്ക് തങ്ങള്‍ പിന്തുണയര്‍പ്പിക്കുന്നെന്ന് കമ്പനി പറയാതെ പറയുന്നു.

ഹിമാലയനെ റോയല്‍ എന്‍ഫീല്‍ഡ് മോഡിഫൈ ചെയ്തപ്പോള്‍

ഹിമാലയന് എന്‍ഡ്യൂറോ ബൈക്ക് പരിവേഷം ചാര്‍ത്താനാണ് ഡാക്കാര്‍ എഡിഷനില്‍ റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കംകൂട്ടുന്നത്. രൂപഭാവത്തില്‍ മുന്‍തലമുറ കെടിഎം 990 അഡ്വഞ്ചറിനെ പകര്‍ത്താന്‍ ഡാക്കാര്‍ എഡിഷന്‍ ഹിമാലയന്‍ കിണഞ്ഞുശ്രമിക്കുന്നത് കാണാം.

ഹിമാലയനെ റോയല്‍ എന്‍ഫീല്‍ഡ് മോഡിഫൈ ചെയ്തപ്പോള്‍

പുതിയ ടാങ്ക് പാനലുകള്‍, പരിഷ്‌കരിച്ച ഹെഡ്‌ലാമ്പ് ഘടന, പുത്തന്‍ ക്രാഷ് ഗാര്‍ഡ് എന്നിവയിലെല്ലാം കെടിഎമ്മിന്റെ കൈയ്യൊപ്പ് ഒളിഞ്ഞുകിടക്കുന്നു. പ്രൊജക്ടര്‍ യൂണിറ്റാണ് ഹെഡ്‌ലാമ്പ്. ക്രാഷ് ഗാര്‍ഡില്‍ സ്ഥാപിച്ച ലൈറ്റുകള്‍ മോഡലിന്റെ എന്‍ഡ്യൂറോ ഭാവം വെളിപ്പെടുത്തും.

ഹിമാലയനെ റോയല്‍ എന്‍ഫീല്‍ഡ് മോഡിഫൈ ചെയ്തപ്പോള്‍

ഹിമാലയന്റെ പതിവു എടുത്തുമാറി പകരം താഴ്ന്നിറങ്ങിയ ചെറിയ കസ്റ്റം സീറ്റാണ് മോഡലില്‍ കമ്പനി നല്‍കുന്നത്. പരിഷ്‌കരിച്ച പിന്‍ മഡ്ഗാര്‍ഡും ഡിസൈന്‍ പ്രത്യേകതകളില്‍പ്പെടും. വീതിയേറിയ ടയറുകളാണ് ബൈക്കിന്.

ഹിമാലയനെ റോയല്‍ എന്‍ഫീല്‍ഡ് മോഡിഫൈ ചെയ്തപ്പോള്‍

പ്രത്യേക പാനലിനകത്ത് സൂക്ഷിച്ചിരിക്കുന്ന ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍ ഡാക്കാര്‍ എഡിഷന്‍ ഹിമാലയന്റെ സവിശേഷതയാണ്. അതേസമയം രൂപവും ഭാവവും മാറ്റാന്‍ കമ്പനി കാണിച്ച ഉത്സാഹം ഹിമാലയന്‍ ഡാക്കാര്‍ എഡിഷന്റെ മെക്കാനിക്കല്‍ ഘടകങ്ങളിലേക്ക് വരുമ്പോള്‍ കാണാന്‍ കഴിയില്ല.

ഹിമാലയനെ റോയല്‍ എന്‍ഫീല്‍ഡ് മോഡിഫൈ ചെയ്തപ്പോള്‍

നിലവിലുള്ള 411 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തന്നെ മോഡലില്‍ തുടരുന്നു. നാലു സ്‌ട്രോക്ക് എഞ്ചിന് 24.5 bhp കരുത്തും 32 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ഹിമാലയനെ റോയല്‍ എന്‍ഫീല്‍ഡ് മോഡിഫൈ ചെയ്തപ്പോള്‍

മണിക്കൂറില്‍ 130 കിലോമീറ്ററാണ് ഹിമാലയന് റോയല്‍ എന്‍ഫീല്‍ഡ് നിശ്ചയിച്ചിരിക്കുന്ന പരമാവധി വേഗം. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ബൈക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

ഹിമാലയനെ റോയല്‍ എന്‍ഫീല്‍ഡ് മോഡിഫൈ ചെയ്തപ്പോള്‍

സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുടെ പട്ടികയില്‍ തന്നെയാണ് മുന്‍ പിന്‍ ടയറുകളിലെ ഡിസ്‌ക് ബ്രേക്കുകളും. ഹിമാലയന്റെ ഇന്ത്യന്‍ പതിപ്പിന് എബിഎസില്ലെങ്കിലും രാജ്യാന്തര വിപണിയില്‍ മോഡല്‍ എത്തുമ്പോള്‍ ഇരട്ട ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

ഹിമാലയനെ റോയല്‍ എന്‍ഫീല്‍ഡ് മോഡിഫൈ ചെയ്തപ്പോള്‍

എന്തായാലും പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടുകൂടി ഹിമാലയന് എബിഎസിനെ നല്‍കാന്‍ ഇന്ത്യയില്‍ കമ്പനി നിര്‍ബന്ധിതരാകും. 2019 ഏപ്രിലിനകം 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങളില്‍ എബിഎസ് സുരക്ഷ കര്‍ശനമായി ഇടംപിടിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു കഴിഞ്ഞു.

ഹിമാലയനെ റോയല്‍ എന്‍ഫീല്‍ഡ് മോഡിഫൈ ചെയ്തപ്പോള്‍

ഹിമാലയനിലൂടെയാണ് സമകാലിക ബൈക്ക് സങ്കല്‍പങ്ങളിൽ നിന്നും റോയല്‍ എന്‍ഫീല്‍ഡ് ആദ്യമായി മാറിചിന്തിച്ചത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഓഫ്‌റോഡ് ബൈക്കാണിത്.

ഹിമാലയനെ റോയല്‍ എന്‍ഫീല്‍ഡ് മോഡിഫൈ ചെയ്തപ്പോള്‍

1.70 ലക്ഷം രൂപ മുതലാണ് മോഡലിന് വില. കൂടുതല്‍ ട്രാവല്‍ നീളമുള്ള സസ്‌പെന്‍ഷന്‍ സംവിധാനം ഹിമാലയന്റെ പ്രചാരത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. വിപണിയിൽ വരാൻ പോകുന്ന ഹീറോ എക്സ്പൾസ് റോയൽ എൻഫീൽഡ് ഹിമാലയന് ശക്തമായ ഭീഷണി ഉയർത്തും.

Image Source: REB 500

Most Read Articles

Malayalam
English summary
Royal Enfield Himalayan Dakar Edition Showcased. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X