ഡീലര്‍ഷിപ്പുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ സുലഭം; വില 1.71 ലക്ഷം രൂപ

By Dijo Jackson

ഈ വര്‍ഷം ജനുവരിയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ വിപണിയില്‍ എത്തിയത്. വന്നത് ലിമിറ്റഡ് എഡിഷനായി. ആകെമൊത്തം അഞ്ഞൂറു എണ്ണം മാത്രം വില്‍പനയ്ക്ക്. ബുക്കിംഗ് ഓണ്‍ലൈനിലൂടെ മാത്രം. വില 2.12 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില.

ഡീലര്‍ഷിപ്പുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ സുലഭം; വില 1.71 ലക്ഷം രൂപ

എന്നാല്‍ കഥമാറി. ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളില്‍ ഇപ്പോള്‍ സുലഭം. 1.71 ലക്ഷം രൂപയാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റിന്റെ പുതുക്കിയ വില. നേരത്തെ ലഭ്യമായിരുന്ന എക്‌സ്‌പ്ലോറര്‍ കിറ്റ് നിലവില്‍ സ്ലീറ്റ് എഡിഷന്റെ ഭാഗമല്ല.

ഡീലര്‍ഷിപ്പുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ സുലഭം; വില 1.71 ലക്ഷം രൂപ

റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ സാധാരണ പതിപ്പായി ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ മാറിക്കഴിഞ്ഞു. പാനിയറുകള്‍, പാനിയര്‍ മൗണ്ടിംഗ് റെയിലുകള്‍, സമ്പ് ഗാര്‍ഡ്, ഓഫ്‌റോഡ് സ്‌റ്റൈല്‍ ഹാന്‍ഡില്‍ബാര്‍, ക്രാഷ്ഗാര്‍ഡ്, ബാര്‍ എന്‍ഡ് വെയിറ്റുകള്‍ പോലുള്ള ആക്‌സസറികള്‍ ഉള്‍പ്പെടുന്നതാണ് എക്‌സ്‌പ്ലോറര്‍ കിറ്റ്.

ഡീലര്‍ഷിപ്പുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ സുലഭം; വില 1.71 ലക്ഷം രൂപ

ലിമിറ്റഡ് എഡിഷന്‍ പതിപ്പുകളില്‍ ഇതു ലഭ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 31,900 രൂപ അധികം നല്‍കിയാല്‍ മാത്രമാണ് ഈ ആക്‌സസറികള്‍ സ്ലീറ്റ് എഡിഷനില്‍ ലഭിക്കുക. കേവലം കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ മാത്രമാണ് സ്ലീറ്റ് എഡിഷനില്‍.

ഡീലര്‍ഷിപ്പുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ സുലഭം; വില 1.71 ലക്ഷം രൂപ

എഞ്ചിന്‍ സാധാരണ ഹിമാലയന്റേതു തന്നെ. പ്രത്യേക കാമോ നിറശൈലിയാണ് സ്ലീറ്റ് എഡിഷന്റെ മുഖ്യാകര്‍ഷണം. ഹിമാലയ പര്‍വതനിരകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട നിറമാണിത്.

ഡീലര്‍ഷിപ്പുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ സുലഭം; വില 1.71 ലക്ഷം രൂപ

നിലവിലുള്ള 411 സിസി ഒറ്റ സിലിണ്ടര്‍ ലോങ് സ്‌ട്രോക്ക് ഫ്യൂവല്‍ ഇഞ്ചക്ടഡ് ഓയില്‍/എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഹിമാലയനില്‍. എഞ്ചിന് പരമാവധി 24.5 bhp കരുത്തും 32 Nm torque ഉം സൃഷ്ടിക്കാനാവും.

ഡീലര്‍ഷിപ്പുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ സുലഭം; വില 1.71 ലക്ഷം രൂപ

അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. മണിക്കൂറില്‍ 120 കിലോമീറ്ററാണ് ഹിമാലയന്റെ പരമാവധി വേഗത. നീളമേറിയ ട്രാവല്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് ബൈക്കിന് മുന്നില്‍; പിന്നില്‍ നീളമേറിയ ട്രാവല്‍ മോണോഷോക്ക് സസ്‌പെന്‍ഷനും.

ഡീലര്‍ഷിപ്പുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ സുലഭം; വില 1.71 ലക്ഷം രൂപ

300 mm ഡിസ്‌ക് മുന്നിലും 240 mm ഡിസ്‌ക് പിന്നിലും ഹിമാലയന് ബ്രേക്കിംഗ് നല്‍കും. പുതിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഹിമാലയനില്‍ എബിഎസ് ഉടന്‍ ഒരുങ്ങുമെന്നാണ് വിവരം.

ഡീലര്‍ഷിപ്പുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ സുലഭം; വില 1.71 ലക്ഷം രൂപ

നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ അഡ്വഞ്ചര്‍ ബൈക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍. ലളിതമാര്‍ന്ന രൂപകല്‍പനയാണ് ബൈക്കിന്. 21 ഇഞ്ച്, 18 ഇഞ്ച് സ്‌പോക്ക് വീലുകളാണ് മുന്നിലും പിന്നിലും. ഗ്രൗണ്ട് ക്ലിയറന്‍സ് 220 mm.

ഡീലര്‍ഷിപ്പുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍ സുലഭം; വില 1.71 ലക്ഷം രൂപ

വരാനിരിക്കുന്ന ഹീറോ എക്‌സ്പള്‍സ് 200 ആണ് വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ പ്രധാന എതിരാളി.

Most Read Articles

Malayalam
കൂടുതല്‍... #royal enfield
English summary
Royal Enfield Himalayan Sleet Now Available At Dealerships. Read in Malayalam.
Story first published: Saturday, April 21, 2018, 17:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X